'രമ്യാ ഹരിദാസിനെതിരായ ഭീഷണി തികഞ്ഞ ഫാസിസമാണ്'; രമ്യാ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല

രമ്യാ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വധഭീഷണി മുഴക്കിയ അക്രമികള്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് എം.പിക്ക് റോഡില്‍ കുത്തിയിരിക്കേണ്ടി വന്നത് ജനാധിപത്യത്തിന് അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ചാണ് സി.പി.എമ്മുകാര്‍ രമ്യാ ഹരിദാസിനെ ഭീഷണിപ്പെടുത്തിയത്. മണ്ഡലത്തില്‍ പ്രവേശിപ്പിക്കില്ലെന്നും കൈയും കാലും വെട്ടുമെന്നുമൊക്കെയുള്ള ഭീഷണി തികഞ്ഞ ഫാസിസമാണ്. രമ്യ ഹരിദാസ് എം.പിയെ ഭീഷണിപ്പെടുത്തിയ സി.പി.എം അക്രമികളെ അറസ്റ്റ് ചെയ്യണം. കേസില്‍ പോലീസ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്
വധഭീഷണി മുഴക്കിയ അക്രമികൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് രമ്യ ഹരിദാസ് എം.പിക്ക് റോഡിൽ കുത്തിയിരിക്കേണ്ടി വന്നത് ജനാധിപത്യത്തിന് അപമാനകരമാണ്.
സ്ത്രീയെന്ന പരിഗണന പോലും നൽകാതെ പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ചാണ് സി.പി.എമ്മുകാർ ഭീഷണിപ്പെടുത്തിയത്. മണ്ഡലത്തിൽ പ്രവേശിപ്പിക്കില്ലെന്നും കൈയും കാലും വെട്ടുമെന്നുമൊക്കെ ഭീഷണി തികഞ്ഞ ഫാസിസമാണ്. ആലത്തൂരിൽ രമ്യ ഹരിദാസ് എം.പിയെ ഭീഷണിപ്പെടുത്തിയ സി.പി.എം അക്രമികളെ അറസ്റ്റ് ചെയ്യണം. കേസിൽ പോലീസ് നടപടി സ്വീകരിക്കണം.
https://www.facebook.com/Malayalivartha























