മരംമുറിക്ക് കാരണമായ ഉത്തരവില്‍ തെറ്റില്ല; വനഭൂമിയില്‍ മരംമുറി ഉണ്ടായിട്ടില്ലെന്നും തെറ്റായ നടപടി ഉണ്ടായെങ്കില്‍ പരിശോധിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍

വനഭൂമിയില്‍ മരംമുറി ഉണ്ടായിട്ടില്ലെന്നും തെറ്റായ നടപടി ഉണ്ടായെങ്കില്‍ പരിശോധിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജന്‍. മരംമുറിക്ക് കാരണമായ ഉത്തരവില്‍ തെറ്റില്ലെന്ന മുന്‍ നിലപാടും മന്ത്രി ആവര്‍ത്തിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലുമൊരു വില്ലേജ് ഓഫിസറുടെ നടപടിയാകാം മരംമുറിക്ക് പിന്നില്‍. വയനാട് മാത്രമാണ് അങ്ങനെ സംഭവിച്ചത്. വീഴ്ച ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ അവിടത്തെ വില്ലേജ് ഓഫിസറെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.
സര്‍ക്കാര്‍ ഉടമസ്ഥതയിലെ മരങ്ങള്‍ മുറിച്ചെങ്കില്‍ അത് തെറ്റായ നടപടിയാണ്. അത് ഉത്തരവിന്റെ ഭാഗമല്ല. ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്തതാണ് തെറ്റ്. ഇതിന് ആരെങ്കിലും കൂട്ടുനിന്നിട്ടുണ്ടെങ്കില്‍ എല്ലാ കൃത്യതയോടെ പരിശോധിക്കും. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
പരിശോധനയുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കുകയും ചെയ്യും. സര്‍ക്കാറിന് ഇക്കാര്യത്തില്‍ പേടിക്കാനില്ല. സര്‍ക്കാറിന്റെ കൈകള്‍ ശുദ്ധമാണ്. ഒരാളെയും സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്നും മന്ത്രി രാജന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha