ഒരുമാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം കൊവാക്സിന്റെ 97500 ഡോസ് ഇന്നലെ തിരുവനന്തപുരത്ത് എത്തി

ഒരുമാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം കൊവാക്സിന്റെ 97500 ഡോസ് ഇന്നലെ തിരുവനന്തപുരത്ത് എത്തി. ഇത് റീജിയണല്‍ വാക്സിന്‍ സ്റ്റോറിലേക്ക് മാറ്റി.
ആവശ്യമുള്ള ജില്ലകള്‍ക്ക് ഇന്ന് വിതരണം ചെയ്യും. നാളെ മുതല്‍ കുത്തിവയ്പ്പ് വീണ്ടും തുടങ്ങും. കൊവാക്സിന്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നതോടെ രണ്ടാം ഡോസ് എടുക്കേണ്ടവര്‍ പ്രതിസന്ധിയിലായിരുന്നു.
അതേസമയം, ഇന്നലെ കൊവിന്‍ വെബ്‌സൈറ്റിലൂടെ കൊവാക്സിന്‍ രണ്ടാം ഡോസ് കുത്തിവയ്പ്പിനുള്ള സ്ലോട്ടുകള്‍ തുറന്നു. മിനിട്ടുകള്‍ക്കുള്ളില്‍ എല്ലാം കാലിയായി. അതേസമയം കൂടുതല്‍ കൊവീഷീല്‍ഡും സംസ്ഥാനത്ത് എത്തി.
സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കൊവിഷീല്‍ഡും കേന്ദ്രം അനുവദിച്ച ആറു ലക്ഷം ഡോസ് കൊവീഷീല്‍ഡാണ് വെള്ളിയാഴ്ച എത്തിയത് . ഇത് കൂടാതെ കേന്ദ്രം ലഭ്യമാക്കിയ 1,55,650 ഡോസ് കൊവീഷീല്‍ഡും ഇന്നലെ എത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി വിതരണം ചെയ്യാന്‍ തുടങ്ങി. കൊവിഷീല്‍ഡിന്റെ സ്റ്റോക്കും സംസ്ഥാനത്ത് പരിമിതമായിരുന്നു.
"
https://www.facebook.com/Malayalivartha
























