അപ്രതീക്ഷിതമായെത്തിയ അപകടത്തില്‍നിന്ന് രക്ഷപ്പട്ട ആശ്വാസമുണ്ടെങ്കിലും കളിക്കൂട്ടൂകാരികളെ മരണം തട്ടിയെടുത്ത വേദനയില്‍ പതിനൊന്നുകാരി... പുഴ കാണാനെത്തിയ കുട്ടികള്‍ ഒഴുക്കില്‍പെട്ടു,മൂന്നു പേരെ പുഴയെടുത്തു, വിറങ്ങലിച്ച് ഗ്രാമം

അപ്രതീക്ഷിതമായെത്തിയ അപകടത്തില്‍നിന്ന് രക്ഷപ്പട്ട ആശ്വാസമുണ്ടെങ്കിലും കളിക്കൂട്ടൂകാരികളെ മരണം തട്ടിയെടുത്ത വേദനയില്‍ പതിനൊന്നുകാരി... പുഴ കാണാനെത്തിയ കുട്ടികള്‍ ഒഴുക്കില്‍പെട്ടു,മൂന്നു പേരെ പുഴയെടുത്തു, വിറങ്ങലിച്ച് ഗ്രാമം.
കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു എന്ന് കേട്ടതോടെ തന്നെ പന്തല്ലൂര്‍ ഗ്രാമം നടുങ്ങി. തങ്ങളുടെ നാട്ടിലെ രണ്ട് കുട്ടികളെ പുഴ കവര്‍ന്നെന്ന് അറിഞ്ഞതോടെ പുഴക്കടവിലേക്ക് നിരവധി പേരാണ് എത്തിയത്.
ആ വലിയ ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു അവര്‍. രണ്ട് പേരെ ആദ്യം പുറത്തെടുത്തു.ബന്ധുവീട്ടിലേക്ക് എത്തിയ ഒരു കുട്ടിയും ഉണ്ടെന്നറിഞ്ഞതോടെ നാട്ടുകാര്‍ പുഴയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടു. അവര്‍ക്ക് ഒന്നും പറ്റരുതെന്ന പ്രാര്‍ഥനയിലായിരുന്നു കടവിലെത്തിയവര്‍.
ഏറെ നേരം മഞ്ചേരി, മലപ്പുറം അഗ്നിശമനസേന യൂനിറ്റും നാട്ടുകാരും മുങ്ങല്‍ വിദഗ്ധരും നടത്തിയ തെരച്ചിലിലാണ് ഫസ്മിയയുടെ മൃതദേഹം കണ്ടെത്തിയത്. കടവില്‍ നിന്നും 800 മീറ്ററോളം താഴെയായിരുന്നു മൃതദേഹം. ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു ഫസ്മിയ. ഇതിനിടയില്‍ ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ഏറനാട് തഹസില്‍ദാര്‍ കെ. ബാലരാജന്‍, പാണ്ടിക്കാട് സി.ഐ അമൃതരംഗന്‍, വില്ലേജ് അധികൃതര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
ജില്ല ഫയര്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷ സേനാംഗങ്ങളും സ്ഥലത്തുണ്ടായിരുന്നു. ചെറിയ റബര്‍ ഡിങ്കികളില്‍ അവര്‍ തിരച്ചില്‍ നടത്തി. പുഴക്ക് കുറുകെ കയര്‍ കെട്ടിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. ഇവരുടെ കീഴിലുള്ള മുങ്ങല്‍ വിദഗ്ധരും സിവില്‍ ഡിഫന്‍സ്, ട്രോമ കെയര്‍ അംഗങ്ങള്‍ എന്നിവരും തിരച്ചിലിന് ഉണ്ടായിരുന്നു. ഇതിനിടെ വൈകീട്ട് ഏഴോടെ പുഴങ്കാവിനടുത്ത് നിന്ന് മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും ലഭിച്ചു.
അതേസമയം തന്നോടൊപ്പം പുഴ കാണാനെത്തിയവരില്‍ മൂന്നുപേരെ പുഴയെടുത്ത നടുക്കത്തിലാണ് അന്‍ഷിദയെന്ന പതിനൊന്നുകാരി. ആ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. മരണത്തെ മുഖാമുഖം കണ്ട പാലിയന്‍കുന്നത്ത് വീട്ടില്‍ അബ്ദുല്ലക്കുട്ടിയുടെ മകള്‍ അന്‍ഷിദ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ബന്ധുക്കളായ 10 കുട്ടികളാണ് വ്യാഴാഴ്ച ഉച്ചക്ക് കടലുണ്ടിപ്പുഴ കാണാന്‍ പോയത്. പന്തല്ലൂരിലെ വീട്ടിലേക്ക് ബന്ധുക്കളെത്തിയ സന്തോഷത്തിലായിരുന്നു ഇവര്‍. ഇതോടെ വീട്ടില്‍നിന്ന് ഒരുകിലോമീറ്റര്‍ ദുരത്തുള്ള കടവിലേക്ക് ഇവര്‍ പോവുകയായിരുന്നു. അന്‍ഷിദ അടക്കം നാലുപേര്‍ പുഴയിലിറങ്ങി. ഇതിനിടെയാണ് നാലുപേരും ഒഴുക്കില്‍പെട്ടത്.
നിലവിളി കേട്ട് തൊട്ടടുത്തുള്ളവര്‍ ഓടിയെത്തിയപ്പോള്‍ രണ്ടുപേര്‍ മുങ്ങിത്താഴുകയായിരുന്നു. കൈയില്‍ കിട്ടിയ മരക്കൊമ്ബില്‍ പിടിച്ചാണ് താന്‍ പിടിച്ചുനിന്നതെന്ന് അന്‍ഷിദ പറഞ്ഞു. ശബ്ദം കേട്ടെത്തിയ ഒരാളാണ് തന്നെ കരയിലെത്തിച്ചതെന്നും അവള്‍ പറഞ്ഞു. അപ്രതീക്ഷിതമായെത്തിയ അപകടത്തില്‍നിന്ന് രക്ഷപ്പട്ട ആശ്വാസമുണ്ടെങ്കിലും കളിക്കൂട്ടൂകാരികളെ മരണം തട്ടിയെടുത്ത വേദനയിലാണ് പന്തല്ലൂര്‍ ജി.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ അന്‍ഷിദ.
കണ്‍മുന്നില്‍ നിന്ന് മക്കളെ പുഴ കവര്‍ന്നെടുക്കുന്നത് തടയാന്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചു അബ്ദുറഹിമാന്‍. പക്ഷേ, വിധി മറ്റൊന്നായിരുന്നു. സ്വന്തം മകളെയും സഹോദരന്റെ മക്കളെയും നഷ്ടപ്പെട്ട വേദനയില്‍ ആ മനുഷ്യന്‍ കടവിലിരുന്നു. വീട്ടില്‍ ബന്ധുക്കളെത്തിയ സന്തോഷത്തിലാണ് പത്തംഗം സംഘം പുഴ കാണാനെത്തിയത്.
https://www.facebook.com/Malayalivartha

























