കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കെ സുധാകരന്‍; നൂറിലധികം പേരുമായി അങ്കമാലി പള്ളിക്കലറയില്‍ പുഷ്പാര്‍ച്ചനക്ക് എത്തി, മാസ്കില്ലാതെയും സാമൂഹ്യ അകലം പാലിക്കാതെയും നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു! സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍. നൂറിലധികം പേരുമായാണ് അങ്കമാലി പള്ളിക്കലറയില്‍ സുധാകരന്‍ പുഷ്പാര്‍ച്ചനക്ക് എത്തിയത്. കോണ്‍ഗ്രസ് എം എല്‍ എ മാരും സുധാകരനൊപ്പം ഉണ്ടായിരുന്നു.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ദിവസമായ ഞായറാഴ്ചയായിരുന്നു സംഭവം.വിമോചന സമര വെടിവയ്പിന്‍്റെ വാര്‍ഷിക ദിനാചരണമായിരുന്നു ചടങ്ങ്. മാസ്കില്ലാതെയും സാമൂഹ്യ അകലം പാലിക്കാതെയും നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.
https://www.facebook.com/Malayalivartha


























