കേക്ക് വാങ്ങാനായി പോയ യാത്ര അന്ത്യയാത്രയായി.... കേക്ക് വാങ്ങാന്‍ ഫൈബര്‍ ബോട്ടില്‍ നെട്ടൂരിലെത്തിയ എബിനും പ്രവീണും കായല്‍ ചുറ്റിക്കാണാന്‍ അഷ്‌നയെയും ആദിലിനെയും ക്ഷണിച്ചതിനെ തുടര്‍ന്ന് കൂടെ കൂടി, ഒടുവില്‍ സംഭവിച്ചത്

കേക്ക് വാങ്ങാനായി പോയ യാത്ര അന്ത്യയാത്രയായി.... കേക്ക് വാങ്ങാന്‍ ഫൈബര്‍ ബോട്ടില്‍ നെട്ടൂരിലെത്തിയ എബിനും പ്രവീണും കായല്‍ ചുറ്റിക്കാണാന്‍ അഷ്‌നയെയും ആദിലിനെയും ക്ഷണിച്ചതിനെ തുടര്‍ന്ന് കൂടെ കൂടി, ഒടുവില്‍ സംഭവിച്ചത് .
നെട്ടൂരിലാണ് ഫൈബര്‍ ബോട്ട് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചത്. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. നെട്ടൂര്‍ പെരിങ്ങാട്ടുപറമ്പ് ബീന മന്‍സിലില്‍ നവാസിന്റെയും ഷാമിലയുടെയും മക്കളായ അഷ്ന (22), ആദില്‍ (19), കോന്തുരുത്തി മണാലില്‍ വീട്ടില്‍ പോളിന്റെയും ഹണിയുടെയും മകനായ എബിന്‍ (22) എന്നിവരാണ് മരിച്ചത്. കോന്തുരുത്തി സ്വദേശി പ്രവീണ്‍ (24) നീന്തി രക്ഷപ്പെട്ടു.
ഇന്നലെ വൈകീട്ട് അഞ്ചരയോടെ നെട്ടൂര്‍ -തേവര കായലിലായിരുന്നു സംഭവം നടന്നത് . വിദ്യാര്‍ഥികളായ അഷ്‌നയും ആദിലും വീട്ടില്‍ കേക്ക് നിര്‍മിച്ച് ചെറിയ തോതില്‍ കച്ചവടം നടത്തി വരാറുണ്ടായിരുന്നു. അതിനാല്‍ പ്രവീണും എബിനും ഇവരോട് കേക്ക് ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാനായി നെട്ടൂരിലെ വീട്ടില്‍ നിന്ന് ബൈക്കില്‍ പുറപ്പെട്ടതാണ് ഇരുവരും.
കേക്ക് വാങ്ങാന്‍ ഫൈബര്‍ ബോട്ടില്‍ നെട്ടൂരിലെത്തിയ എബിനും പ്രവീണും കായല്‍ ചുറ്റിക്കാണാന്‍ അഷ്‌നയെയും ആദിലിനെയും ക്ഷണിച്ചതിനെ തുടര്‍ന്ന് തിരുനെട്ടൂര്‍ റെയില്‍വേ സ്‌റ്റേഷനുസമീപത്തായി ബൈക്ക് നിര്‍ത്തി ഇരുവരും അവരോടൊപ്പം ബോട്ടില്‍ കയറി.
നാലു പേരും ബോട്ടില്‍ സഞ്ചരിക്കുമ്പോള്‍ കരയില്‍നിന്ന് അധികം ദൂരെയല്ലാതെയാണ് അപകടം ഉണ്ടായത് .
വിവരമറിഞ്ഞ് ഉടന്‍ എത്തിയ പോലീസും മുങ്ങല്‍ വിദഗ്ധരും തിരച്ചില്‍ തുടങ്ങി. മരട് നഗരസഭയുടെ നാല് ആംബുലന്‍സുകളും സജ്ജമായിരുന്നു. ഒന്നര മണിക്കൂറിനു ശേഷം അസ്‌നയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. ഒഴുക്ക് ഇല്ലാത്ത ഭാഗത്തായതിനാലാണ് മൃതദേഹം പെട്ടെന്നു കിട്ടിയത്.
പിന്നാലെ മറ്റുള്ളവരുടെയും മൃതദേഹം കണ്ടെത്തി. ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
കളമശ്ശേരി സെന്റ് പോള്‍സ് കോളജിലെ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ഥിയാണ് എബിന്‍.പെരുമ്പാവൂര്‍ നാഷനല്‍ കോളജിലെ ബി.എഡ് വിദ്യാര്‍ഥിനിയാണ് അഷ്‌ന. ആദില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.
"
https://www.facebook.com/Malayalivartha
























