Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

എല്ലാം സിനിമാകഥ പോലെ... മുകേഷിന്റെ സിനിമയിലെ ഡയലോഗ് പോലെ തന്നെ അറംപറ്റിപ്പോയി; കൂട്ടുകാരനു സഹായം തേടി ഫോണില്‍ വിളിച്ചപ്പോള്‍ പരാതിയെന്താണെന്ന് പറയാന്‍ അനുവദിക്കാതെ കമ്പിളിപ്പുതപ്പ് മോഡലില്‍ പ്രതികരിച്ചത് വിനയായി; മുകേഷിന്റെ ഗൂഢാലോചന ആരോപണം പൊളിഞ്ഞു; രക്ഷനായി പാര്‍ട്ടി

06 JULY 2021 09:16 AM IST
മലയാളി വാര്‍ത്ത

മുകേഷിന്റെ പ്രശസ്തമായ ഡയലോഗാണ് റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമയിലെ കമ്പിളിപ്പുതപ്പേ... കമ്പിളിപ്പുതപ്പ്... കേള്‍ക്കണില്ല. കല്‍ക്കട്ടയില്‍ നിന്നും മുകേഷ് അമ്മയെ വിളിച്ചപ്പോഴാണ് മേട്രണ്‍ കമ്പിളിപ്പുതപ്പ് ചോദിക്കുന്നത്.

സഹായിക്കാന്‍ പറ്റാത്തതിനാല്‍ കേള്‍ക്കാത്തതായി അഭിനയിക്കുന്നു. തുടര്‍ന്നാണ് മേട്രണ്‍ കമ്പിളിപ്പുതപ്പേ... കമ്പിളിപ്പുതപ്പ്... എന്ന് അലറുന്നത്. അവസാനം ബൂത്ത്കാരന്‍ തന്നെ പറയുന്നു എന്ത് പോക്രിത്തരമാണെന്ന്.. അത് സൂപ്പര്‍ ഹിറ്റായി. പിന്നീട് മലയാളികളും നടക്കാത്ത കാര്യം വരുമ്പോള്‍ ഈ കമ്പിളി പുതപ്പ് ഡയലോഗ് പലതവണ എടുത്തിടാറുണ്ട്. ഇപ്പോഴിതാ ആ വാക്കുകള്‍ പോലെ അറംപറ്റുന്നതായി മാറി.

 

 


സഹായം തേടി വിളിച്ച കുട്ടിയോട് എന്ത് സഹായമാണ് വേണ്ടതെന്ന് ചോദിക്കുന്നില്ല. മറിച്ച് കമ്പിളി പുതപ്പ് സ്റ്റൈലില്‍ വേറെ ചിലതാണ് പറയുന്നത്. ഇതോടെ വിരണ്ടുപോയ കുട്ടി ഫോണ്‍ വയ്ക്കുകയും ചെയ്തു.

കൂട്ടുകാരനു സഹായം തേടി നടനും കൊല്ലം എംഎല്‍എയുമായ എം.മുകേഷിനെ ഫോണില്‍ വിളിച്ചതിനു ശകാരം കേട്ട പത്താം ക്ലാസ് വിദ്യാര്‍ഥി ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയും സിപിഎമ്മിന്റെ ബാലസംഘടനയായ ബാലസംഘത്തിന്റെ പ്രവര്‍ത്തകനുമാണെന്നു വ്യക്തമായി. ഗൂഢാലോചനയുണ്ടെന്ന മുകേഷിന്റെ ആരോപണം ശരിയല്ലെന്നും ഇതോടെ വെളിപ്പെട്ടു. പരാതി നല്‍കില്ലെന്ന് എംഎല്‍എയുടെ ഓഫിസ് അറിയിച്ചു.

 



രാഷ്ട്രീയലക്ഷ്യത്തോടെ കുട്ടികളെക്കൊണ്ടു ഫോണ്‍ ചെയ്യിക്കുന്നുവെന്നും ഗൂഢാലോചനയ്‌ക്കെതിരെ പൊലീസില്‍ പരാതിപ്പെടുമെന്നും മുകേഷ് പറഞ്ഞ ഫോണ്‍വിളിക്കു പിന്നിലെ വിദ്യാര്‍ഥിയെ ഒറ്റപ്പാലത്തെ സിപിഎം നേതാക്കള്‍ തന്നെയാണു മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. കുട്ടിയുടെ അച്ഛന്‍ മീറ്റ്‌നയില്‍ സലൂണ്‍ നടത്തിപ്പുകാരനും പാരമ്പര്യ വൈദ്യചികിത്സകനും ആയുര്‍വേദ തൊഴിലാളി യൂണിയന്‍ (സിഐടിയു) ഭാരവാഹിയുമാണ്. വിവാദം അവസാനിപ്പിക്കാന്‍ കുട്ടിയും അച്ഛനുമായി ഇന്നലെ രാവിലെ പാലപ്പുറത്ത് സിഐടിയുവിന്റെ ഒറ്റപ്പാലം ഡിവിഷന്‍ ചുമട്ടുതൊഴിലാളി യൂണിയന്‍ ഓഫിസില്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തിയ ശേഷമാണു മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ കൊണ്ടുവന്നത്.

വിവാദം പാര്‍ട്ടി രമ്യമായി പരിഹരിക്കുമെന്നും പാര്‍ട്ടി മുഖേന മൊബൈല്‍ ഫോണ്‍ നല്‍കുമെന്നും സിഐടിയു ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എം.ഹംസ വിശദീകരിച്ചു. പഠിക്കാനുള്ള സൗകര്യമില്ലാത്ത കുട്ടികളുണ്ടെങ്കില്‍ സഹായിക്കുമെന്നു കെ. പ്രേംകുമാര്‍ എംഎല്‍എയും പറഞ്ഞു.

 



സഹപാഠികളില്‍ പലര്‍ക്കും പഠിക്കാന്‍ ഫോണില്ലെന്നും അവരെ സഹായിക്കണമെന്നും സ്‌കൂളിലെ വാട്‌സാപ് ഗ്രൂപ്പില്‍ സന്ദേശം കണ്ടാണു മുകേഷിനെ വിളിച്ചതെന്നു വിദ്യാര്‍ഥി പറഞ്ഞു. കൂട്ടുകാരനാണു നമ്പര്‍ നല്‍കിയത്. സിനിമകള്‍ കണ്ടു തോന്നിയ ഇഷ്ടം കൊണ്ടും വിദ്യാര്‍ഥികള്‍ക്കു മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുന്നുണ്ടെന്നു കേട്ടതു കൊണ്ടുമാണു വിളിച്ചത്. ഇഷ്ടപ്പെട്ട സിനിമാ നടനായതു കൊണ്ടാണ് റെക്കോര്‍ഡ് ചെയ്തത്. ഒരു കൂട്ടുകാരന്‍ ചോദിച്ചപ്പോള്‍ വോയ്‌സ് ക്ലിപ് അയച്ചു. ഒറ്റപ്പാലം എംഎല്‍എ പ്രേംകുമാറാണെന്ന് അറിയാമെങ്കിലും ചോദിച്ച സമയത്തു മറന്നു. 'ഇതിന്റെ പേരില്‍ ഒരു പരാതിയും വേണ്ട. എനിക്കൊരു കുഴപ്പവുമില്ല' എന്നും വിദ്യാര്‍ഥി പ്രതികരിച്ചു.

അതേസമയം, സംഭവത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ ഇന്നു പൊലീസില്‍ പരാതി നല്‍കുമെന്നു മുകേഷ് എംഎല്‍എയുടെ ഓഫിസ് അറിയിച്ചു. എംഎല്‍എ ഓഫിസില്‍ നിന്നെന്ന പേരില്‍ ചിലര്‍ പല സ്ഥാപനങ്ങളിലേക്കും ഫോണ്‍ ചെയ്യുന്നു എന്നു ചൂണ്ടിക്കാട്ടി എംഎല്‍എ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇരവിപുരം പൊലീസ് അറിയിച്ചു.

 



കുട്ടി പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിന്റെ ബന്ധു ബാസിത് ആണെന്നു വരുത്താനാണു സിപിഎം ആദ്യം ശ്രമിച്ചതെന്നു കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം സമൂഹമാധ്യമത്തിലെ കുറിപ്പില്‍ പരിഹസിച്ചു.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി  (12 minutes ago)

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി  (27 minutes ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (35 minutes ago)

തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി  (48 minutes ago)

കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് പുതിയ അംഗങ്ങളെ നിർദേശിച്ച് സംസ്ഥാന സർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 200 രൂപയുടെ കുറവ്  (1 hour ago)

ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  (1 hour ago)

  ലോട്ടറി കൂടുതൽ ആകർഷകമാക്കാൻ സമ്മാനഘടന പരിഷ്കരിക്കും...  (1 hour ago)

പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ  (2 hours ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ...  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവച്ചു....  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിൽ വിശദീകരണ കുറിപ്പുമായി അദാനി പോർട്‌സ് സിഇഒ  (2 hours ago)

കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത .... നെല്ലിയാമ്പതി ചുരം റോഡില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ  (3 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്  (3 hours ago)

രാജസ്ഥാനിലെ പച്ച്പദ്രയിൽ 79,450 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും  (4 hours ago)

Malayali Vartha Recommends