ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി ശരിവച്ച് വത്തിക്കാൻ...ഉത്തരവ് വ്യാജമാണെന്ന് സിസ്റ്റർ ലൂസി

സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ സമര്‍പ്പിച്ച അപ്പീൽ വത്തിക്കാൻ നിരസിച്ചതിനെതിരെ പ്രതികരിച്ച് ലൂസി കളപ്പുര. ‘വത്തിക്കാനിലെ ഉത്തരവ് വ്യാജമാണെന്ന് സംശയമുണ്ട്. തൻ്റെ ഭാഗം വത്തിക്കാൻ കോടതി കേട്ടിട്ടില്ല. ഇന്ത്യൻ കോടതി നിയമങ്ങൾ എന്തു പറയുന്നു അത് അനുസരിക്കുമെന്നും മഠം വിടണമെന്ന എഫ്സിസി കത്ത് അംഗീകരിക്കില്ല’ എന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി.
ലൂസി കളപ്പുരയെ സന്യാസി സമൂഹത്തിൽ നിന്നും പൂറത്താക്കിയ നടപടി ശരിയാണെന്നാണ് വത്തിക്കാൻ കോടതി വിധി... മാനന്തവാടി കാരയ്ക്കാമല കോൺവെന്റിലെ അംഗമായിരിക്കെ സിസ്റ്റർ ലൂസി സഭാ നിയമങ്ങളും സന്യാസസമൂഹത്തിന്റെ ചട്ടങ്ങളും ലംഘിച്ചുവെന്നതിനാണ് ലൂസി കളപ്പുരയെ എഫ്സിസി പുറത്താക്കിയത്
ഇതിനെതിരെയാണ് വത്തിക്കാനിലെ സഭാ കോടതിയില്‍ സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. ഇതും ഇപ്പോള്‍ തള്ളിയിരിക്കുകയാണ്. സഭയുടെ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്നതാണ് സിസ്റ്റര്‍ ലൂസിക്കെതിരായ കുറ്റം. തന്റെ ഭാഗം കൂടി കേള്‍ക്കണം എന്നാവശ്യപ്പെട്ടാണ് സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. എന്നാല്‍ ലൂസിയുടെ ന്യായീകരണങ്ങള്‍ പരിഗണിക്കാനാവില്ലെന്ന് പറഞ്ഞാണ് സഭാ കോടതി സിസ്റ്ററുടെ അപ്പീല്‍ തള്ളിയിരിക്കുന്നത്.
ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ(എഫ്‌സിസി) സന്യാസിനി സഭാ അംഗമായിരുന്നു സിസ്റ്റർ ലൂസി കളപ്പുര. നേരത്തെ പുറത്താക്കാൻ ശ്രമമുണ്ടായതിനെ തുടർന്ന് ലൂസി കളപ്പുര വത്തിക്കാൻ പരമോന്നത സഭാ കോടതിയെ സമീപിക്കുകയായിരുന്നു.
. പീഡനക്കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെയുള്ള സമരത്തിൽ പങ്കെടുത്തതും മഠത്തിനുള്ളിലെ വിവരങ്ങങ്ങൾ പുറത്തു പറഞ്ഞതും, സ്വന്തമായി കാർ വാങ്ങിയതുമാണ് തനിക്കെതിരായ കുറ്റമെന്നും ലൂസി കളപ്പുര പറഞ്ഞിരുന്നു
സിസ്റ്റർ ലൂസിയുടെ അപ്പീൽ വത്തിക്കാൻ പരമോന്നത സഭാ കോടതി അപ്പസ്‌തോലിക്ക സിഞ്ഞത്തൂര തള്ളിയതായി എഫ്‌സിസി ആലുവ സുപ്പീരിയർ ജനറൽ സിസ്റ്റർ ആൻ ജോസഫ് എഫ്‌സിസി അംഗങ്ങളായ കന്യാസ്ത്രീകൾക്ക് അയച്ച സർക്കുലറിലാണ് ചൂണ്ടികാണിക്കുന്നത്.
അതേസമയം വത്തിക്കാനിലെ ഉത്തരവ് വ്യാജമാണെന്ന് സംശയമുണ്ടെന്ന് ലൂസി കളപ്പുര പറഞ്ഞു. ഇന്ത്യന്‍ നിയമങ്ങള്‍ പറയുന്നത് അനുസരിക്കുമെന്നും അവര്‍ പ്രതികരിച്ചു....
https://www.facebook.com/Malayalivartha


























