വിദ്യാര്‍ഥിനികളോട് അശ്ലീല വിഡിയോ കാണാനും മദ്യം കഴിക്കാനും നിർബന്ധിക്കും...സമ്മാനങ്ങള്‍ നല്‍കാമെന്ന വ്യാജേന പെണ്‍കുട്ടികളെ മുറിയിലേക്ക് വിളിപ്പിച്ച് പീഡനത്തിന് ഇരയാക്കും...ശ്രീകൃഷ്ണന്റെ അവതാരമെന്ന് സ്വയം പ്രഖ്യാപിച്ച ബാബയ്‌ക്കെതിരെ വിദ്യാര്‍ഥിനികളുടെ തുറന്നു പറച്ചിൽ...ശിവശങ്കര്‍ബാബക്കെതിരെ പോക്സോ ചുമത്തി പോലീസ്

ചെങ്കല്‍പ്പട്ട് കേളമ്ബാക്കം സുശീല്‍ഹരി ഇന്‍റര്‍നാഷനല്‍ സ്കൂള്‍ സ്ഥാപകന്‍ ശിവശങ്കര്‍ബാബക്കെതിരെ പോക്സോ ചുമത്തി മഹാബലിപുരം പൊലീസ്. കേസ് സി.ബി.സി.െഎ.ഡിക്ക് കൈമാറിയതിനിടെ ഇയാള്‍ ഒളിവില്‍പോയി. ഉത്തരാഖണ്ഡിലെ ഡറാഡൂണില്‍ ചികിത്സയിലാണെന്നാണ് സ്കൂള്‍ അധികൃതര്‍ അറിയിച്ചത്. ചെന്നൈ സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥിനികളുടെ മീടു കാമ്ബയിന്റെ ഭാഗമായാണ് ബാബക്കെതിരെ 15ലധികം വിദ്യാര്‍ഥിനികള്‍ സാമൂഹമാധ്യമങ്ങളില്‍ പീഡന വിവരം പങ്കുവെച്ചത്. ഇതില്‍ മൂന്ന് പേര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.
ശ്രീകൃഷ്ണന്റെ അവതാരമെന്ന് സ്വയം പ്രഖ്യാപിച്ച ബാബ വിദ്യാര്‍ഥിനികളെ 'ഗോപിക'മാരെന്ന് പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. ജന്മദിനത്തില്‍ അനുഗ്രഹം വാങ്ങാനെത്തിയ വിദ്യാര്‍ഥിനിയോട് അശ്ലീല വിഡിയോ കാണാനും മദ്യം കഴിക്കാനും ബാബ നിര്‍ബന്ധിച്ചു. തുടര്‍ന്ന് പീഡനത്തിനിരയാക്കി. വ്യത്യസ്ത ലൈംഗിക വിദ്യകളെക്കുറിച്ചും പതിവായി ആരോഗ്യകരമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വാചാലമാകാറുള്ള ബാബ സമ്മാനങ്ങള്‍ നല്‍കാമെന്ന വ്യാജേന പെണ്‍കുട്ടികളെ തന്റെ മാളികയിലേക്ക് വിളിപ്പിച്ച് പീഡനത്തിന് ഇരയാക്കുക പതിവാണെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ചെങ്കല്‍പ്പട്ട് എസ്.പി വി.വിജയകുമാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























