Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

ഫാദേഴ്‌സ് ഡേയില്‍ അച്ഛനെ നഗ്നനായി മര്‍ദിക്കുന്ന മക്കള്‍.. ക്രൂരത മര്‍ദ്ദനത്തില്‍ മാത്രമല്ല, കൊടും ചതിയും; അമ്മുമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നുവെന്ന് പറഞ്ഞ് അഭിഭാഷകന്റെ അടുത്ത് എത്തിച്ച് സ്വത്തുവകകള്‍ എഴുതി വാങ്ങിയ ചെറുമകന്‍; ഇനി സ്വത്തുകള്‍ തിരികെ അച്ഛന് എഴുതി നല്‍കേണ്ടി വരമോ? അച്ഛനെ മാത്രമല്ല സ്വന്തം സഹോദരങ്ങളെയും പറ്റിച്ച ഷാനവാസ്

20 JUNE 2021 03:45 PM IST
മലയാളി വാര്‍ത്ത

ഫാദേഴ്‌സ് ഡേ യില്‍ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ 75 വയസ്സുള്ള അച്ഛനെ നഗ്‌നനാക്കി മര്‍ദ്ദിക്കുന്ന മക്കളുടെ വാര്‍ത്തയാണ് കേരളം കേട്ടത്. വലഞ്ചുഴി തോണ്ടമണ്ണില്‍ റഷീദിനാണ് മര്‍ദനമേറ്റത്. അയല്‍വാസികള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം പ്രചരിച്ചതോടെ മകന്‍ ഷാനവാസ്, ഇയാളുടെ ഭാര്യ ഷീബ എന്നിവരെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. കുറുവടി ഉപയോഗിച്ച് റഷീദിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് ക്രൂരമര്‍ദനം അഴിച്ചു വിട്ടത്. ഷീബ പിടിച്ചു നിര്‍ത്തുന്നതും ഷാനവാസ് ക്രൂരമായി പിതാവിനെ മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അറസ്റ്റിലായ ഇവര്‍ പിന്നീട് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടു.

സംഭവത്തിന് പിന്നാലെ പുറത്ത് വരുന്നത് അച്ഛനോട് മക്കള്‍ കാട്ടിയ കൊടും ക്രൂരതയുടെയും ചതിയുടെയും കഥയാണ്. റഷീദിനും ഭാര്യ ഫാത്തിമയ്ക്കും മൂന്നു മക്കളാണുള്ളത്. മൂത്തമകന്‍ സുധീര്‍ മലപ്പുറത്തും ഏറ്റവും ഇളയ മകള്‍ ഷീജ അടൂരിലുമാണുള്ളത്. രണ്ടാമത്തെ മകനാണ് ഷാനവാസ്. റഷീദിന്റെ വൃദ്ധമാതാവിന്റെ പേരിലുള്ള സ്ഥലം ഷാനവാസും ഷീബയും ചേര്‍ന്ന് തന്ത്രപൂര്‍വം കൈക്കലാക്കുകയായിരുന്നു. 85 വയസുണ്ടായിരുന്ന വൃദ്ധയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നുവെന്ന് പറഞ്ഞ് അഭിഭാഷകന്റെ അടുത്ത് എത്തിച്ച് സ്വത്തു വകകള്‍ ഷാനവാസിന്റെ പേരിലാക്കി മാറ്റുകയായിരുന്നു.

വൃദ്ധ മരിക്കുന്നതു വരെ ഇവര്‍ ഈ വിവരം പുറത്ത് വിട്ടില്ല. ഏതെങ്കിലും കാരണവശാല്‍ പിതാവ് അറിഞ്ഞാല്‍ സ്വത്ത് തിരികെ നല്‍കേണ്ടി വരുമെന്നായിരുന്നു ഇത്. വൃദ്ധ മരിച്ച് ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ സ്വത്തുക്കള്‍ തന്റെ പേരിലാക്കാന്‍ റഷീദ് വില്ലേജ് ഓഫീസില്‍ ചെന്നപ്പോഴാണ് അത് മകന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതി വാങ്ങിയതെന്ന് അറിയുന്നത്. തകര്‍ന്ന ഹൃദയത്തോടെ വീട്ടിലെത്തി മകനോട് വിവരം ചോദിച്ചു. ഇതോടെയാണ് മകനും മരുമകളും ചേര്‍ന്ന് മര്‍ദനവും അസഭ്യവര്‍ഷവും ആരംഭിച്ചത്. റഷീദും ഭാര്യ ഫാത്തിമയും വീട്ടില്‍ നിന്ന് ഇറങ്ങണമെന്നായിരുന്നു ആവശ്യം.

സഹികെട്ട ഫാത്തിമ അടൂരില്‍ മകള്‍ക്കൊപ്പം താമസമാക്കി. ഇതോടെ ഷാനവാസും ഷീജയും പിതാവിനെ കടുത്ത മര്‍ദനത്തിന് ഇരയാക്കി. പലപ്പോഴും നാട്ടുകാരാണ് തടസം പിടിക്കാന്‍ ചെന്നത്. ഇവര്‍ക്ക് നേരെയും അസഭ്യ വര്‍ഷമുണ്ടായി. ഇതിനിടെ റഷീദിനെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റാനും ഷാനവാസ് ശ്രമിച്ചു. നാട്ടുകാര്‍ ഇത് തടഞ്ഞു.

സ്വത്ത് തട്ടിപ്പ് സംബന്ധിച്ച് റഷീദ് ആറുമാസം മുന്‍പ് അടൂര്‍ ആര്‍ഡിഓയ്ക്ക് പരാതി നല്‍കി. ഷാനവാസിനെയും ഭാര്യയെയും വിളിച്ചു വരുത്തിയ ആര്‍ഡിഓ സ്വത്ത് തിരികെ റഷീദിന് നല്‍കാന്‍ നിയമം ഉണ്ടെന്ന് ഷാനവാസിനെ അറിയിച്ചുവെന്നും അയല്‍വാസികള്‍ പറയുന്നു. ആറു മാസം റഷീദിനെ കൂടെതാമസിപ്പിക്കാനും ഷാനവാസിന്റെയും ഷീബയുടെയും ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായാല്‍ സ്വത്ത് കൈമാറ്റം മരവിപ്പിക്കാനും ആര്‍ഡിഒ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ആറു മാസമായി വലിയ കുഴപ്പം ഇല്ലായിരുന്നു. ആര്‍ഡിഒ നിര്‍ദ്ദേശിച്ച കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് മര്‍ദനവും പീഡനവും ആരംഭിച്ചത്.

റഷീദിനെ പള്ളി അധികാരികളും പൊലീസും അയല്‍വാസികളും ചേര്‍ന്ന് ഇതേ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്. മര്‍ദനമേറ്റതിനുള്ള ചികില്‍സയും നല്‍കി. ശുശ്രൂഷയും ഭക്ഷണവും നല്‍കുന്നത് അയല്‍ക്കാരാണ്. ആര്‍ഡിഓയെ കണ്ട് വിവരം ധരിപ്പിക്കാനും സ്വത്ത് കൈമാറ്റം റദ്ദാക്കാനുമാണ് റഷീദിന്റെ തീരുമാനം. തനിക്ക് അവകാശപ്പെട്ട കുടുംബസ്വത്ത് താനറിയാതെ മകന്‍ തട്ടിയെടുത്തതാണ്. അതുകൊണ്ടു തന്നെ ആ സ്വത്തില്‍ മറ്റു മക്കള്‍ക്കും അവകാശം ഉണ്ടെന്ന് റഷീദ് വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (30 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (35 minutes ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (51 minutes ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (1 hour ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (1 hour ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (2 hours ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (2 hours ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (2 hours ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (2 hours ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (2 hours ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (3 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (3 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (3 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (3 hours ago)

. പവന് 160 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends