കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും നീട്ടി: അഭിഭാഷകന് അസുഖമായതിനാലാണ്ജൂൺ 25ലേക്ക് നീട്ടിയത്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം തേടിയെത്തിയ ബിനീഷ് കോടിയേരിക്ക് വീണ്ടും തിരിച്ചടി.... ഇത്തവണ തിരിച്ചടിയായത് അഭിഭാഷകന്റെ അസുഖം... കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും നീട്ടി വെച്ചിരിക്കുകയാണ്.
ജൂൺ 25ന് മാത്രമേ കേസ് വീണ്ടും പരിഗണിക്കുകയുള്ളൂ . ബിനീഷിന്റെ അഭിഭാഷകന് അസുഖം ബാധിച്ചതിനാൽ ബുധനാഴ്ച ഹാജരാകാൻ കഴിയില്ലെന്നും ഹർജി പരിഗണിക്കുന്നത് മറ്റാെരു ദിവസത്തേക്ക് മാറ്റണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
നേരത്തെ ഇഡിയ്ക്ക് വേണ്ടി ഹാജരാകാറുള്ള സർക്കാർ അഭിഭാഷകന് കൊറോണ ബാധിച്ചതിനാൽ ഇഡിയുടെ അപേക്ഷ പരിഗണിച്ച് രണ്ട് തവണ ഹർജി മാറ്റിയിരുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു രോഗ മുക്തനായില്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ ബുധനാഴ്ചയിലേക്ക് മാറ്റിവെച്ചത്. എന്നാൽ ഇന്ന് അസുഖ ബാധിതനായതിനെ തുടർന്ന് ബിനീഷിന്റെ അഭിഭാഷകനും ഹാജരായില്ല. തുടർന്ന് കേസ് വീണ്ടും നീട്ടിവെയ്ക്കുകയായിരുന്നു.
ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം ഏതെന്ന് വ്യക്തമാക്കാൻ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. ബിനീഷിൻറെ അഭിഭാഷകൻ ഇതുസംബന്ധിച്ച വിശദീകരണം സമർപ്പിച്ചതിൽ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കേണ്ടിയിരുന്നത്. ബിനീഷിന്റെ അക്കൗണ്ടിലേക്ക് അഞ്ച് കോടി രൂപ എത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം കഴിഞ്ഞമാസം ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക ഹൈക്കോടതിയിൽ വാദം നടന്നിരുന്നു. കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയിൽ തുടർവാദം കേൾക്കുകയായിരുന്നു.
കേസിൽ ആദ്യം അറസ്റ്റിലായ മുഹമ്മദ് അനൂപിന് അഞ്ച് കോടി രൂപ എന്തിന് കൈമാറിയെന്ന അതി നിർണായക ചോദ്യം കോടതി ചോദിക്കുകയുണ്ടായി. മാത്രമല്ല ഇതുമായി ബന്ധപ്പെട്ടുള്ള രേഖകൾ സമർപ്പിക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു
"
https://www.facebook.com/Malayalivartha