Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

ഇനിയാണല്ലോ കളികള്‍... മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും തമ്മിലുള്ള അടി പ്രതീക്ഷിച്ചവര്‍ക്ക് തെറ്റുന്നു; ബിജെപിയുമായി അടുക്കുന്നുവെന്ന സൂചന നല്‍കി ശിവസേന; ഞങ്ങള്‍ ഇന്ത്യയും പാകിസ്ഥാനുമല്ല, അമീര്‍ ഖാനെയും കിരണ്‍ റാവുവിനെയും പോലെ

06 JULY 2021 09:04 AM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മില്‍ മഞ്ഞുരുകുന്നെന്ന വാര്‍ത്തയാണ് വരുന്നത്. ഇരുവരുടേയും കൂട്ടയടി പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. ശിവസേനയും ബിജെപിയും തമ്മില്‍ ഐക്യം വന്നാല്‍ പിന്നെ മഹാരാഷ്ട്രയില്‍ മറ്റ് കക്ഷികള്‍ക്ക് ഒരു സ്വാധീനവും ഉണ്ടാകില്ല.

മഹാരാഷ്ട്രയില്‍ ശിവസേനയും ബി ജെ പിയും തമ്മില്‍ രാഷ്ട്രീയ സമവായത്തിന് ശ്രമിക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രതികരണവുമായി ശിവസേന വക്താവ് സഞ്ജയ് റാവത്താണ് രംഗത്തെത്തിയത്. ശിവസേനയ്ക്ക് ബി ജെ പിയുമായുള്ളത് ഈയിടയ്ക്ക് വേര്‍പിരിഞ്ഞ ബോളിവുഡ് താരങ്ങളായ അമീര്‍ ഖാനും കിരണ്‍ റാവുവും തമ്മിലുള്ളതു പോലുള്ള സൗഹൃദമാണെന്ന് അദ്ദേഹം പറഞ്ഞു. ശിവസേന ഒരിക്കലും തങ്ങളുടെ ശത്രുവല്ലെന്ന ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 



ഞങ്ങള്‍ ഇന്ത്യയും പാകിസ്ഥാനുമല്ല. കിരണ്‍ റാവുവിനെയും അമീര്‍ ഖാനെയും നോക്കൂ, ഞങ്ങള്‍ അതുപോലെയാണ്. ഞങ്ങളുടെ രാഷ്ട്രീയ വഴികള്‍ വ്യത്യസ്തമാണെങ്കിലും സൗഹൃദം കേടുകൂടാതെയിരിക്കും' സഞ്ജയ് റാവത്ത് പറഞ്ഞു.

ശിവസേനയുമായി സൗഹൃദത്തിലാണെന്നും രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്നും ഞായറാഴ്ച ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞിരുന്നു. വീണ്ടും ഒരുമിക്കുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്, സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു ഫട്‌നാവിസ് പ്രതികരിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മഹാ വികാസ് അഘാടി സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു.

 



അതേസമയം ശിവസേനയുമായിട്ട് കുറച്ചുകാലമായി ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ടെന്ന് ബിജെപി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇതിനിടെ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ശിവസേന ഒരിക്കലും തങ്ങളുടെ ശത്രുവല്ലെന്ന് പ്രഖ്യാപിച്ചു. രണ്ട് പാര്‍ട്ടികളും വീണ്ടും ഒന്നിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സാഹചര്യം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ഫഡ്‌നാവിസ് മറുപടി നല്‍കി.

ഞങ്ങള്‍ ശിവസേനയും ബിജെപിയും ഒരിക്കലും ശത്രുക്കളായിരുന്നില്ല. അവര്‍ ഞങ്ങളുടെ സുഹൃത്തുകളായിരുന്നു. അവര്‍ ഒന്നിച്ച് ഒരു സര്‍ക്കാര്‍ രൂപീകരിച്ചു. അവര്‍ ഞങ്ങളെ വിട്ടുപോയി എന്നും ഫഡ്‌നാവിസ് പറഞ്ഞു. സേനയുമായുള്ള ചര്‍ച്ചകള്‍ സംബന്ധിച്ചും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനെ കുറിച്ചും ചോദിച്ചപ്പോഴായിരുന്നു ഫഡ്‌നാവിസിന്റെ പ്രതികരണം.

 



രാഷ്ട്രീയത്തില്‍ അങ്ങനെയെങ്കില്‍ എന്നോ അല്ലായിരുന്നെങ്കില്‍ എന്നോ ഇല്ല. അതാത് സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനങ്ങള്‍ എടുക്കുകയെന്നും ഫ്ഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. ശിവസേയുടെ സഖ്യകക്ഷിയായ എന്‍സിപി നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് ബിജെപി ശിവസേന ചര്‍ച്ച ഉയര്‍ന്നുവരുന്നത് എന്നത് ശ്രദ്ധേയമാണ്. മഹാരാഷ്ട്രയിലെ സഖ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന് ശിവസേനയും എന്‍സിപിയും ആരോപിച്ചിരുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മഹാ വികാസ് അഘാടി സഖ്യത്തിലെ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകളും തര്‍ക്കം പരസ്യമാക്കി. അതേ സമയം ബിജെപിയുമായി യാതൊരു രാഷ്ട്രീയ ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവസേന.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി  (13 minutes ago)

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി  (28 minutes ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (36 minutes ago)

തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി  (49 minutes ago)

കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് പുതിയ അംഗങ്ങളെ നിർദേശിച്ച് സംസ്ഥാന സർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 200 രൂപയുടെ കുറവ്  (1 hour ago)

ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  (1 hour ago)

  ലോട്ടറി കൂടുതൽ ആകർഷകമാക്കാൻ സമ്മാനഘടന പരിഷ്കരിക്കും...  (2 hours ago)

പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ  (2 hours ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ...  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവച്ചു....  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിൽ വിശദീകരണ കുറിപ്പുമായി അദാനി പോർട്‌സ് സിഇഒ  (2 hours ago)

കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത .... നെല്ലിയാമ്പതി ചുരം റോഡില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ  (3 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്  (3 hours ago)

രാജസ്ഥാനിലെ പച്ച്പദ്രയിൽ 79,450 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും  (4 hours ago)

Malayali Vartha Recommends