മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ വൃദ്ധ ദമ്പതികളെ ക്രൂരമായി മര്‍ദിച്ചു; ആക്രമണശേഷം ഉപജീവനമാര്‍ഗമായ കടയും അക്രമികള്‍ തകര്‍ത്തു, പരാതിയുമായി ദമ്പതികള്‍

വൃദ്ധ ദമ്പതികളെ വിളക്കുടിയില്‍ മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി. ഇന്നലെ രാത്രിയെത്തിയ അക്രമി സംഘം വയോധികരെ ആക്രമിച്ചതിനു പുറമേ ഇരുവരുടെയും ഉപജീവന മാര്‍ഗമായ കടയും അടിച്ചു തകര്‍ത്തെന്നാണ് ഉന്നയിച്ചിരിക്കുന്ന ആരോപണം.
വിളക്കുടി വളവുപച്ചയില്‍ സ്റ്റേഷനറി കട നടത്തുന്ന അബ്ദുല്‍സലാമിനും ഭാര്യ നസീമയ്ക്കുമാണ് ക്രൂരമായ മര്‍ദനമേറ്റത്. മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും സിപിഐ പ്രാദേശിക നേതാവുമായ സജീവന്റെ നേതൃത്വത്തില്‍ കമ്പി വടി കൊണ്ട് അടിക്കുകയും കടയിലുണ്ടായിരുന്ന സാധനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.
സാമ്ബത്തിക ഇടപാടുകളെ തുടര്‍ന്നുളള തര്‍ക്കത്തിന്റെ പേരില്‍ സജീവന്‍ മര്‍ദിച്ചെന്നാണ് പരാതി. സമാനമായ ആക്രമണം മുന്‍പും ഉണ്ടായെന്നും കുടുംബം പറയുന്നു.
അതേസമയം വയോധികര്‍ മര്‍ദിച്ചെന്ന പരാതിയുമായി സജീവനും ആശുപത്രിയില്‍ ചികില്‍സതേടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























