ആ ഒരു വയസ്സുകാരിയെ തല്ലി ചതച്ചത് കാമുകിയുമായി ഒന്നിച്ചുള്ള ജീവിതത്തിന് തടസ്സമെന്ന മാനസിക വിഭ്രാന്തിയില്‍; കേളകത്തേത് പിഞ്ചു കുഞ്ഞിനെ അടിച്ചത് വടികൊണ്ടും കൈകൊണ്ടും; മര്‍ദനത്തില്‍ കുട്ടിയുടെ തോളിനോടു ചേര്‍ന്ന കോളര്‍ അസ്ഥി പൊട്ടി!! രണ്ടാഴ്ചയ്ക്കിടെ കുഞ്ഞ് പലവട്ടം മര്‍ദനത്തിന് ഇരയായതായി പൊലീസ്, രതീഷും രമ്യയും കാട്ടിയത് മനസാക്ഷിയുള്ളവര്‍ ചെയ്യാത്ത ക്രൂരത

കേളകം കണിച്ചാറിനടുത്ത് ചെങ്ങോത്ത് ഒരു വയസുള്ള കുഞ്ഞിന് ക്രൂരമര്‍ദനം ഏറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മയുടെ കാമുകനാണ് മര്‍ദിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ തോളിനോടു ചേര്‍ന്ന കോളര്‍ അസ്ഥി പൊട്ടുകയും ചെയ്തു. അത്ര ക്രൂരമായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ കുട്ടിയുടെ അമ്മ ചെങ്ങോം വെട്ടത്ത് രമ്യ (23), കൊട്ടിയൂര്‍ പാലുകാച്ചിയിലെ പി.എസ്. രതീഷ്(38) എന്നിവരെ കേളകം സിഐ എ. വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു.
നേരത്തെ വിവാഹിതയായിരുന്ന രമ്യ ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. ഇതിനിടെയാണു വിവാഹിതനായ രതീഷുമായി പ്രണയത്തിലാകുന്നത്. മൂന്നാഴ്ച മുൻപാണ് ഇരുവരും ചെങ്ങോത്ത് വാടക വീടെടുത്ത് താമസമാരംഭിച്ചത്.
ആദ്യഭര്‍ത്താവിലുള്ളതാണു കുട്ടി. ഒന്നിച്ചുള്ള ജീവിതത്തിനു തടസമാകുന്നതിനാല്‍ കുട്ടിയെ രതീഷ് മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ രതീഷ് കൈകൊണ്ടും വടികൊണ്ടും അടിച്ചുപരിക്കേല്‍പ്പിച്ചതായും മുമ്പും ഇയാള്‍ കുട്ടിയെ മര്‍ദിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇരുവര്‍ക്കുമെതിരേ ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. മര്‍ദനമേറ്റതിനെത്തുടര്‍ന്ന് കുട്ടിയുടെ മുഖത്ത് നീര്‍ക്കെട്ടുമുണ്ട്. ശനിയാഴ്ച രാത്രിയാണ് കുഞ്ഞിനു മര്‍ദനമേറ്റത്. പരിക്കേറ്റ കുഞ്ഞിനെ അമ്മ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പ്രാഥമിക പരിശോധനയില്‍ മര്‍ദനമേറ്റതായി കണ്ടെത്തിയതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് വിശദ പരിശോധനയ്ക്കായി കുട്ടിയെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. രതീഷിനെതിരേ കുഞ്ഞിനെ മര്‍ദിച്ചതിനും രമ്യക്കെതിരേ കുഞ്ഞിന് സംരക്ഷണം നല്‍കാത്തതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രമ്യയുടെ ആദ്യ വിവാഹത്തിലെ 3 കുട്ടികളിലെ ഏറ്റവും ഇളയകുട്ടിക്കാണു മര്‍ദനമേറ്റത്. മറ്റു രണ്ടു കുട്ടികള്‍ ആറളത്ത്, പിതാവിനൊപ്പമാണ്. രമ്യയും അമ്മയും മര്‍ദനമേറ്റ കുട്ടിയും 20 ദിവസം മുന്‍പു വരെ പെരുന്താനത്തെ വാടക വീട്ടിലായിരുന്നു. രതീഷ് വിവാഹിതനും 2 കുട്ടികളുടെ അച്ഛനുമാണ്. രതീഷും രമ്യയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ച ശേഷം വാടക വീട്ടിലേക്ക് മാറിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.
നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് രതീഷ്, കുട്ടിയെ ക്രൂരമായി മര്‍ദിച്ചതായും രമ്യ കൂട്ടുനിന്നതായും പൊലീസ് പറഞ്ഞു. ബാലനീതി നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
കുഞ്ഞിന്റെ മുഖത്തും ശരീരത്തിന്റെ പല ഭാഗങ്ങളിലും പരുക്കുണ്ട്. ഇടതു കൈയുടെ തോളെല്ലിനും പരുക്കേറ്റിട്ടുണ്ട്. മുഖത്തു നീരുവച്ചിട്ടുണ്ട്. ചുണ്ടിനും പരുക്കേറ്റിട്ടുണ്ട്. കുഞ്ഞ് രണ്ടാഴ്ചയ്ക്കിടെ പലവട്ടം മര്‍ദനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു.
രതീഷും രമ്യയും 20 ദിവസമായി കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോത്തുള്ള വാടക വീട്ടിലാണു കുട്ടിയുമായി താമസിക്കുന്നത്. രതീഷ് സ്ഥലത്തില്ലാത്ത സമയത്ത്, മകള്‍ തന്നെ ഫോണ്‍ വിളിച്ച് കുട്ടിയെ മര്‍ദിക്കുന്ന കാര്യം പറഞ്ഞതായി കുട്ടിയുടെ അമ്മൂമ്മ സുലോചന പറഞ്ഞു. സുലോചന എത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha


























