മഹാത്മ ഗാന്ധി സര്‍വകലാശാലയുടെ മാറ്റിവെച്ച പരീക്ഷകള്‍ ജൂണ്‍ 21 മുതൽ ആരംഭിക്കും; വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍

മഹാത്മ ഗാന്ധി സര്‍വകലാശാലയുടെ മാറ്റിവെച്ച നാലാം വര്‍ഷ ബി.എസ് സി. നഴ്‌സിങ് പരീക്ഷകള്‍ ജൂണ്‍ 21നും അവസാന സെമസ്റ്റര്‍ ബി.എഡ്. പരീക്ഷകള്‍ ജൂണ്‍ 23നും ആരംഭിക്കും. മാറ്റിവച്ച ആറാം സെമസ്റ്റര്‍ (റഗുലര്‍, പ്രൈവറ്റ്) ബിരുദ പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ ജൂണ്‍ 28ന് ആരംഭിക്കും.
വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍. ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തുന്ന പരീക്ഷക്ക് നിര്‍ദ്ദിഷ്ട പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ നേരിട്ട് ഹാജരാകണം. ആഗസ്റ്റ് അവസാനവാരം പരീക്ഷഫലം പ്രസിദ്ധീകരിക്കാനാവുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























