തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യആശുപത്രിയിൽ ടെസ്റ്റ് ചെയ്തപ്പോൾ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ്! മണിക്കൂറുകൾ ഇടവിട്ട് മറ്റൊരു ആശുപത്രിയിലെ ടെസ്റ്റ് പോസിറ്റീവ്

തിരുവനതപുരത്ത് രണ്ടു ആശുപത്രികളിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവും പോസിറ്റീവും . വലഞ്ഞു പോയത് കോവിഡ് രോഗിയും കുടുംബവും. പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ടെസ്റ്റ് നെഗറ്റീവായ ആൾ മറ്റൊരു ഹോസ്പിറ്റലിൽ എത്തിയപ്പോൾ ബോധരഹിതനവുകയും ആന്റിജൻ ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവാകുകയും അവിടെനിന്നും മെഡിക്കൽ കോളേജിൽ അഡ്മിറ്റാക്കുകയും ചെയ്തു.
നിലവാരമില്ലാത്തതും ഡൂപ്ലിക്കേറ്റ് കിറ്റുകൾ ഉപയോഗിച്ച് ടെസ്റ്റുകൾ നടത്തി സാധാരണ ജനങ്ങളുടെ കാശ് പിടുങ്ങി അവരുടെ ജീവന് ഒരു വിലയും കൽപിക്കാത്ത ഇത്തരം സ്വകാര്യ ആശുപത്രികളുടെ ഈക്രൂരത ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ബന്ധുക്കൾ.
കൂടാതെ ഇതിനു വേണ്ട നടപടികൾ അധികാരികൾ സ്വീകരിക്കണമെന്നും ഓരോ ജീവനും രക്ഷപ്പെടുത്താൻ സർക്കാർ കിണഞ്ഞു പരിശ്രമിക്കുമ്പോൾ മനുഷ്യജീവന് യാതൊരു വിലയും കൽപിക്കാതെ അവരുടെ കാശ് കൊള്ളയടിക്കുന്ന സ്വാകാര്യ ആശുപത്രികളുടെ ക്രൂരത അവസാനിപ്പിക്കണമെന്നും ഇതിനെതിരെ പ്രതികരിയ്ക്കണമെന്നു മാണ് കുടുംബത്തിലുള്ളവർ പറയുന്നത്.
https://www.facebook.com/Malayalivartha

























