ജാനുവിന് കോഴ നൽകി? സുരേന്ദനെ പൊക്കാൻ ഉത്തരവിട്ട് കോടതി... സിപിഎം വേട്ടയെന്ന് ആഞ്ഞടിച്ച് സുരേന്ദ്രൻ...

സിപിഎമ്മിന്റെ വേട്ടയാടൽ തുടരുമെന്ന് ആവർത്തിച്ച് കെ. സുരേന്ദ്രൻ പറയുമ്പോഴും കുരുക്ക് വീണ്ടും മുറുകുകയാണ് ഇപ്പോൾ ഫലത്തിൽ സംഭവിക്കുന്നത്. വീണ്ടും കെ. സുരേന്ദ്രനെ പൊക്കാനുള്ള ഉത്തരവ് ഇപ്പോൾ കോടതി തന്നെ നൽകിയിരിക്കുകയാണ്.
ആ കേസ് ഇങ്ങനെയാണ്, സി കെ ജാനുവിന് സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ആവാൻ 50 ലക്ഷം രൂപ കോഴ കൊടുത്തു എന്ന ആരോപണത്തിലാണ് സുരേന്ദ്രനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കൽപ്പറ്റ കോടതിയുടെ ഉത്തരവ്.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി. കെ. നവാസ്, അഡ്വ. പി. ഇ. സജൽ മുഖേന നൽകിയ ഹർജിയിലാണ് കോടതിയുടെ പെട്ടന്നുള്ള ഇടപെടൽ. IPC 171 E, 171 F വകുപ്പുകൾ മുഖേന കേസടുക്കാനാണ് കോടതി ഉത്തരവിട്ടത്.
ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പ് ജനാധിപത്യ രാഷ്ട്രീയ സമിതി നേതാവ് പ്രസീത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.
തിരഞ്ഞെടുപ്പിൽ ക്രമവിരുദ്ധമായ നടപടികൾ സ്വീകരിക്കുക, കോഴ നൽകുക തുടങ്ങി കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കുടകര കുൽപ്പണം, ജാനുവിനും സുന്ദരയ്‌ക്കും കോഴ നൽകിയെന്ന ആരോപണം എന്നിവ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വത്തിനെതിരെ ഉയർന്നുവന്ന പ്രധാന ആരോപണങ്ങളാണ്. ഇതിനിടെയാണ് സംസ്ഥാന അദ്ധ്യക്ഷനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം, തനിക്കെതിരായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് കെട്ടിച്ചമച്ചതെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. സിപിഎമ്മിന്‍റെ രാഷ്ട്രീയ വേട്ടയാണ് നടക്കുന്നതെന്നും സുന്ദര സിപിഎമ്മിന്‍റെ കസ്റ്റഡിയിലാണെന്നും ബിജെപി അധ്യക്ഷൻ കുറ്റപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രി അധികനാൾ വീട്ടിൽ കിടന്നുറങ്ങില്ലെന്ന വിവാദ പരാമർശത്തിൽ എ. എൻ. രാധാകൃഷ്ണന് സംരക്ഷണവുമായും സുരേന്ദ്രൻ രംഗത്തെത്തിയിട്ടുണ്ട്.
പാർട്ടിക്കെതിരെ തുടർച്ചായി കള്ളക്കേസുകൾ വരുമ്പോൾ ഒരു പ്രവർത്തകന്‍റെ വികാരമായി മാത്രം എ. എൻ. രാധാകൃഷ്ണന്‍റെ പ്രസ്താവനയെ കണ്ടാൽ മതിയെന്നായിരുന്നു സുരേന്ദ്രന്‍റെ വിശദീകരണം.
ഇതേസമയം മുട്ടിൽ മരം കൊള്ള വിവാദത്തിൽ ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധ സംഗമങ്ങൾ നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് മരം വെട്ടി കടത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിന് പണം കണ്ടെത്താനാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.
കര്‍ഷകരെ സഹായിക്കാനാണെങ്കില്‍ എന്തിനാണ് പിന്നീട് നിര്‍ത്തിക്കളഞ്ഞത്. ഇതൊരു രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് സി.പി.ഐ തന്നെ സമ്മതിക്കുന്നുണ്ട്. അപ്പോള്‍ കോടികളുടെ മരം വെട്ട് ആസൂത്രിത ഗൂഢനീക്കത്തിന്റെ ഭാഗമായിട്ട് തന്നെയാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
വിവാദമുണ്ടായപ്പോള്‍ ഒരു ഐ.ജിയെ വെച്ച് അന്വേഷിക്കുന്നു. ഇത് അന്വേഷണമല്ല, അന്വേഷണ നാടകമാണ്. ശരിയായ അന്വേഷണം നടത്തിയാല്‍ പിടിക്കപ്പെടുന്നത് ഏതാനും ചില ഉദ്യോഗസ്ഥര്‍ മാത്രമായിരിക്കില്ല, ആഭ്യന്തര വകുപ്പിന്റെ പിന്തുണയോടെ പോലീസുകാരുടെ സഹായത്തോടെയാണ് മരം കടത്തിയത്.
പച്ചക്കറി വാങ്ങാന്‍ സത്യവാങ്മൂലം വേണ്ട സമയത്താണ് കോടാനു കോടി രൂപയുടെ മരങ്ങളുമായി ലോറി എറണാകുളം വരെ എത്തിയത്. സി.പി.ഐയും സി.പി.എമ്മും വിഷയത്തില്‍ കാര്യമായി ഒന്നും ജനങ്ങള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കും കുഴൽപ്പണ വിവാദത്തിലും പ്രതിസന്ധിയിൽ നിൽക്കെ ആദ്യമായി ബിജെപി നടത്തിയ സമരമാണ് 1600 കേന്ദ്രങ്ങളിൽ ഇന്ന് സംഘടിപ്പിച്ചത്.
https://www.facebook.com/Malayalivartha