കോവിഡ് പശ്ചാത്തലത്തില്‍ സ്വകാര്യബസുകള്‍ നിയന്ത്രണങ്ങളോടെ നിരത്തിലിറക്കാം

സര്‍ക്കാരിന്റെ കോവിഡ് ഇളവുകളില്‍ സ്വകാര്യബസുകള്‍ നിയന്ത്രണങ്ങളോടെ നിരത്തിലിറക്കാം. നിലവിലെ കോവിഡ് സാഹചര്യം അനുസരിച്ച് എല്ലാ ബസുകളും നിരത്തിലിറക്കാന്‍ സാധിക്കില്ല. ശനി ഞായര്‍ ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഒറ്റ അക്ക നമ്ബറിലുള്ള ബസുകള്‍ക്ക് സര്‍വ്വീസ് നടത്താം. തുടര്‍ന്ന് വരുന്ന തിങ്കള്‍ ,ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്കനമ്ബര്‍ ബസുകള്‍ നിരത്തിലിറക്കാം. അടുത്തയാഴ്ച ചൊവ്വ, വ്യാഴം, തുടര്‍ന്ന വരുന്ന 28ാം തീയതി തിങ്കളാഴ്ചയും ഒറ്റ അക്ക നമ്ബര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുക. അതായത് 18 വെള്ളി, 22 ചൊവ്വ, 24 വ്യാഴം, 28 തിങ്കളും ഒറ്റ അക്ക നമ്പര്‍ ബസുകളും, 21 തിങ്കള്‍, 23 ബുധന്‍, 25 വെള്ളി ഇരട്ട അക്ക നമ്ബര്‍ ബസുകള്‍ക്കും സര്‍വ്വീസ് നടത്താം. ശനി , ഞായര്‍ ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തരുതെന്ന് ഗതാഗതവകുപ്പ് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha