മരംമുറി കേസ്; വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് കൈമാറാന്‍ നിര്‍ദേശം

മരംമുറിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് കൈമാറാന്‍ നിര്‍ദേശം. പ്രകൃതിസമ്ബത്ത് കൊള്ളയടിച്ച അന്വേഷണ വിവരങ്ങളാണ് കൈമാറേണ്ടതെന്ന് ആഭ്യന്തര സെക്രട്ടറി ഉത്തരവായി. ഇവ പരിശോധിച്ച് ഏതൊക്കെ കേസില്‍ തുടരന്വേഷണം വേണമെന്ന് പ്രത്യേകസംഘം തീരുമാനിക്കും.
പ്രത്യേക സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി എസ്. ശ്രീജിത്ത് ആഭ്യന്തരവകുപ്പ് ഉന്നതരെ ഇതുവരെ നടന്ന അന്വേഷണപുരോഗതി അറിയിച്ചിട്ടുണ്ട്. മറ്റ് വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ കൂടി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കാനാണ് പ്രത്യേകസംഘം ഉദ്ദേശിക്കുന്നത്.
മുട്ടില്‍ മരംമുറി ഉള്‍പ്പെടെ വിഷയങ്ങളില്‍ വിവിധ വകുപ്പുകള്‍ അന്വേഷിക്കുകയാണ്. വനം, റവന്യൂവകുപ്പുകള്‍ മരംമുറി അന്വേഷിക്കുന്നുണ്ട്. വിവിധ വകുപ്പുകള്‍ പ്രത്യേകം അന്വേഷണം നടത്തുന്നതിലെ പൊരുത്തക്കേട് പ്രത്യേക സംഘം ചൂണ്ടിക്കാട്ടിയിരുന്നു. അതിെന്റ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍ കൈമാറാനുള്ള ഉത്തരവ്. ഒരു ഏജന്‍സിയില്‍ മാത്രം കേന്ദ്രീകരിക്കുന്നതോടെ പല കാര്യങ്ങളിലും അന്വേഷണം നടക്കാനിടയില്ലെന്ന് ആക്ഷേപമുണ്ട്.
മരംമുറിയിലേക്ക് നയിച്ച വിവാദ ഉത്തരവിെന്റ രേഖകള്‍ പുറത്തുവന്നതിെന്റ പേരില്‍ ഉദ്യോഗസ്ഥക്കെതിരെ നടപടി. റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിക്കെതിരെയാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടപടിക്ക് നിര്‍ദേശിച്ചത്. ഇവരോട് അവധിയില്‍ പോകാനാവശ്യപ്പെട്ടു. മറ്റൊരു വകുപ്പിലേക്ക് മാറ്റേണ്ടിവരുമെന്ന് വാക്കാല്‍ മുന്നറിയിപ്പും നല്കി. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്കാന് ചുമതലയുള്ള ആള്‍ക്കെതിരെയാണ് നടപടി.
https://www.facebook.com/Malayalivartha
























