കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഇന്ന് ഹാജരാകില്ല

കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഇന്ന് ഹാജരാകില്ല. കേസുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ചൊവ്വാഴ്ച പത്തിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സുരേന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു.
എപ്പോഴാണ് ഹാജരാകുന്നതെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു നോട്ടീസ് കിട്ടിയ ശേഷമുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ഹാജരാകില്ലെന്ന അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് അന്വേഷണസംഘം പറഞ്ഞത്.
അതേസമയം നേരത്തെ നിശ്ചയിച്ച ചില പരിപാടികള്‍ ഉള്ളതുകൊണ്ടാണ് ചോദ്യംചെയ്യലിന് ഹാജരാകാത്തതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു രാവിലെ പത്തിന് തൃശൂര്‍ പോലീസ് ക്ലബില്‍ ഹാജരാകാനാണ് പ്രത്യേക അന്വേഷണസംഘം സുരേന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
" f
https://www.facebook.com/Malayalivartha
























