Widgets Magazine
09
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ


കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ: ഓർമ്മക്കുറവ് അടക്കമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ...


24 മണിക്കൂറിൽ അതിശക്തമായ മഴ ഈ ജില്ലകളിൽ; തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും..


കൊച്ചി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ.. നിര്‍ബന്ധിത വിരമിക്കലിന് വിധേയനാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തല്‍ രാഷ്ട്രീയമായും ചര്‍ച്ചയാകുകയാണ്..


മുതിർന്ന നേതാവ് എ.കെ.ബാലനേ‍ാട് തിരഞ്ഞെടുപ്പു കഴിയുന്നതുവരെ.. വായ തുറക്കരുതെന്നു നിർദേശിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി.. വായ തുറന്നാൽ പാർട്ടിക്കു വോട്ടുകൾ നഷ്ടപ്പെടുമെന്നും സിപിഎം..

'ജനങ്ങളും അവരുടെ മൗലികാവകാശങ്ങളും കൂടി ഉള്‍ച്ചേരുന്നതാണ് ആധുനിക രാഷ്ട്ര സങ്കല്‍പ്പം.ആത്യന്തികമായി നോക്കിയാല്‍ ജനവിരുദ്ധതയാണ് രാജ്യ വിരുദ്ധത. ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹ കേസ് രാജ്യ സ്നേഹികള്‍ക്ക് ആര്‍ക്കും അംഗീകരിക്കനാവില്ല' സ്പീക്കർ എം.ബി രാജേഷ് കുറിക്കുന്നു

14 JUNE 2021 04:44 PM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപ് വിഷയത്തില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനക്ക് പിന്തുണയുമായി സ്പീക്കര്‍ എം.ബി രാജേഷ് രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്ത കാലത്തായി വ്യാപകമായി ദുരുപയോഗം ചെയ്യപെടുന്നുണ്ട് എന്നാണ് കുറിക്കുന്നത്. ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരമര്‍ശത്തിന്‍റെ പേരില്‍ ചലചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് രാജ്യ സ്നേഹികള്‍ക്ക് ആര്‍ക്കും അംഗീകരിക്കനാവില്ലെന്നും- എം.ബി രാജേഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

എം.ബി രാജേഷിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

രാജ്യദ്രോഹ കേസുകളുടെ ദുരുപയോഗത്തെക്കുറിച്ച്‌ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളുടെ തൊട്ടു പിന്നാലെ ലക്ഷദ്വീപില്‍ വീണ്ടും ഒരു രാജ്യദ്രോഹക്കേസ് ചുമത്തിയിരിക്കുന്നു. ഇത്തവണ ഇരയായിരിക്കുന്നത് ചലച്ചിത്ര പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ആയിഷ സുല്‍ത്താനയാണ്.ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ഭരണകൂട നടപടികളെ വിമര്‍ശിച്ചതിനാണ് രാജ്യദ്രോഹക്കേസ് എടുത്തിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കേസ് സംബന്ധിച്ച 124 - A ബ്രിട്ടീഷ് കോളനി വാഴ്ച്ചയെ അരക്കിട്ടുറപ്പിക്കാനായി ആവിഷ്ക്കരിച്ചതാണ്.കൊളോണിയല്‍ ഭരണകൂടത്തെ വിമര്‍ശിച്ചവര്‍ക്കെല്ലാം നേരെ വ്യാപകമായി ഈ വകുപ്പ് ദുരുപയോഗിക്കപ്പെട്ടു . ബാലഗംഗാധര തിലകനും മഹാത്മാഗാന്ധിയും ഭഗത് സിങ്ങും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യ സമര പോരാളികളെ വേട്ടയാടാനുപയോഗിച്ച ആയുധമാണീ വകുപ്പ് എന്നോര്‍ക്കണം.ഒരു പക്ഷേ കൊളോണിയല്‍ കാലത്തിനു ശേഷം ഈ വകുപ്പ് ഏറ്റവും കൂടുതല്‍ ദുരുപയോഗിക്കപ്പെട്ടത് സമീപകാലത്താണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാത്രമല്ല എഴുത്തുകാര്‍ കലാസാംസ്കാരിക പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെല്ലാം സമീപകാലത്തായി രാജ്യദ്രോഹ ഖഡ്ഗത്തിനിരയായിക്കൊണ്ടിരിക്കുന്നു.

രാജ്യദ്രോഹം സംബന്ധിച്ച 124 - A വകുപ്പ് പ്രയോഗിക്കുന്നതിന്‍്റെ കാര്യത്തില്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠം സ്വാതന്ത്ര്യാനന്തരം നിരന്തരമായി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു മുന്‍പ് രാജ്യദ്രോഹത്തിന്‍്റെ പരിധിയില്‍ നിരവധി പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടുത്തിയ പ്രിവി കൗണ്‍സിലിന്‍്റെ 1944 ലെ വ്യാഖ്യാന മുള്‍പ്പെടെയുള്ള പഴയ വിധികളെ നിരാകരിച്ചു കൊണ്ടാണ് 1962 ല്‍ സുപ്രീം കോടതി കേദാര്‍നാഥ് സിങ്ങ് കേസില്‍ വിധി പുറപ്പെടുവിച്ചത്.

" 124- A വകുപ്പ് ഭരണഘടനയുടെ അനുഛേദം 19 (1) (a) ഉറപ്പു നല്‍കുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്‍്റെ വ്യക്തമായ ലംഘനമാണ് എന്ന കാര്യത്തില്‍ സംശയമില്ല" എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.public violence, public disorder എന്നിവക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രമേ 124-Aയുടെ പരിധിയില്‍ വരൂ എന്നാണ് കോടതി വ്യക്തമാക്കിയത്.അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്‍്റെ പ്രാധാന്യത്തെപ്പറ്റി പല വിധികളില്‍ സുപ്രീം കോടതി ആവര്‍ത്തിച്ചു പറഞ്ഞിട്ടുമുണ്ട്." അഭിപ്രായപ്രകടന സ്വാതന്ത്ര്യം ജനാധിപത്യവ്യവസ്ഥയുടെ പ്രവര്‍ത്തനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് " എന്നാണ് മറ്റൊരു വിധിയില്‍ സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. ജാവേദ് ഹബീബ് കേസില്‍ ഡല്‍ഹി ഹൈക്കോടതി അടുത്ത കാലത്ത് വ്യക്തമാക്കിയത്

" സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍്റെ മുഖമുദ്രയാണ് " എന്നത്രേ.മാത്രമല്ല, 1995 ലെ ബല്‍വന്ത് സിങ്ങ് vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസില്‍ ഒരു വ്യക്തി നടത്തുന്ന ആനുഷംഗിക പരാമര്‍ശമോ, മുദ്രാവാക്യം വിളിപോലുമോ 124-Aയുടെ പരിധിയില്‍ വരില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.അന്താരാഷ്ട്ര നിയമങ്ങളും പരിഷ്കൃത ലോകവുമെല്ലാം അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ പരമപ്രധാനമായി പരിഗണിക്കുന്നു. അപ്പോഴാണ് ടെലിവിഷന്‍ ചര്‍ച്ചയില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരായ ഒരു പരാമര്‍ശത്തിന്‍്റെ പേരില്‍ ആയിഷ സുല്‍ത്താന എന്ന ചലച്ചിത്ര പ്രവര്‍ത്തക ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തപ്പെടുന്നത്!

ഇന്ത്യന്‍ ശിക്ഷ നിയമത്തില്‍, സ്വാതന്ത്ര്യ പൂര്‍വകാലത്തെ കൊളോണിയല്‍ അടിച്ചമര്‍ത്തലിന്‍്റെ ക്രൂരമായ ഉപകരണമായിരുന്ന 124 - A ഇപ്പോഴും തുടരുന്നതിന്‍്റെ ഭരണഘടനാപരമായ സാംഗത്യവും സാധുതയും തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. സുപ്രീം കോടതി അതു സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. രാജ്യസ്നേഹം / രാജ്യദ്രോഹം എന്നിവയെല്ലാം പുനര്‍ നിര്‍വചിക്കപ്പെടേണ്ട സമയമാണിത്.. സ്വാതന്ത്ര്യ സമരത്തിന്‍്റെ ഉല്‍പന്നമായ ഭരണഘടന ഉറപ്പ് തരുന്ന ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷണമല്ലേ രാജ്യസ്നേഹപരമായ പ്രവൃത്തി? ഭരണഘടനാവകാശം കവരുന്നതല്ലേ രാജ്യദ്രോഹമായി കണക്കാക്കേണ്ടത്?

ജനങ്ങളും അവരുടെ മൗലികാവകാശങ്ങളും കൂടി ഉള്‍ച്ചേരുന്നതാണ് ആധുനിക രാഷ്ട്ര സങ്കല്‍പ്പം.ആത്യന്തികമായി നോക്കിയാല്‍ ജനവിരുദ്ധതയാണ് രാജ്യ വിരുദ്ധത.

ഭരണഘടനയുടേയും വികസിതമായ ജനാധിപത്യ സങ്കല്‍പ്പനങ്ങളുടേയും വെളിച്ചത്തിലും 124 A വകുപ്പിന്‍്റെ ലക്കും ലഗാനുമില്ലാത്ത ദുരുപയോഗത്തിന്‍്റെ പശ്ചാത്തലത്തിലും ഈ വകുപ്പിന്‍്റെ സാംഗത്യത്തേയും സാധുതയേയും കുറിച്ച്‌ വ്യാപകമായ പൊതുസംവാദം ഉയര്‍ന്നു വരേണ്ടതുണ്ട്. പ്രത്യേകിച്ച്‌ ഈ നിയമം ഉത്ഭവിച്ച ഇംഗ്ലണ്ടില്‍ പോലും ഇന്ന് ഈ വകുപ്പ് നിയമ പുസ്തകത്തിന് പുറത്താണെന്ന് കൂടി വരുമ്ബോള്‍.കൊളോണിയല്‍ മര്‍ദ്ദനോപകരണമായ 124 - A സ്വാതന്ത്ര്യം നേടി മുക്കാല്‍ നൂറ്റാണ്ടാവുമ്ബോഴും സ്വതന്ത്രരായ ഒരു ജനതക്കു മേല്‍ പ്രയോഗിക്കപ്പെടുന്നത് യഥാര്‍ത്ഥ രാജ്യസ്നേഹികള്‍ക്കാര്‍ക്കും അംഗീകരിക്കാനാവുകയില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദം ഒഴിവാക്കാനാണ് താമരയെ ഒഴിവാക്കിയതെന്ന് വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

ജ്യേഷ്ഠന്റെ വീടിന് തീയിടാന്‍ ശ്രമിച്ച അനുജന് ഗുരുതരമായി പൊള്ളലേറ്റു  (1 hour ago)

സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും  (1 hour ago)

തുമ്പ സെന്റ് സേവിയേഴ്‌സ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം  (2 hours ago)

ലഹരിമരുന്ന് കടത്തിനും വില്‍പനയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കുവൈത്ത്  (2 hours ago)

മദ്യപ്രദേശില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് എംഎല്‍എയുടെ മകളും കോണ്‍ഗ്രസ് നേതാവിന്റെ മകനുമടക്കം 3 പേര്‍ക്ക് ദാരണാന്ത്യം  (2 hours ago)

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

ജിദ്ദയില്‍ ജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു  (5 hours ago)

മഞ്ജു വാര്യരെ പ്രശംസിച്ച് ശാരദക്കുട്ടിയുടെ കുറിപ്പിന് എതിര്‍പ്പ് അറിയിച്ച് ശോഭനയുടെ മറുപടി  (5 hours ago)

പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ  (5 hours ago)

അന്ധവിശ്വാസത്തിന്റെ പേരില്‍ അയല്‍ക്കാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി  (5 hours ago)

കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ  (5 hours ago)

യുഎസ് ടി യമ്മി എയ്ഡ് 2025 പാചക ഉത്സവം സമാഹരിച്ചത് 3.21 ലക്ഷം രൂപ; തുക സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി നൽകും  (5 hours ago)

നിര്‍ണായക ചുവടുവെയ്പ്പ്: ഇന്ത്യയില്‍ ആദ്യമായി പിഎന്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ: പിഎന്‍ രോഗികള്‍ക്ക് സമഗ്ര ചികിത്സ ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനം  (6 hours ago)

ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ ഞാന്‍ ആളല്ല. എന്തെങ്കിലും പറഞ്ഞ് വിവാദമുണ്ടാക്കാനും ആഗ്രഹിക്കുന്നില്ല; തന്ത്രിയുടെ അറസ്റ്റില്‍ ഒന്നും പറയാനില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  (6 hours ago)

Malayali Vartha Recommends