Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

വിശ്വസിച്ചാലും ഇല്ലെങ്കിലും... ഒരു വര്‍ഷത്തോളം കാണാതെ ചാറ്റ് ചെയ്ത പെണ്‍ കാമുകന് വേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ച് പോകുമെന്ന് അന്വേഷണ സംഘത്തിന് വിശ്വസിക്കാന്‍ പ്രയാസം; രേഷ്മയ്ക്ക് വേറേ കാമുകന്മാര്‍ ഉണ്ടോയെന്നും അന്വേഷിക്കും; രഹസ്യമൊഴിക്ക് അപേക്ഷ നല്‍കും

06 JULY 2021 09:20 AM IST
മലയാളി വാര്‍ത്ത

കല്ലുവാതുക്കലില്‍ പിഞ്ച് കുഞ്ഞിനെ ഉപേക്ഷിച്ച് അത് മരണപ്പെട്ട സംഭവത്തില്‍ ഓരോ ദിവസം കഴിയും തോറും ദുരൂഹത കൂടുകയാണ്. അതിനാല്‍ തന്നെ അതില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

രണ്ട് യുവതികളെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കി. പ്രസവിച്ചയുടന്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഫെയ്‌സ്ബുക് കാമുകനായി നടിച്ചത് ഈ യുവതികളാണെന്നു മൊഴികളുണ്ടായിരുന്നു.

 



കല്ലുവാതുക്കല്‍ മേവനക്കോണം, തച്ചക്കോട്ട് വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ആര്യ (23), രേഷ്മ ഭവനില്‍ രാധാകൃഷ്ണ പിള്ളയുടെ മകള്‍ ഗ്രീഷ്്മ (ശ്രുതി22) എന്നിവരാണ് അനന്തു എന്ന പേരില്‍ രേഷ്മയുമായി ഫെയ്‌സ്ബുക് ചാറ്റ് നടത്തിയിരുന്നത്.

ആര്യയുടെ ഭര്‍തൃമാതാവ്, ഗ്രീഷ്മയുടെ സുഹൃത്ത് എന്നിവരുടെ രഹസ്യമൊഴിയാണു രേഖപ്പെടുത്തുക. രേഷ്മയ്ക്ക് മറ്റേതെങ്കിലും ഫെയ്‌സ്ബുക് കാമുകന്മാര്‍ ഉണ്ടോയെന്നു കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്നലെ ഒരാളുടെ മൊഴി കൂടി രേഖപ്പെടുത്തി. ഒരിക്കലും കാണാതിരുന്ന കാമുകന് വേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ച് പോകുമോന്ന് സംശയമാണ് ബലപ്പെടുന്നത്.

 



അതേസമയം പ്രസവിച്ചയുടന്‍ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മയെ ചോദ്യം ചെയ്യുന്നതിനു കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. അറസ്റ്റിലായതിനു പിന്നാലെ രേഷ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കസ്റ്റഡിയില്‍ വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചില്ലെങ്കില്‍ ജയിലില്‍ വച്ചു ചോദ്യം ചെയ്യും. രേഷ്മയെ അറസ്റ്റ് ചെയ്ത ദിവസം തന്നെ, പ്രസവിച്ച സ്ഥലം, ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലം എന്നിവിടങ്ങളില്‍ എത്തിച്ചു തെളിവെടുപ്പു നടത്തിയിരുന്നു.

രേഷ്മയുടെ അജ്ഞാത ഫെയ്‌സ്ബുക് കാമുകനായി നടിച്ചു ഫെയ്‌സ്ബുക് ചാറ്റ് നടത്തിയ 2 യുവതികളെ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ രണ്ടു പേരുടെ രഹസ്യ മൊഴി മജിസ്‌ട്രേട്ടിനു മുന്നില്‍ രേഖപ്പെടുത്തും.

 



രേഷ്മയുടെ അറസ്റ്റിനു ശേഷം പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവതികളെ കാണാതാവുകയും പിറ്റേന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ ഇത്തിക്കരയാറ്റില്‍ കണ്ടെത്തുകയുമായിരുന്നു. ഇവര്‍ ഇരുവരും ചേര്‍ന്ന് അനന്തു എന്ന പേരില്‍ ഫെയ്‌സ്ബുക് ചാറ്റ് നടത്തി രേഷ്മയെ കബളിപ്പിച്ചിരുന്നു എന്ന വിവരം ആര്യ ഭര്‍തൃ മാതാവിനോടും ഗ്രീഷ്മ സുഹൃത്തിനോടും വെളിപ്പെടുത്തിയിരുന്നു. ഈ സുഹൃത്തിന്റെയും ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്തിന്റെ മാതാവിന്റെയും രഹസ്യമൊഴിയാണു രേഖപ്പെടുത്തുക.

അനന്തു എന്ന ബാങ്ക് ഉദ്യോഗസ്ഥനായ കാമുകനായി ചമഞ്ഞ് ഒന്നര വര്‍ഷത്തിലേറെ ഇവര്‍ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നു. രേഷ്മയുടെ ഭര്‍ത്താവ് കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട്, പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. ഗ്രീഷ്മ സഹോദരിയുടെ മകളും. രേഷ്മയുമായുള്ള ഇരുവരുടെയും ചാറ്റ് വിവരങ്ങള്‍ ഫെയ്‌സ്ബുക് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

 



അതേസമയം, അനന്തു എന്ന തന്റെ ഫെയ്‌സ്ബുക് കാമുകന്‍, ബന്ധുക്കളായ യുവതികള്‍ തന്നെയായിരുന്നെന്ന വിവരം റിമാന്‍ഡില്‍ കഴിയുന്ന രേഷ്മ ഇതുവരെ അറിഞ്ഞില്ലെന്നാണു സൂചന. അറസ്റ്റിനു പിന്നാലെ കോവിഡ് പോസിറ്റീവായ രേഷ്മ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ കോവിഡ് കേന്ദ്രത്തില്‍ നിരീക്ഷണത്തിലാണ്. കര്‍ശന പ്രവേശന നിയന്ത്രണം ഉള്ളതിനാല്‍ രേഷ്മ വിവരം അറിയാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി  (12 minutes ago)

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി  (27 minutes ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (35 minutes ago)

തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി  (48 minutes ago)

കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് പുതിയ അംഗങ്ങളെ നിർദേശിച്ച് സംസ്ഥാന സർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 200 രൂപയുടെ കുറവ്  (1 hour ago)

ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  (1 hour ago)

  ലോട്ടറി കൂടുതൽ ആകർഷകമാക്കാൻ സമ്മാനഘടന പരിഷ്കരിക്കും...  (1 hour ago)

പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ  (2 hours ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ...  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവച്ചു....  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിൽ വിശദീകരണ കുറിപ്പുമായി അദാനി പോർട്‌സ് സിഇഒ  (2 hours ago)

കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത .... നെല്ലിയാമ്പതി ചുരം റോഡില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ  (3 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്  (3 hours ago)

രാജസ്ഥാനിലെ പച്ച്പദ്രയിൽ 79,450 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും  (4 hours ago)

Malayali Vartha Recommends