നെടുമ്പാശ്ശേരിയിൽ അനധികൃതമായി താമസം: ശ്രീലങ്കന്‍ പൗരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..!! കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

നെടുമ്പാശ്ശേരിയിൽ അനധികൃതമായി താമസിക്കുകയായിരുന്ന ശ്രീലങ്കന്‍ പൗരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നെടുമ്പാശ്ശേരി അത്താണി തേയ്ക്കാനത്ത് വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന കൊളംബോ സ്വദേശി രമേഷ് (37) നെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്.
യാത്രാ രേഖകളുടെ കാലാവധി കഴിഞ്ഞ ശേഷവും ഇയാള്‍ ഇവിടെ തങ്ങുകയായിരുന്നു. അന്വേഷണം വ്യാപിപ്പിച്ചുവെന്നും ഇയാള്‍ക്ക് പ്രാദേശിക സഹായം ചെയ്തു നല്‍കിയവരെക്കുറിച്ചും അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്ക് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha























