തിരുവനന്തപുരത്ത് പൊലീസുകാർക്കിടയിൽ കോവിഡ് പടരുന്നു

തിരുവനന്തപുരത്ത് പൊലീസുകാർക്കിടയിൽ വീണ്ടും കോവിഡ് പടരുന്നു. രണ്ട് എസ്ഐമാർ ഉൾപ്പെടെ 25 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. പേരൂർക്കട സ്‌റ്റേഷനിൽ മാത്രം 12 പേർക്കും സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ 7 പേർക്കും, കന്റോൺമെന്റ് സ്റ്റേഷനിലെ 6 പേർക്കും കോവിഡ് ബാധിച്ചു. കോവിഡ് വിഡ് മുന്നണിപ്പോരാളികൾക്ക് വീണ്ടും രോഗബാധയുണ്ടാകുന്നത് തിരിച്ചടിയാകുകയാണ്.
രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. നിയന്ത്രണം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പൊലീസുകാരെ വിവിധയിടങ്ങളിൽ വിന്യസിച്ചിരുന്നു. ജനങ്ങളുമായുണ്ടായ സമ്പർക്കം രോഗവ്യാപനത്തിന് ഇടയാക്കിയെന്നാണ് വിലയിരുത്തൽ
https://www.facebook.com/Malayalivartha


























