കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം സ്വര്‍ണക്കവര്‍ച്ച നടത്തണമെന്ന ലക്ഷ്യത്തോടെ നടത്തിയ സംഘര്‍ഷത്തിനിടെ പിടിയിലായ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം സ്വര്‍ണക്കവര്‍ച്ച നടത്തണമെന്ന ലക്ഷ്യത്തോടെ നടത്തിയ സംഘര്‍ഷത്തിനിടെ പിടിയിലായ ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
പാലക്കാട് ചെര്‍പ്പുളശ്ശേരി തൃത്താലനടക്കല്‍ മുബഷിര്‍ (26), പട്ടാമ്പി മലയരികില്‍ സുഹൈല്‍ (24), പട്ടാമ്ബി പെരുമ്ബടത്തൊടി സലീം (29), കുലുക്കല്ലൂര്‍ വലിയില്ല തൊടി മുഹമ്മദ് മുസ്തഫ (26), ചെര്‍പ്പുളശ്ശേരി ചരലില്‍ ഫൈസല്‍ (24), തൃത്താലനടക്കല്‍ ഫയാസ് (29), കൊടുവള്ളി വാവാട് തെക്കയില്‍കണ്ണിപ്പൊഴില്‍ ഫിജാസ് (21) എന്നിവരുടെ ജാമ്യാപേക്ഷയാണ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം. നീതു തള്ളിയത്.
ജൂണ്‍ 21നാണ് കേസിനാസ്പദമായ സംഭവം. വിദേശത്ത് നിന്നും കരിപ്പൂര്‍ വഴി എത്തുന്നവരുടെ കൈവശമുള്ള സ്വര്‍ണം കവര്‍ച്ച ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികളെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
കേസ് പ്രാരംഭ ഘട്ടത്തിലാണെന്നും ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.ഉമ്മര്‍ വാദിച്ചു.മുഖ്യ ആസൂത്രകന്‍ കൊടുവള്ളി വാവാട് വേരലാട്ടുപറമ്ബനത്ത് വീട്ടില്‍ സുഫിയാന്റെ (33) ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി പറയും.
https://www.facebook.com/Malayalivartha
























