"എംസി ജോസഫൈന്‍ അത്ര ഫൈനല്ല.... 'പിണറായി ഡാ...' എന്ന് പോസ്റ്റിടാന്‍ വേണ്ടി മുന്‍കൂട്ടി കളമൊരുക്കി വക്കുകയാണീ അഭിനവ വിമര്‍ശകര്‍. അപ്പോഴും അവരെ അഞ്ച് വര്‍ഷം കേരള ജനതക്ക് മേല്‍ കെട്ടിയേല്‍പ്പിച്ച 'സംവിധാന'ങ്ങള്‍ക്ക് യാതൊരു ഓഡിറ്റിംഗും ഉണ്ടാകരുത് എന്ന് അവര്‍ക്ക് നിര്‍ബ്ബന്ധമുണ്ടെന്ന് മാത്രം.." രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം

സംസ്ഥാന സര്‍ക്കാരിനും വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. വനിതാ കമ്മീഷന്‍്റെ കാലാവധി അഞ്ച് വര്‍ഷമാണെന്നിരിക്കെ, ഇപ്പോഴത്തെ കമ്മീഷന്‍ വന്നിട്ട് നാലര വര്‍ഷം കഴിയാറായപ്പോള്‍ മാത്രമാണ് 'നവോത്ഥാന പക്ഷ' പ്രൊഫൈലുകള്‍ക്ക് എംസി ജോസഫൈന്‍ അത്ര ഫൈനല്ല എന്ന് പറയാന്‍ നാവു പൊന്തുന്നതെന്ന് ബല്‍റാം പരിഹസിക്കുകയുണ്ടായി. കഴിഞ്ഞ നാലര വര്‍ഷവും ഒരു അര്‍ദ്ധ ജുഡീഷ്യല്‍ അധികാര സ്ഥാനത്തിരിക്കുന്ന നിഷ്പക്ഷയും നീതിബോധവുമുള്ള വ്യക്തി എന്ന നിലയിലല്ല, സിപിഎം എന്ന പാര്‍ട്ടിക്ക് വേണ്ടി പാര്‍ട്ടി നിയമിച്ച വെറും പാര്‍ട്ടിക്കാരി എന്ന നിലയില്‍ത്തന്നെയായിരുന്നു ജോസഫൈന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിക്കുകയുണ്ടായി.
വി.ടി.ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
അഞ്ച് വര്‍ഷമാണ് കേരളത്തില്‍ വനിതാ കമ്മീഷന്‍്റെ കാലാവധി. ഇപ്പോഴത്തെ കമ്മീഷന്‍ വന്നിട്ട് നാലര വര്‍ഷം കഴിയാറായി. എന്നിട്ടിപ്പോള്‍ മാത്രമാണ് പല 'ഇടതുപക്ഷ', 'സ്ത്രീപക്ഷ', 'നവോത്ഥാന പക്ഷ' പ്രൊഫൈലുകള്‍ക്കും എംസി ജോസഫൈന്‍ അത്ര ഫൈനല്ല എന്ന് പറയാന്‍ നാവു പൊന്തുന്നത്. ജോസഫൈന്‍ പുതുതായി അപ്രതീക്ഷിതമായ തരത്തില്‍ എന്തോ പെരുമാറി എന്ന മട്ടില്‍.
ഈ നാലര വര്‍ഷവും വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ രീതികള്‍ ഇങ്ങനെത്തന്നെയായിരുന്നു എന്ന് കേരളത്തിലാര്‍ക്കും അറിയാത്തതല്ല. ഒരു അര്‍ദ്ധ ജുഡീഷ്യല്‍ അധികാര സ്ഥാനത്തിരിക്കുന്ന നിഷ്പക്ഷയും നീതിബോധവുമുള്ള വ്യക്തി എന്ന നിലയിലല്ല, സിപിഎം എന്ന പാര്‍ട്ടിക്ക് വേണ്ടി പാര്‍ട്ടി നിയമിച്ച വെറും പാര്‍ട്ടിക്കാരി എന്ന നിലയില്‍ത്തന്നെയായിരുന്നു ജോസഫൈന്‍ എന്നും പ്രവര്‍ത്തിച്ചിരുന്നത്. അവരുടെ ഈ അറഗന്‍സും എമ്ബതിയില്ലായ്മയും തുടക്കം മുതലേ പ്രകടമായിരുന്നു. സിപിഎം നേതാക്കള്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്ന ഘട്ടങ്ങളിലൊക്കെ ജോസഫൈന്‍ സ്വീകരിച്ച ഇരട്ടത്താപ്പുകള്‍ ഇപ്പോഴത്തെ പല വിമര്‍ശകരും അന്ന് കണ്ടതായിപ്പോലും നടിച്ചിരുന്നില്ല.
പീഡനത്തിനിരയാകുന്ന വനിത സഖാക്കളെ നിശ്ശബ്ദരാക്കാന്‍ സിപിഎമ്മിന്‍്റെ ഖാപ് പഞ്ചായത്ത് തീവ്രതാ മാനദണ്ഡങ്ങളുപയോഗിച്ച് കടന്നു വരുമ്പോഴും 'ഞങ്ങളുടെ പാര്‍ട്ടി ഒരു കോടതിയാണ്, പോലീസാണ്' എന്ന് പറഞ്ഞ് പാര്‍ട്ടിയെ മഹത്വവല്‍ക്കരിക്കാനാണ് ജോസഫൈന്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു ദലിത് വനിതയെ സിപിഎം സംസ്ഥാന സെക്രട്ടറി അശ്ലീല ഭാഷയില്‍ അധിക്ഷേപിച്ചപ്പോള്‍ 'അദ്ദേഹത്തെ പലരും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ടല്ലോ, അത് തന്നെയാണ് ഏറ്റവും വലിയ ശിക്ഷ' എന്ന് വിധിയെഴുതിയ പാര്‍ട്ടിക്കാരിയാണ് സഖാവ് എംസി ജോസഫൈന്‍. അന്നൊക്കെ അതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയവരെ വട്ടം കൂടി വന്ന് ആക്രമിക്കാനായിരുന്നു പലര്‍ക്കും തിടുക്കം.
അല്ലെങ്കില്‍ത്തന്നെ സിപിഎമ്മിന്‍്റെ എല്ലാ നിയമനങ്ങളും ഇങ്ങനെത്തന്നെയാണല്ലോ. അതില്‍ ചിലത് എങ്ങാനും ക്ലിക്കായാല്‍ ഉടനെ അവരെ 'വളര്‍ത്തിയെടുത്ത സംവിധാന'ത്തിന് ക്രഡിറ്റ് എടുക്കണം, വാഴ്ത്തിപ്പാടണം. ക്ലിക്കായില്ലെങ്കിലോ, ആ വ്യക്തികളെ സെലക്റ്റീവായി തള്ളിപ്പറഞ്ഞ് 'സംവിധാന'ത്തിന്‍്റെ മഹത്വ പരിവേഷം അപ്പോഴും സംരക്ഷിക്കണം. 53 ലക്ഷത്തോളം ഹോണറേറിയവും യാത്രാബത്തയും ഇതിനോടകം കൈപ്പറ്റിയ വനിതാ കമ്മീഷനും 11 കോടിയിലേറെ പൊതു ഖജനാവിന് ബാധ്യതയായ ഭരണ പരിഷ്ക്കരക്കമ്മീഷനുമൊക്കെ എന്ത് ക്രിയാത്മക സംഭാവനയാണ് കേരളത്തിന് നല്‍കിയത് എന്നതിനുത്തരം പറയേണ്ടത് ആ വ്യക്തികള്‍ മാത്രമല്ല, അവരെ നിയമിച്ച 'സംവിധാനം' കൂടിയാണ്.
ചുരുക്കിപ്പറഞ്ഞാല്‍, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കാലാവധി കഴിഞ്ഞ് എംസി ജോസഫൈനെ ആ സ്ഥാനത്തു നിന്ന് സ്വാഭാവികമായി മാറ്റുമ്പോഴോ, നില്‍ക്കക്കള്ളിയില്ലാതെ അതിന് മുന്‍പ് തന്നെ അവര്‍ക്ക് ഒഴിഞ്ഞു പോവേണ്ടി വന്നാലോ 'പിണറായി ഡാ...' എന്ന് പോസ്റ്റിടാന്‍ വേണ്ടി മുന്‍കൂട്ടി കളമൊരുക്കി വക്കുകയാണീ അഭിനവ വിമര്‍ശകര്‍. അപ്പോഴും അവരെ അഞ്ച് വര്‍ഷം കേരള ജനതക്ക് മേല്‍ കെട്ടിയേല്‍പ്പിച്ച 'സംവിധാന'ങ്ങള്‍ക്ക് യാതൊരു ഓഡിറ്റിംഗും ഉണ്ടാകരുത് എന്ന് അവര്‍ക്ക് നിര്‍ബ്ബന്ധമുണ്ടെന്ന് മാത്രം.
https://www.facebook.com/Malayalivartha

























