സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയില്‍ നിന്ന് ടോമിന്‍ തച്ചങ്കരി പുറത്ത്; സുദേഷ്കുമാര്‍, ബി.സന്ധ്യ, അനില്‍കാന്ത് എന്നിവർ അന്തിമ പട്ടികയിൽ; അരുണ്‍ കുമാര്‍ സിന്‍ഹ സ്വയം പിന്മാറി

സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയില്‍നിന്നു ടോമിന്‍ തച്ചങ്കരി പുറത്ത്. ഇന്ന് ചേര്‍ന്ന യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ സമിതി യോഗമാണ് തീരുമാനമെടുത്തത്. സുദേഷ്കുമാര്‍, ബി.സന്ധ്യ, അനില്‍കാന്ത് എന്നിവരാണ് അന്തിമപട്ടികയിലുള്ളത്. പട്ടികയിലുള്ള അരുണ്‍ കുമാര്‍ സിന്‍ഹ സ്വയം ഒഴിവായി.
ഇതുവരെ സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാരെ നിയമിച്ചിരുന്ന സര്‍ക്കാരിന് സുപ്രീം കോടതിയുടെ കര്‍ശന വിധി വന്നതോടെയാണ് വഴങ്ങേണ്ടി വന്നത്. ഇതാദ്യമായാണ് യുപിഎസ്‌സി സമിതിക്കു പാനല്‍ സമര്‍പ്പിച്ച്, അവര്‍ നല്‍കുന്ന പേരുകളില്‍ നിന്ന് ഒരാളെ കേരളത്തില്‍ ഡിജിപിയായി നിയമിക്കുന്നത്.
30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ, 1987 മുതല്‍ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരുടെ പേരുകളാണു കേരളം നല്‍കിയത്.യുപിഎസ്‌സി പ്രതിനിധി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഏതെങ്കിലും കേന്ദ്ര സേനയിലെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുള്‍പ്പെട്ടതാണ് കേന്ദ്രസമിതി.
https://www.facebook.com/Malayalivartha





















