ആണിനു വേണ്ടി ട്രൈ ചെയ്തതാണോയെന്ന ചോദ്യമാണ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേട്ടത് ... ഇലക്‌ഷന്‍ പ്രചരണത്തിനു പോയപ്പോള്‍ പല പ്രായത്തിലുമുള്ള സ്ത്രീകള്‍ വന്നു കെട്ടിപ്പിടിച്ച് കരഞ്ഞ് ആവശ്യങ്ങള്‍ പറയുന്നു, നാലു പെണ്‍മക്കളുടെ അച്ഛന്‍ എന്ന വിശ്വാസവും സ്നേഹവുമാണ് തിരിച്ചു കിട്ടുന്നതെന്നു തോന്നുന്നു: കൃഷ്ണ കുമാർ

മിനി നിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും രാഷ്ട്രീയത്തിലുമൊരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് കൃഷ്ണ കുമാർ. താരത്തിന്റെ കുടുംബം ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും കാണാം... ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നടൻ നൽകിയ അഭിമുഖമാണ് വൈറലായിരിക്കുന്നത്.
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കേട്ട ചോദ്യത്തെ കുറിച്ച് താരം വാചാലനായിട്ടുണ്ട്. നാല് പെണ്‍കുട്ടികളുമായി പുറത്തിറങ്ങുമ്ബോഴാണ് താന്‍ കൂടുതലും ഒരേ ചോദ്യം തന്നെ കേള്‍ക്കേണ്ടി വന്നതെന്ന് നടന്‍ പറയുന്നുണ്ട്.
'പെണ്‍കുട്ടികളായി പോയി എന്നതില്‍ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം. കഷ്ടമായി പോയല്ലോ, ആണിനു വേണ്ടി ട്രൈ ചെയ്തതാണോ എന്നൊക്കെ പലരും ചോദിക്കും. ചൈനീസ് കലണ്ടര്‍ ഫോളോ ചെയ്താല്‍ നമ്മള്‍ ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും എന്നുവരെ ഉപദേശിച്ചവരുമുണ്ട്. പക്ഷേ, നമ്മള്‍ ചൈനയിലൊന്നുമല്ലല്ലോ ജീവിക്കുന്നത്', നടന്‍ പറഞ്ഞു.
എന്നാല്‍, പണ്ട് കേട്ടതൊന്നും ഇപ്പോള്‍ ഇല്ലെന്നും താരം പറയുന്നു. 'ഇത്തവണ ഇലക്‌ഷന്‍ പ്രചരണത്തിനു പോയപ്പോള്‍ പല പ്രായത്തിലുമുള്ള സ്ത്രീകള്‍ വന്നു കെട്ടിപ്പിടിച്ച് കരഞ്ഞ് ആവശ്യങ്ങള്‍ പറയുന്നു. നാലു പെണ്‍മക്കളുടെ അച്ഛന്‍ എന്ന വിശ്വാസവും സ്നേഹവുമാണ് തിരിച്ചു കിട്ടുന്നതെന്നു തോന്നുന്നു' എന്നും താരം വ്യക്തമാക്കുന്നു. ഇത്തവണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കൃഷ്ണകുമാര്‍ മത്സരിച്ചിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് മത്സരിച്ച താരത്തിന് പക്ഷേ വിജയിക്കാനായില്ല.
https://www.facebook.com/Malayalivartha