Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

പുലിവാലായല്ലോ സഖാവേ... സോഷ്യല്‍ മീഡിയയില്‍ താരമായ ആനി ശിവ ഇത്രയ്ക്ക് ഉയരെയാണെന്ന് ഒട്ടുമേ വിചാരിച്ചില്ല; പ്രോട്ടോകോള്‍ പ്രകാരം പ്രൊബേഷന്‍ എസ്‌ഐയായ ആനി ശിവ വളരെ വളരെ താഴെ; ജനമനസുകളുടെ പ്രോട്ടോകോള്‍ പ്രകാരം ആനി ശിവ കണ്ണെത്താ ദൂരത്താണ്; പുലിവാല് പിടിച്ച് സി.കെ. ആശ; ആനി ശിവയുമായുള്ള പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സിപിഐ

04 JULY 2021 09:05 AM IST
മലയാളി വാര്‍ത്ത

ഒരു പക്ഷെ ആനി ശിവ ഇത്രമേല്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ ഇതൊരു സാധാരണ സംഭവമായേനെ. ആരാരും അറിയില്ലായിരുന്നു. പക്ഷെ ആനി ശിവ ഇപ്പോള്‍ അതല്ലല്ലോ. അതിജീവനത്തിലൂടെ ഉയരെയെത്തിയ പ്രതീകമാണ്. കേരള മനസ് ഒന്നാകെ ആനിക്ക് പിറകിലുണ്ട്. പ്രോട്ടോകോള്‍ പ്രകാരം അന്ന് പ്രൊബേഷന്‍ എസ്‌ഐയായ ആനി ശിവ വളരെ വളരെ താഴെയെങ്കിലും പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി പോലും തീരുമാനിച്ചത്.

സി.കെ. ആശ എംഎല്‍എയും എസ്‌ഐ ആനി ശിവയും തമ്മിലുണ്ടായ തര്‍ക്കം സംബന്ധിച്ച് അന്വേഷണം നടത്താന്‍ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. 9ന് വൈക്കത്തു ചേരുന്ന വൈക്കം, തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടേറിയറ്റ് യോഗം പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ പറഞ്ഞു. സി.കെ.ആശ എംഎല്‍എയുടെ വിശദീകരണവും തേടും.

 



പ്രതിസന്ധികള്‍ തരണം ചെയ്ത് സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലെത്തി വാര്‍ത്തകളില്‍ ഇടംനേടിയ ആനി ശിവയെ പ്രബേഷന്‍ കാലത്ത് സി.കെ.ആശ എംഎല്‍എ ഓഫിസില്‍ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്ന പ്രചാരണമാണ് സംഭവം അന്വേഷിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്.

ആനി ശിവയുമായി ഉണ്ടായ തര്‍ക്കം അക്കാലത്തു തന്നെ സൗഹൃദപരമായി പരിഹരിച്ചുവെന്ന് സി.കെ.ആശ പറഞ്ഞിരുന്നു. പ്രതികരിക്കുന്നില്ലെന്ന് ആനി ശിവയും പറഞ്ഞിരുന്നു.

 



പ്രതിസന്ധികളെ തരണം ചെയ്ത് സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലെത്തി വാര്‍ത്തകളില്‍ ഇടംനേടിയ ആനി ശിവയെ പ്രബേഷന്‍ കാലത്ത് സി.കെ.ആശ എംഎല്‍എ ഓഫിസില്‍ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരണമാണ് നടക്കുന്നത്. പ്രചാരണം തെറ്റാണെന്ന് സി.കെ.ആശയും സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് എസ്‌ഐ ആനി ശിവയും പറഞ്ഞു. ബിജെപി നേതാവ് രേണു സുരേഷാണ് ഇതെപ്പറ്റി സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്.

ആനി ശിവയോട് ഇത്രയും മോശമായി പെരുമാറാനും കഴിയും എന്ന് കാണിച്ചു തന്ന ഇടത് എംഎല്‍എ വൈക്കത്ത് ഉണ്ടെന്നു കേള്‍ക്കുന്നുവെന്നാണു ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുന്നതിനിടെ എംഎല്‍എയെ കണ്ടപ്പോള്‍ ആനി ശിവ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്തില്‍ പിറ്റേന്ന് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്നാണ് ഫെയ്‌സ്ബുക് കുറിപ്പ്. തിരഞ്ഞെടുപ്പിന് മുന്‍പ് ആനി ശിവ വൈക്കം പൊലീസ് സ്‌റ്റേഷനില്‍ പ്രബേഷന്‍ എസ്‌ഐ ആയി ജോലി ചെയ്യുന്ന കാലത്താണ് സംഭവം.

 



അതേസമയം സി.കെ.ആശ പറയുന്നു: 'നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ഒരുദിവസം രാത്രിയാണ് സംഭവം. എന്‍സിസി യൂണിഫോമില്‍ ഒരാള്‍ തനിച്ചു നടന്നു വരുന്നത് കണ്ട് എവിടെ പോകുകയാണെന്ന് കാര്‍ നിര്‍ത്തി ചോദിച്ചു. ഡ്യൂട്ടിക്കു പോകുകയാണെന്ന് അവര്‍ മറുപടി പറഞ്ഞു.

എന്‍സിസി കുട്ടികള്‍ക്ക് എന്ത് ഡ്യൂട്ടി എന്നു ചോദിച്ചപ്പോള്‍ എസ്‌ഐ ആണെന്നു പറഞ്ഞു. പൊലീസുകാര്‍ക്ക് പ്രത്യേക സമയമുണ്ടോയെന്നും അവര്‍ എന്നോടു തിരികെ ചോദിച്ചു. മൂന്നു വട്ടം ചോദിച്ചപ്പോഴാണ് പേരു പറഞ്ഞത്. എന്നെ മനസ്സിലായോ എന്നു ചോദിച്ചപ്പോള്‍ നിങ്ങളുടെ പരിപാടിക്ക് ഡ്യൂട്ടി നോക്കിയിട്ടുണ്ട് എന്നാണ് മറുപടി പറഞ്ഞത്.

 


ഈ സംഭവം വൈക്കം ഡിവൈഎസ്പിയെയും സിഐയെയും അന്ന് രാത്രി തന്നെ അറിയിച്ചു. മറുപടിയൊന്നും ലഭിച്ചില്ല. മുഖ്യമന്ത്രിക്കു പരാതി നല്‍കി. പിന്നീട് ആനി ശിവയെയും കൂട്ടി വൈക്കം സിഐ എന്റെ വീട്ടിലെത്തി. എംഎല്‍എ ആണെന്നു മനസിലായില്ലെന്ന് ആനി ശിവ അന്ന് പറഞ്ഞു. പൊലീസ് വാഹനത്തിന്റെ ഡ്രൈവര്‍ വരാന്‍ വൈകിയതിന്റെ ദേഷ്യത്തില്‍ ആയിരുന്നു. അതിനാലാണ് അങ്ങനെ സംഭവിച്ചത് എന്നാണ് അവര്‍ പറഞ്ഞത്. സൗഹൃദത്തിലാണ് പിരിഞ്ഞത്. എന്നാല്‍ ഇതിനെക്കുറിച്ച് അറിയില്ല. പ്രതികരിക്കാനുമില്ല എന്നായിരുന്നു ആനി ശിവയുടെ പ്രതികരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (3 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (3 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (4 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (5 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (7 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (7 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (8 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (8 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (8 hours ago)

Malayali Vartha Recommends