എല്ലാം പൊലീസുകാര്‍ കെട്ടിച്ചമച്ച കഥകളാണ്, എന്റെ ഇഷ്ടപ്രകാരമാണ് ഞാന്‍ അമ്പിളിയുടെ കൂടെ പോയത്... ഇപ്പോള്‍ ഞാന്‍ ഏഴുമാസം ഗര്‍ഭിണിയാണ്, അമ്പിളിയെ ഓടിച്ചിട്ടു പിടിച്ചു എന്നത് കള്ളം; വീട്ടിലെത്തിയ പൊലീസുകാര്‍ അച്ഛന്റെ കാലു പിടിച്ചു തിരിച്ചൊടിക്കുകയും അവനെവിടെ എന്ന് ചോദിച്ച് തല്ലുകയും ചെയ്തു; വിവാദ സംഭവത്തിൽ വെളിപ്പെടുത്തലുമായി പെൺകുട്ടി

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന പരാതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രശസ്‌തനായ വിഘ്‌നേഷ് കൃഷ്‌ണ എന്ന അമ്പിളി കഴിഞ്ഞ ദിവസമാണ് അറസ്‌റ്റിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
എന്നാൽ, അമ്പിളിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പുറത്തു വന്ന വാർത്ത വ്യാജമെന്ന രീതിയിൽ പെണ്കുട്ടിയുടേതെന്ന തരത്തിൽ ഒരു ഓഡിയോ സന്ദേശം പുറത്തു വന്നിരിക്കുകയാണ്. പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഓഡിയോയിൽ പെൺകുട്ടി നടത്തുന്നത്.
പെണ്‍കുട്ടിയുടെ വാക്കുകള്‍:
'അമ്ബിളി കേസിലെ പീഡിപ്പിക്കപ്പെട്ടു എന്ന് പറയുന്ന കുട്ടി ഞാനാണ്. ഇത് വ്യാജവാര്‍ത്തയാണ്. ഇതാരും വിശ്വസിക്കരുത്. നിങ്ങള്‍ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം. അമ്ബിളി എന്നെ പീഡിപ്പിച്ചെന്ന് പറയുന്നത് നുണയാണ്.
എല്ലാം പൊലീസുകാര്‍ കെട്ടിച്ചമച്ച കഥകളാണ്. എന്റെ ഇഷ്ടപ്രകാരമാണ് ഞാന്‍ അമ്ബിളിയുടെ കൂടെ പോയത്. ഇത്രയും നാള്‍ ഞാന്‍ അമ്ബിളിയുടെ കൂടെത്തന്നെയായിരുന്നു. ഇപ്പോള്‍ ഞാന്‍ ഏഴുമാസം ഗര്‍ഭിണിയാണ്.
പൊലീസുകാര്‍ അമ്ബിളിയെ ഓടിച്ചിട്ട് പിടിച്ചു എന്ന് പറയുന്നതൊന്നും സത്യമല്ല. ഇന്നലെ പൊലീസുകാര്‍ വീട്ടില്‍ വന്ന് അച്ഛന്റെ കാല് പിടിച്ചുതിരിച്ചു. കാല് പിടിച്ചൊടിച്ച് അവനെവിടെയെന്ന് ചോദിച്ച് തല്ലി. എന്നെ മാനസികമായി ബുദ്ധമുട്ടിച്ചു.
അതൊക്കെ ഞാന്‍ ക്ഷമിച്ചു. അതുകഴിഞ്ഞ് അച്ഛനെ തല്ലിയപ്പോഴാണ് അമ്ബിളി സ്വയം പിടികൊടുത്തത്. അല്ലാതെ പൊലീസുകാര്‍ ഓടിച്ചിട്ട് പിടിച്ചെന്നും പീഡിപ്പിച്ചെന്നുമൊക്കെ പറയുന്നത് സത്യമല്ല. ഞാന്‍ ഇത്രയും നാള്‍ അവന്റെ കൂടെത്തന്നെയായിരുന്നു.
അമ്ബിളിക്കെതിരെ മൊഴി കൊടുത്താല്‍ എനിക്ക് അഞ്ച് ലക്ഷം രൂപതരാമെന്നും എന്നെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമൊക്കെയാണ് പറയുന്നത്. എനിക്ക് അഞ്ച് ലക്ഷം രൂപയൊന്നും വേണ്ട. നിങ്ങളിപ്പോള്‍ ട്രോളുന്നുണ്ടല്ലോ. നിങ്ങള്‍ എന്തറിഞ്ഞിട്ടാണ് ട്രോളുന്നത്? ഇതൊക്കെ ഫേക്ക്‌ന്യൂസാണ്'.
എന്നാല്‍, പെണ്‍കുട്ടിയുടെ വാദങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയില്‍ ഉയർന്നുകൊണ്ടിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഒരു നോട്ടം കൊണ്ടു പോലും അപമാനിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന കാലഘട്ടമാണിതെന്നും അങ്ങനെയുള്ളപ്പോള്‍ ഇത് ഗുരുതരമായ കുറ്റകൃത്യമാണെന്നും പെണ്‍കുട്ടിയോട് അഭിപ്രായപെടുന്നുണ്ട്.
നിയമം അനുശാസിക്കുന്ന രീതിയിലല്ലെങ്കില്‍ എല്ലാം കുറ്റകരമാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ആരുടെയോ നിര്‍ദ്ദേശ പ്രകാരമാവാം പെണ്‍കുട്ടി ഇത്തരത്തില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് എല്ലാവരും ആരോപിക്കുന്നത്. പൊലീസിനെതിരെ പറയുന്നതും അതു കൊണ്ടാണെന്നും ചിലര്‍ സംശയമുന്നയിക്കുന്നു. പൊലീസ് 5 ലക്ഷം രൂപ കൊടുക്കുമെന്ന് പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും കമെന്റിലൂടെ നിരവധിപേർ അറിയിക്കുന്നുണ്ട്.
അമ്പിളിയുടെ അറസ്റ്റിന് പിന്നാലെ ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. നിരവധി ട്രോള്‍ ഗ്രൂപ്പുകള്‍ അമ്ബിളിയുടെ ഉപദേശ വീഡിയോകള്‍ ചികഞ്ഞെടുത്ത് ട്രോളാക്കി ആഘോഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ വിശദീകരണം എത്തിയിരിക്കുന്നത്.
.
അതേസമയം, പോലീസിന്റെ വാദം ഇങ്ങനെയാണ്... പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് വിഘ്‌നേഷിനെതീരെ കേസ് രജിസ്റ്റർ ചെയ്തത്. സിഐ എംകെ മുരളിയുടെ നിർദേശ പ്രകാരം എസ്‌ഐ ഉദയകുമാറും സിപിഒമാരായ അസിൽ, സജീവ് എന്നിവരും ചേര്‍ന്നാണ് വിഘ്നേഷിനെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























