Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

ആദ്യമായി പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നത് ഒൻപത് മാസങ്ങൾക്ക് മുൻപ്! പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് ഇടപെടലില്‍ കുട്ടിയെ വീട്ടിലേക്ക് അയച്ചെങ്കിലും മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും കൂട്ടിക്കൊണ്ടു വന്നു, ഗത്യന്തരമില്ലാതെ സമ്മതം മൂളി വീട്ടുകാരും ബന്ധുക്കളും... ശാരീരിക ബന്ധം പുലർത്തിയാൽ പുലിവാലാകുമെന്ന് വീട്ടുകാർ ഉപദേശിച്ചു അതും കേട്ടില്ല; ഒടുവിൽ ഗര്ഭിണിയായതും വീട്ടുകാരെ പേടിച്ച് പുറത്ത് പറഞ്ഞതുമില്ല; ടിക്ടോക്‌ അമ്പിളിയുടെ അസ്ഥിക്ക് പിടിച്ച പ്രണയ കഥ ഇങ്ങനെ...

13 JUNE 2021 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി

സോഷ്യൽമീഡിയ താരം അമ്പിളി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവം കഴിഞ്ഞ ദിവസമാണ് വാർത്തകളിൽ നിറഞ്ഞത്. സമൂഹമാധ്യങ്ങളിൽ അമ്പിളി എന്നറിയപ്പെടുന്ന പത്തൊൻപത് കാരനായ വിഘ്നേഷ് കൃഷ്ണ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോൾ പുറത്തു വന്നരിക്കുകയാണ്. കഴിഞ്ഞ 9 മാസങ്ങളായി പെണ്‍കുട്ടിയെ ഇയാള്‍ മാതാപിതാക്കളുടെ അറിവോടെ വീട്ടില്‍ താമസിപ്പിച്ചു വരികയായിരുന്നു എന്നാണ് നാട്ടുകാരും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത്.

2020 സെപ്റ്റംബര്‍ മാസത്തിലാണ് 17 കാരിയെ വിഘ്നേഷ് സ്വന്തം വീട്ടിലേക്ക് കൊണ്ടുവരുന്നത്. അന്ന് ഇയാളുടെ മാതാപിതാക്കള്‍ തിരൂരിലെ ബന്ധുവിന്റെ വീട്ടില്‍ വച്ച്‌ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അവിടെ ക്വാറന്റൈനില്‍ കഴിഞ്ഞുവരികയായിരുന്നു. രാത്രിയില്‍ പെണ്‍കുട്ടിയുമായി ഇദ്ദേഹം വീട്ടിലെത്തിയെങ്കിലും വിഘ്നേഷിനെ പിറ്റേദിവസം വെള്ളിക്കുളങ്ങര പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം നാട്ടുകാർ അറിഞ്ഞത്.

അന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ശേഷം പെൺകുട്ടിക്ക് പ്രായപൂർത്തി ആകാത്തതിനാൽ മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് വിട്ടയച്ചു. എന്നാല്‍ മുന്ന് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും പെണ്‍കുട്ടിയെ വിഘ്നേഷ് വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു.

 

പെണ്‍കുട്ടിയുമായി ഇയാള്‍ വീണ്ടും വീട്ടിലെത്തിയ വിവരം അറിഞ്ഞ് ബന്ധുക്കളെത്തി. പെണ്‍കുട്ടിയെ ഉപേക്ഷിക്കാന്‍ കഴിയല്ലെന്നും വിവാഹം കഴിക്കാനാണ് തീരുമാനമെന്നും അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളും മാതാപിതാക്കളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായതിനാല്‍ കേസ് വരുമെന്ന് പറഞ്ഞെങ്കിലും ഇയാള്‍ വഴങ്ങിയില്ല.

ഗത്യന്തരമില്ലാതെ വീട്ടുകാര്‍ സമ്മതം മൂളുകയായിരുന്നു. ഇതിനിടയില്‍ ക്വാറന്റൈന്‍ കഴിഞ്ഞെത്തിയ മാതാപിതാക്കള്‍ ഇവരോട് ശാരീരക ബന്ധം പാടില്ലെന്നും കുട്ടികളുണ്ടായാല്‍ കേസാകുമെന്നും പറഞ്ഞു.

പക്ഷെ, ഇതും ഇവർ അവഗണിക്കുകയായിരുന്നു.. ഇതിനിടയിൽ പെൺകുട്ടി ഗർഭിണിയുമായി. ഗര്‍ഭിണിയായ വിവരം ആദ്യം രണ്ടു പേരും മറച്ചു വച്ചു. വീട്ടുകാരറിഞ്ഞാല്‍ പ്രശ്നമാകും എന്ന് ഭയന്നായിരുന്നു. എന്നാല്‍ നാലുമാസമായപ്പോള്‍ പെണ്‍കുട്ടി് അസ്വസ്ഥതകള്‍ കാട്ടിതുടങ്ങിയതോടെ വിവരം മാതാപിതാക്കള്‍ അറിഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെയും വിഘ്നേഷിനെയും അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ചു.

പെണ്‍കുട്ടിക്ക് മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് ഉള്ളത്. മൂന്ന് സഹോദരിമാരെയും വിവാഹം കഴിപ്പിച്ചയച്ചതാണ്. ഇതിനിടയില്‍ പെണ്‍കുട്ടിയേയും വിഘ്നേഷിനെയും വീട്ടില്‍ കാണാതായതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ അന്വേഷണം നടത്തി. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും സ്വന്തം വീട്ടിലേക്ക് പോയെന്നും മാതാപിതാക്കള്‍ പറഞ്ഞു.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തേണ്ടതു കൊണ്ട് പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച്‌ ആരോഗ്യ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ അന്വേഷിച്ചു. അവരോട് 19 വയസ്സുണ്ട് എന്നാണ് പറഞ്ഞത്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ ബന്ധു പ്രായ പൂര്‍ത്തിയായില്ലെന്ന് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ അറിയിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്തതോടെ വിഘ്നേഷ് ഒളിവില്‍ പോകുകയായിരുന്നു.

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നാണ് പരാതി. ടിക്ടോകില്‍ അമ്ബിളി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിഘ്‌നേഷിനെതിരേ പെണ്‍കുട്ടിയും മൊഴി നല്‍കി. രണ്ടാഴ്ച മുമ്ബാണ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്നും പൊലീസ് പറഞ്ഞു.ടിക്ടോക് വീഡിയോകളിലൂടെയാണ് അമ്ബിളി സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്.

 

ടിക്ടോകിന് പൂട്ടുവീണതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം റീല്‍സിലും വീഡിയോകളുമായി അമ്ബിളി സജീവമായിരുന്നു. അമ്ബിളിയുടെ വീഡിയോകളെ യൂട്യൂബില്‍ 'റോസ്റ്റിങ്' ചെയ്തപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പല ചര്‍ച്ചകളും ഉയര്‍ന്നുവന്നിരുന്നു.

വിഘ്നേഷ് കൃഷ്ണയെ പൊലീസ് പിടികൂടിയതും തന്ത്രങ്ങളിലൂടെ ആയിരുന്നു. സമര്‍ത്ഥമായ നീക്കമാണ് പൊലീസ് നടത്തിയത്. അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലെ താരം രക്ഷപ്പെടുമായിരുന്നു. വിഘ്നേഷിന്റെ മാതാവിന്റെ തിരൂരിലെ വീട്ടിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. ദിവസങ്ങള്‍ അന്വഷണം നടത്തിയിട്ടും തുമ്ബൊന്നും കിട്ടാതിരുന്ന പൊലീസ് വിദേശത്തേക്ക് പോകാനായി പാസ്പോര്‍ട്ടിന് അമ്ബിളി അപേക്ഷിച്ചിരിക്കുന്ന വിവരം മനസ്സിലാക്കി. ഇതോടെ ഒരു നാടകം അവര്‍ തയ്യാറാക്കി. പാസ്പോര്‍ട്ട് പോസ്റ്റോഫീസില്‍ വന്നിട്ടിട്ടുണ്ടെന്നും അത് കൈപ്പറ്റാന്‍ വിഘ്നേഷ് എത്തണമെന്നും പോസ്റ്റ്മാനെകൊണ്ട് ഇയാളുടെ വീട്ടില്‍ പറയിപ്പിച്ചു. വിഘ്നേഷ് സ്ഥലത്തില്ലെന്നും തന്റെ കയ്യില്‍ തന്നാല്‍ മതിയെന്നും പിതാവ് പറഞ്ഞു.

എന്നാല്‍ വിഘ്നേഷ് തന്നെ വരണമെന്ന് പോസ്റ്റമാന്‍ കട്ടായം പറഞ്ഞു. ഇതോടെ ഗത്യന്തരമില്ലാതെ പിതാവ് രാത്രി 11.30 ഓടെ തന്റെ ടൂവീലര്‍ എടുത്ത് സ്റ്റാര്‍ട്ട് ചെയ്യാതെ പുറത്തേക്ക് പോയി. കുറച്ചു ദൂരം പിന്നിട്ട ശേഷമാണ് സ്റ്റാര്‍ട്ട് ചെയ്തത്. വീടിന് സമീപം നിരാക്ഷണത്തിലുണ്ടായിരുന്ന പൊലീസ് സംഘം ഇയാളുടെ പിന്നാലെ പോയി. തുടര്‍ന്നാണ് ബന്ധുവീട്ടില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുന്നത്.

പോക്സോ വകുപ്പുകള്‍ക്ക് പുറമേ തട്ടിക്കൊണ്ടുപോകലിനും അമ്ബിളിക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്. അമ്പിളി പീഡനകേസിൽ അറസ്റ്റിലായത് സോഷ്യൽമീഡിയയിൽ വൻ ചർച്ചകൾക്ക് കരണമായിരിക്കുകയാണ്. ഇയാളുടെ മുന്നിലത്തെ പോസ്റ്റുകൾ കുത്തിപൊക്കി ട്രോൾ വിഡിയോകളും പുറത്തിറക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു....  (27 minutes ago)

കണ്ണീരടക്കാനാവാതെ.... ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്  (51 minutes ago)

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (1 hour ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (1 hour ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (2 hours ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (11 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (13 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (14 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (14 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (14 hours ago)

ദൃശ്യങ്ങൾ പുറത്ത്  (14 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (14 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (14 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (14 hours ago)

Malayali Vartha Recommends