ഔദ്യോഗികസന്ദര്‍ശനം വെട്ടിച്ചുരുക്കി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍പട്ടേല്‍ ദ്വീപില്‍നിന്നു മടങ്ങി.... രാജ്യദ്രോഹക്കേസില്‍ ജാമ്യമെടുക്കാന്‍ ആയിഷ സുല്‍ത്താന ദ്വീപിലെത്തി

ഔദ്യോഗികസന്ദര്‍ശനം വെട്ടിച്ചുരുക്കി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍പട്ടേല്‍ ദ്വീപില്‍നിന്നു മടങ്ങി.... രാജ്യദ്രോഹക്കേസില്‍ ജാമ്യമെടുക്കാന്‍ ആയിഷ സുല്‍ത്താന ദ്വീപിലെത്തി.
അതിനിടെ, രാജ്യദ്രോഹക്കേസില്‍ ജാമ്യമെടുക്കാന്‍ ആയിഷ സുല്‍ത്താന കൊച്ചിയില്‍നിന്നു വിമാനത്തില്‍ വെള്ളിയാഴ്ച കവരത്തിയിലെത്തി. ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി ലക്ഷദ്വീപ് പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഔദ്യോഗിക സന്ദര്‍ശന പരിപാടിയില്‍നിന്നു രണ്ടുദിവസം ഒഴിവാക്കിയാണ് പ്രഫുല്‍പട്ടേല്‍ മടങ്ങിയത്. കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനത്തില്‍ ദാമന്‍ ആന്‍ഡ് ദിയുവിലേക്കാണു പോയത്. അവിടെനിന്നു ഡല്‍ഹിയിലേക്കു പോകുമെന്നാണ് സൂചന. ശക്തമായ സുരക്ഷയിലാണ് പ്രഫുല്‍പട്ടേല്‍ മടങ്ങിയത്.
'ജൈവായുധ പ്രയോഗം' എന്ന വാക്ക് ചാനല്‍ ചര്‍ച്ചയ്ക്കിടെ ഉപയോഗിച്ചതിനാണ് ആയിഷ സുല്‍ത്താനയ്‌ക്കെതിരേ കവരത്തി പോലീസ് രാജ്യദ്രോഹക്കേസ് ചുമത്തിയത്. ചോദ്യംചെയ്യലിന് കവരത്തി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ഹാജരാകണമെന്ന് ആയിഷയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു.
കൊച്ചിയില്‍നിന്ന് അഭിഭാഷകനെ കൂട്ടിയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിഷ ദ്വീപിലെത്തിയത്. ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകില്ലെന്ന് ആയിഷ.
"
https://www.facebook.com/Malayalivartha
























