ഇത്രയ്ക്കും ക്ഷമയില്ലാതെയാണോ ജനസേവനം... പരാതിപറയാന്‍ വിളിച്ച കുട്ടിയോട് മുകേഷ് എംഎല്‍എയുടെ പ്രതികരണം ഞെട്ടിപ്പിക്കുന്നത്

പരാതി പറയാനായി വിളിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിയോട് ഒട്ടും ക്ഷമയില്ലാതെ പ്രതികരിച്ചിരിക്കുകയാണ് നടനും എം എല്‍ എയുമായ മുകേഷ്. പരാതി പോലും കേള്‍ക്കാതെയാണ് മുകേഷ് വിദ്യാര്‍ത്ഥിയോട് കയര്‍ത്തത്. അത്യാവശ്യമായി ഒരു പരാതി പറയാനുണ്ടെന്നു പറഞ്ഞ വിദ്യാര്‍ത്ഥിയോട് വളരെ മോശമായാണ് എംഎല്‍എ സംസാരിച്ചത്. മുകേഷിന്റെ ഫോണ്‍ സംഭാഷണം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും നിരവധി പേര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുമുണ്ട്.
താന്‍ അത്യാവശ്യ മീറ്റിങ്ങിലായിരുന്നെന്നും ആറിലധികം തവണ ഫോണ്‍ വിളിച്ചത് എന്തിനായിരുന്നുവെന്ന് ചോദിച്ചുകൊണ്ടാണ് ആദ്യം മുകേഷ് വിദ്യാര്‍ത്ഥിയോട് ചൂടായത്. പിന്നീട് താന്‍ കൂട്ടുകാരന്‍ നമ്ബര്‍ തന്നിട്ടാണ് വിളിച്ചതെന്നും പാലക്കാട് നിന്നാണ് ഫോണ്‍ എന്ന് അറിയിച്ചപ്പോള്‍ പാലക്കാട് എംഎല്‍എ എന്നൊരാള്‍ ജീവനോടെ ഇരിക്കുമ്ബോഴാണോ വേറെ ജില്ലയിലെ എംഎല്‍എയെ വിളിക്കുന്നത്. സ്വന്തം എംഎല്‍എയുടെ നമ്ബര്‍ തരാതെ മറ്റൊരു ജില്ലയിലെ എംഎല്‍എയുടെ നമ്ബര്‍ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി നോക്കി അടിക്കണം.
https://www.facebook.com/Malayalivartha























