Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

മേലാല്‍ വരരുത് പ്ലീസ്... തണുത്ത് തുടങ്ങിയ ലക്ഷദ്വീപിലേക്ക് എംപിമാര്‍ എന്തിനെത്തുന്നു; തടയിട്ട് ലക്ഷദ്വീപ് ഭരണകൂടം; എം.പിമാരുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം, ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കും, യാത്രാനുമതി നിഷേധിച്ച് കളക്ടര്‍

04 JULY 2021 08:56 AM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപ് ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് പോകുകയാണ്. അതിനിടയിലാണ് കേരള എംപിമാരുടെ സന്ദര്‍ശനം വീണ്ടും ചര്‍ച്ചയാകുന്നത്. ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടിയുള്ള കോണ്‍ഗ്രസ് എം.പിമാരുടെ അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം നരസിച്ചു.

കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനുമാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അപേക്ഷ നല്‍കിയത്. എം.പിമാരുടെ സന്ദര്‍ശനം ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് കളക്ടര്‍ പറയുന്ന. രാഷ്ട്രീയ ലക്ഷ്യമാണ് സന്ദര്‍ശനത്തിന് പിന്നിലെന്നും കളക്ടര്‍ വ്യക്തമാക്കി. അതേസമയം കളക്ടറുടെ നടപടിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് എം.പിമാര്‍ അറിയിച്ചു.

 



ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ പരിഷ്‌കരണ നടപടിയുമായി ബന്ധപ്പെട്ട് പരക്കെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിന്റെ പേരില്‍ ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

അതേസമയം ലക്ഷദ്വീപില്‍ വിവിധ വകുപ്പുകളിലെ താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ടൂറിസം, സ്‌പോര്‍ട്ട്‌സ് വകുപ്പുകളിലെ 151 താത്കാലിക ജീവനക്കാരെയാണ് പിരിച്ചു വിട്ടത്.സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് നടപടിയെന്നാണ്‌ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം.

 



ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് അന്വേഷണത്തിന് സ്‌റ്റേ ഇല്ല. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. അതിനാല്‍ ഇപ്പോള്‍ കേസ് റദ്ദാക്കാനാവില്ല.
അന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

അന്വേഷണം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ലക്ഷദ്വീപ് സ്വദേശിയായ ആയിഷ സുല്‍ത്താന കോടതിയെ സമീപിച്ചത്. കേസിന്റെ അന്വേഷണ പുരോഗതി രണ്ടാഴ്ചയ്ക്കകം അറിയിക്കാന്‍ ലക്ഷദ്വീപ് പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

 



ഹര്‍ജിയെ എതിര്‍ത്ത ലക്ഷദ്വീപ് ഭരണകൂടം, ഹര്‍ജി തള്ളണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. നേരത്തെ ആയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട്, രാജ്യദ്രോഹക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ലക്ഷദ്വീപ് വിഷയത്തിലെ സ്വന്തം അനുഭവങ്ങള്‍ പശ്ചാത്തലമാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് ആയിഷ സുല്‍ത്താന വ്യക്തമാക്കിയിരുന്നു. സിനിമാരൂപത്തില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ താന്‍ കടന്നുപോയ പ്രതിസന്ധികളെപ്പറ്റി ആളുകള്‍ക്കു വ്യക്തമായി മനസ്സിലാക്കാനാവുമെന്നും അവര്‍ പറഞ്ഞു. തീവ്രവാദിയാക്കാന്‍ ശ്രമിച്ചാല്‍ മിണ്ടാതിരിക്കില്ലെന്നും മറ്റു രാജ്യങ്ങളുമായി ബന്ധമുണ്ടെന്നും അവിടെനിന്നു പണം വരുന്നുണ്ടെന്നും സ്ഥാപിക്കാനുള്ള ശ്രമമാണു തന്നെ ചോദ്യം ചെയ്തതിലൂടെ പൊലീസ് നടത്തിയതെന്നും ആയിഷ അഭിപ്രായപ്പെട്ടു.

 



അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനു തനി ബിസിനസ് താല്‍പര്യങ്ങളാണ്. മറ്റ് എവിടെയോ പരീക്ഷിച്ച മാതൃക ദ്വീപില്‍ കോപ്പി പേസ്റ്റ് ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

സ്വന്തം മകന്റെയും കുടുംബത്തിന്റെയും ബിസിനസ് താല്‍പര്യങ്ങളാണ് അദ്ദേഹത്തിന്റെ പ്രേരണ. മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ആരും ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. അഡ്മിനിസ്‌ട്രേറ്ററെ മോദി സര്‍ക്കാര്‍ മാറ്റും എന്നുതന്നെയാണു പ്രതീക്ഷ. ദ്വീപില്‍ വികസനം വരണം എന്നുതന്നെയാണ് ആഗ്രഹം. പക്ഷേ, അതു ദ്വീപിനു താങ്ങുന്നതില്‍ കൂടുതല്‍ ആകരുതെന്നും ആയിഷ പറഞ്ഞു.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (3 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (3 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (4 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (5 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (7 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (7 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (8 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (8 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (8 hours ago)

Malayali Vartha Recommends