നിങ്ങള്‍ക്ക് ഇവരെ അറിയുമോ? ഈ ചിത്രത്തില്‍ കാണുന്നത് നമ്മുടെ സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണി ആയ ആളുകളാണ്.... തട്ടിക്കൊണ്ടു പോയതല്ല ഒളിവില്‍ പോയതാണെന്ന് വ്യക്തം, സംഘടന എന്നതിനു നേരെയുള്ളത് 'ജിഹാദി' : ശ്രീജിത്ത് പണിക്കര്‍

ഇസ്ലാമിക് സ്റ്റേറ്റില്‍ പ്രവര്‍ത്തിച്ച മലയാളി ഉള്‍പ്പെടെ അഞ്ചു യുവതികളെ തിരികെ രാജ്യത്തേയ്ക്ക് കൊണ്ടുവരേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേന്ദ്ര സർക്കാർ. ഭീകര പ്രവര്‍ത്തനം നടത്തി രാജ്യദ്രോഹകുറ്റം ചെയ്ത ഇവരെ മാധ്യമങ്ങള്‍ വെള്ളപൂശുന്നതിനെതിരെ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
ദേശീയ അന്വേഷണ എജന്‍സിയുടെ (NIA) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ അംഗങ്ങള്‍ ആണ് ഇവരെന്നും ഇവരെ തട്ടിക്കൊണ്ട് പോയത് അല്ലെന്നും ഒളിവില്‍ ആണെന്നുമുള്ള എന്‍ഐഎ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചാണ് സമൂഹമാധ്യമത്തിലൂടെ ശ്രീജിത്ത് വിമര്‍ശിച്ചത്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും ശ്രീജിത്ത് ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
ശ്രീജിത്ത് പണിക്കരുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:
'ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാം എന്നെ നീ കാക്കുമാറാകണം'
ദേശീയ അന്വേഷണ എജന്‍സിയുടെ (NIA) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലെ ഒരു പാവം. തട്ടിക്കൊണ്ടു പോയതല്ല (abduction), ഒളിവില്‍ പോയതാണ് (absconding) എന്ന് വ്യക്തമായി എഴുതിയിരിക്കുന്നു. സംഘടന എന്നതിനു നേരെ എഴുതിയിരിക്കുന്നത് 'ജിഹാദി'.
മോസ്റ്റ് വാണ്ടഡ് ലിസ്റ്റിന് ആമുഖമായി NIA എഴുതിയിരിക്കുന്നത് ഇങ്ങനെ: 'നിങ്ങള്‍ക്ക് ഇവരെ അറിയുമോ? ഈ ചിത്രത്തില്‍ കാണുന്നത് നമ്മുടെ സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണി ആയ ആളുകളാണ്.' മാധ്യമങ്ങള്‍ ഇതൊക്കെ ഒന്നു കാണുക, സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുക.
https://www.facebook.com/Malayalivartha