Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

ടിപിയുടെ ഫോൺ ബെൽ ഇനിയും മുഴങ്ങും... വീണിടത്ത് നിന്ന് വീണ്ടും തുടങ്ങുന്നു... ഇത് മധുര പ്രതികാരം!

30 JUNE 2021 11:45 AM IST
മലയാളി വാര്‍ത്ത

നിയമസഭയിലും താന്‍ ടിപി ചന്ദ്രശേഖരന്റെ ശബ്ദമാകുമെന്ന് കെ കെ രമേ നേരത്തെ വ്യക്തമാക്കിയിരുന്നു. ആ 52 വെട്ടിന്റെ പ്രതികാരകഥ ഇപ്പോൾ കേരള നിയസഭയിൽ നിരന്തരം മുഴങ്ങി കേൾക്കുകയാണ്. അതിനിടെയാണ് മറ്റൊരു നീക്കവുമായി വടകര എംഎൽഎ കെ. കെ. രമ രം​ഗത്തെത്തിയിരിക്കുന്നത്.

കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി. പി. ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ ഇനി വടകര എംഎൽഎയും ടി പിയുടെ സഹധർമിണിയുമായ കെ. കെ. രമയുടെ ഔഗ്യോഗിക നമ്പറാക്കി മാറ്റും എന്നാണ് അറിയിച്ചിട്ടുള്ളത്.

2012 മേയ് നാലു വരെ പലതരം ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന ഈ നമ്പർ ഔദ്യോ​ഗിക ഫോൺ നമ്പരാക്കിയ കാര്യം അവർ ഫേസ്ബുക്ക് ലൈവിലൂടെയാണ് ജനങ്ങളെ അറിയിച്ചത്.

വടകരയിലെ എം.എൽ.എ ഓഫീസ് നമ്പറിന് പുറമേയാണ് ടിപിയുടെ ഓര്‍മ്മക്കായി പഴയ നമ്പര്‍ സജ്ജമാക്കിയത്. ''ആ നമ്പർ ടിപിയുടെ സഹപ്രവർത്തകർ ഡിലീറ്റ് ചെയ്തിട്ടില്ലെന്നാണ് കരുതുന്നത്. ടിപി വീണുപോയിടത്ത് നിന്നാണ് ഞങ്ങൾ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്,

അതിന് ഈ ഓഫീസ് നമ്പറുകളും ഫോണ്‍ നമ്പറുകളും ഒന്നുകൂടെ സഹായകരമാകും എന്ന് കരുതുന്നു. ടി പിയെ എതു തരത്തിലാണോ ബന്ധപ്പെട്ടിരുന്നത് അതേതരത്തിൽ ഏതു സമയത്തും കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനങ്ങൾക്ക് എംഎൽഎയെ വിളിക്കാം'' എന്നാണ് കെ. കെ രമ ലൈവിൽ വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,
നിങ്ങൾ അപാരമായ സ്നേഹ വായ്പോടെ നിങ്ങളുടെ നിയമസഭാ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്തിട്ട് രണ്ടു മാസങ്ങളാവാറായി.
മണ്ഡലത്തിനകത്തു നിന്നും പുറത്തു നിന്നും ഏറെ ആവേശം പകരുന്ന പിന്തുണയും ഐക്യദാർഡ്യവുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

ഒപ്പം വടകരയിലെ ജനത ഏറെ പ്രതീക്ഷയോടെയാണ് ഈ വിജയത്തെ നോക്കിക്കാണുന്നത്. നിങ്ങളുടെയെല്ലാം പിന്തുണയും സഹകരണവും ഉള്ളതിനാൽ ആ പ്രതീക്ഷകൾ സാക്ഷാത്ക്കരിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ട്. മണ്ഡലത്തിലെ ചില ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യവും പങ്കിടുന്നു.

കൂടുതൽ ഫലപ്രദമായി മണ്ഡലത്തിലെ ദൈനം ദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എം എൽ എ ഓഫീസ് പ്രവർത്തിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞിട്ടുണ്ടാവുമല്ലോ. വടകരയുടെ പ്രിയപ്പെട്ട എം.പി. കെ.മുരളിധരനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.


മത / സാമുദായിക / രാഷ്ട്രീയ ഭേദമില്ലാതെ എവർക്കും എപ്പോഴും ഓഫീസിലേക്ക് സുസ്വാഗതം. വിവിധ ആവശ്യങ്ങൾക്ക് ഓഫീസിൽ ബന്ധപ്പെടാനുള്ള ഔദ്യോഗിക നമ്പറുകൾ പരിചയപ്പെടാം.

+914962512020 ഇതാണ് വടകരയിലെ എം.എൽ.എ ഓഫീസ് നമ്പർ. +919447933040 ഇത് എം.എൽ.എയുടെ ഔദ്യോഗിക നമ്പറാണ്‌. ഇത് കേൾക്കുന്ന ചിലർക്കെങ്കിലും ഈ നമ്പർ ഓർമ്മയുണ്ടാവാം. സഖാവ് ടി.പി. ചന്ദ്രശേഖരൻ അവസാന നാൾ വരെ ഉപയോഗിച്ചിരുന്ന നമ്പറാണിത്. ഈ നമ്പർവീണ്ടും ആക്ടീവാവുകയാണ്.

ദേശീയ തലത്തിൽ തന്നെ സജീവ സമര സംഘടനാ പ്രവർത്തനമുണ്ടായിരുന്ന വിദ്യാർത്ഥി ജീവിതത്തിന് ശേഷം ടി.പി. യുടെ ജീവിത സഖാവായി , പ്രാദേശികമായ രാഷ്ട്രീയ പ്രവർത്തനങ്ങളും മഹിളാ സംഘടനവുമൊക്കെയായി കഴിഞ്ഞിരുന്ന ഞാൻ വീണ്ടും പൊതു രംഗത്ത് സജീവമായതിന്റെ പശ്ചാത്തലം നിങ്ങൾക്കറിയാമല്ലോ !

സ. ടി.പി വീണു പോയിടത്തു നിന്ന് , മുന്നോട്ട്പോവുകയാണ് നമ്മൾ . 2012 മെയ് 4 വരെ പല തരം പൊതു ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന , സ. ടി.പി ജനതയെ കേട്ട ആ നമ്പറിൽ നമുക്ക് പരസ്പരം കേൾക്കാം..
കെ.കെ രമ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (18 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (29 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (35 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (54 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends