മാങ്ങപറിച്ച് നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം; പീഡനവിവരം പുറത്ത് അറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി: ഒടുവിൽ ഇരുപത്തിയെട്ടുകാരനെ തൂക്കിയെടുത്ത് പോലീസ്

മാങ്ങപറിച്ച് നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബാലികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പള്ളിക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയെട്ടുകാരനായ പള്ളിക്കല്‍ കാട്ടുപുതുശേരി സ്വദേശി നൗഫല്‍ ആണ് പിടിയിലായത്.
മാങ്ങപറിച്ച് നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ബാലികയെ പ്രതി ഒഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ലൈഗീകമായി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറയുന്നത്.
ബലാത്സംഗത്തിനുശേഷം സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനാല്‍ തന്നെ പീഡന വിവരം ബാലിക മറ്റാരോടും പറഞ്ഞില്ല. എന്നാല്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭിവികത തോന്നിയ മാതാവ് സ്നേഹത്തോടെ കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചാണ് വിവരങ്ങൾ അറിഞ്ഞത്.
തുടര്‍ന്നായിരുന്നു കുട്ടിയുടെ മാതാവ് പള്ളിക്കല്‍ പൊലീസിന് പരാതി നൽകിയത്. തുടര്‍ന്ന് എസ്‌ഐ ശരത് ലാലിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ 28ന് പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























