ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽനിന്ന് ലഹരിക്കേസ് പ്രതിയായ മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാർഡ് കണ്ടെത്തിയത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസൂത്രണംചെയ്തത് : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കർണാടക ഹൈക്കോടതിയിൽ ബിനീഷിന്റെ അഭിഭാഷകൻ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യത്തിനായി കണ്ണുനട്ടു കാത്തിരിക്കുകയാണ് ബിനീഷ് കോടിയേരി. ജാമ്യത്തിനു വേണ്ടിയുള്ള തീവ്രശ്രമങ്ങൾ തുടങ്ങിയിട്ട് മാസങ്ങളായി.പലപ്പോഴും പല അസൗകര്യങ്ങൾ പല ഭാഗത്തുനിന്നും ഉയർന്നതിനെത്തുടർന്നാണ് ജാമ്യം നീണ്ടു പോയത്. ഇപ്പോഴും കേസിൽ വാദം തുടരുകയാണ്.എന്നാൽ ഇപ്പോൾ കോടതിയിൽ ബിനീഷിന്റെ അഡ്വക്കേറ്റ് ഉയർത്തിയിരിക്കുന്ന വാദം ഏറെ ശ്രദ്ധേയമാണ്.
ബിനീഷിന്റെ വീട്ടിൽ നിന്ന് ഡെബിറ്റ് കാർഡ് പിടിച്ചത് ആസൂത്രിതമെന്ന് അഭിഭാഷകൻ കോടതിയിൽ തറപ്പിച്ചു പറഞ്ഞിരിക്കുകയാണ്.
ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽനിന്ന് ലഹരിക്കേസ് പ്രതിയായ മുഹമ്മദ് അനൂപിന്റെ ഡെബിറ്റ് കാർഡ് കണ്ടെത്തിയിരുന്നു. ഈ സംഭവം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആസൂത്രണംചെയ്തതാണെന്നാണ് ബിനീഷിന്റെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ ബിനീഷിന്റെ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുന്നതിനിടെയായിരുന്നു അഭിഭാഷകൻ കോടതിയിൽ ഈ വാദം ഉയർത്തിയത്. കേസിൽ വാദം കേൾക്കുന്നത് ഒന്നരമണിക്കൂറോളം നീണ്ടിരുന്നു . അഞ്ചിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ വാദം തുടരുവാനാണ് പദ്ധതിയിടുന്നത്. ഇ.ഡി.ക്ക് എതിർവാദം ഉന്നയിക്കാൻ തൊട്ടടുത്തദിവസം സമയമനുവദിച്ചിട്ടുണ്ട് .
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി.) കേസിൽ ബിനീഷ് പ്രതിയല്ലെന്നും ഈകേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. കേസെടുത്തിരിക്കുന്നതെന്നും ബിനീഷിന്റെ അഭിഭാഷകൻ അഡ്വ. ഗുരുകൃഷ്ണകുമാർ വാദിച്ചു. അതുകൊണ്ടുതന്നെ കേസ് നിലനിൽക്കില്ല. വിശദമായി അന്വേഷണം നടത്തിയിട്ടും ബിനീഷിന് ലഹരിമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് എൻ.സി.ബി.ക്ക് കണ്ടെത്താനായിട്ടില്ല എന്ന വീഴ്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിനീഷിന്റെ അക്കൗണ്ടിൽ മുഹമ്മദ് അനൂപ് പണം നിക്ഷേപിച്ചതായി ഇ.ഡി.ക്കും വ്യക്തമായ തെളിവുള്ളതായി പറയുന്നില്ല. ബിനീഷിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് കള്ളപ്പണമല്ല. വ്യാപാര ഇടപാടുകളിൽനിന്ന് ലഭിച്ച പണമാണ്. ബിനീഷ് എട്ടുമാസമായി ജയിലിലാണെന്ന കാര്യവും കോടതിയെഅദ്ദേഹം ഓർമിപ്പിച്ചു.
ഇതിനിടയിൽ കേസ് ആദ്യംകേട്ട ബെഞ്ചിലേക്ക് കൈമാറട്ടെയെന്ന് ജഡ്ജി ആവർത്തിച്ചുചോദിച്ചെങ്കിലും നിലവിലെ ജഡ്ജിതന്നെ പരിഗണിക്കണമെന്ന നിലപാടിലായിരുന്നു അഭിഭാഷകൻ തുടർന്നത് . തിങ്കളാഴ്ച തുടർവാദം നടക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ ഉന്നയിക്കുമെന്ന് ബിനീഷിന്റെ അഭിഭാഷകരിലൊരാളായ അഡ്വ. രഞ്ജിത് ശങ്കർ വ്യക്തമാക്കുകയും ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽക്കേസിൽ കഴിഞ്ഞ ഒക്ടോബർ 29-നായിരുന്നു ബിനീഷിനെ ഇ.ഡി. അറസ്റ്റുചെയ്തത്. നവംബർ 11-നുശേഷം പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ബിനീഷ് കോടിയേരി.
ബിനീഷിന്റെ അകൗണ്ടിൽ കള്ളപ്പണം ഇല്ല. പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടത്തിൽനിന്ന് ലഭിച്ച പണമാണ് ബാങ്ക് അകൗണ്ടിൽ ഉണ്ടായിരുന്നത്. കേസിലെ പ്രതിയായ അനൂപ് മുഹമ്മദിൽനിന്ന് ബിനീഷിന് പണം ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തേ രണ്ടു തവണ ബെംഗളൂരു പ്രത്യേക കോടതി (സെഷൻസ് കോടതി) ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് പിതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒക്ടോബർ 29-നാണ് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തത്.
അതേസമയം ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്താം തവണയും മാറ്റി വെച്ചിരുന്നു . കർണാടക ഹൈക്കോടതി ജഡ്ജി മുഹമ്മദ് നവസാണ് നടപടി സ്വീകരിച്ചത് . വാദിക്കാൻ അല്പസമയം നൽകണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടപ്പോൾ വിശദമായി കേൾക്കേണ്ട കേസാണിതെന്ന് കോടതി മറുപടി നൽകുകയായിരുന്നു. നേരത്തെ ഇഡിയ്ക്ക് വേണ്ടി ഹാജരാകാറുള്ള സർക്കാർ അഭിഭാഷകന് കൊറോണ ബാധിച്ചതിനാൽ ഇഡിയുടെ അപേക്ഷ പരിഗണിച്ച് രണ്ട് തവണ ഹർജി മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha
























