Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ


ഓസ്‌ട്രേലിയയെ ഷൂട്ട‍ൗട്ടിൽ 4–2ന്‌ തോൽപ്പിച്ച്‌ ഇ‍ൗജിപ്‌ത്‌ ലോകകപ്പ്‌ ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...


തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു....മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂവിനും അവധി ബാധകമായിരിക്കില്ല, എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..

വിളക്കുംതറ മൈതാനി കെട്ടി അടച്ച് പട്ടാളം; ആശങ്കയിൽ സ്കൂൾ അധികൃതർ...!! പ്രതിഷേധമുയർത്തി ജനങ്ങൾ

06 JULY 2021 09:45 AM IST
മലയാളി വാര്‍ത്ത

ജനത്തിന്റെ പ്രതിഷേധവും ജനപ്രതിനിധികളുടെ പ്രതിരോധവും നിലനിൽക്കുന്നതിനിടെ വിളക്കുംതറ മൈതാനി പട്ടാളം കെട്ടി അടച്ചു. ഇന്നലെ രാവിലെ 5.45 ഓടെയാണ് സാമഗ്രികളുമായി എത്തിയ പട്ടാളം മൈതാനം വേലികെട്ടി അടച്ചത്.

4 മണിക്കൂർ കൊണ്ട് പണി തീർത്ത് പട്ടാളം മടങ്ങി. പ്രവേശന വഴി വിലക്കി വേലികെട്ടുന്നതിനെതിരെ സെന്റ് മൈക്കിൾസ് സ്കൂൾ അധികൃതർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കാൻ മണിക്കൂർ മാത്രം ബാക്കിനിൽക്കെയാണ് പട്ടാളത്തിന്റെ പെട്ടെന്നുള്ള നീക്കം.

 

 

തിങ്കളാഴ്ച വേലി കെട്ടിത്തിരിക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. ജനം വർഷങ്ങളായി ഉപയോഗിച്ചു വരുന്ന നഗരത്തിലെ വിളക്കും തറ മൈതാനി വേലികെട്ടി അടയ്ക്കാൻ നേരത്തേ പട്ടാളം നീക്കം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വേലികെട്ടിതിരിക്കാൻ ഡിഫൻസ് സെക്യൂരിറ്റി കോപ്സ് (ഡിഎസ്​സി) അധികൃതർ എത്തിയപ്പോൾ രാഷ്ട്രീയ പാർട്ടി നേതൃത്വവും പൊതുജനവും പ്രതിഷേധം ഉയർത്തി രംഗത്തെത്തുകയായിരുന്നു.

അതോടെ നടപടിയിൽ നിന്നു പിൻമാറിയ പട്ടാളം ഇന്നലെ രാവിലെ തന്നെ വേലികെട്ടൽ ആരംഭിക്കുകയായിരുന്നു. നൂറോളം പട്ടാളക്കാരുടെ കാവലിൽ പണി ആരംഭിച്ചതോടെ നാട്ടുകാർ എത്തിയെങ്കിലും പട്ടാളം പണി തുടർന്നു. സെന്റ് മൈക്കിൾസ് സ്കൂളിനു മുൻവശം മൈതാനിയുടെ മുൻഭാഗത്തും വലത് ഭാഗത്തും മുള്ളുവേലി കെട്ടി തിരിച്ചു. സെന്റ് മൈക്കിൾസ് സ്കൂളിലേക്കുള്ള പ്രവേശനത്തിനായി മൈതാനിയുടെ ഇടത് വശത്ത് മുള്ള് വേലികെട്ടാതെ വിട്ടു നൽകിയിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

ഡിഎസ്​സി ലാൻഡ് ഓഫിസർ കേണൽ കെ.ഗൗതമിന്റെ നേതൃത്വത്തിലാണ് നടപടി പൂർത്തീകരിച്ചത്. ഉച്ചയ്ക്ക് ശേഷം സെന്റ് മൈക്കിൾസ് സ്കൂൾ പ്രിൻസിപ്പലും മാനേജറും ഡിഎസ്​സി കമൻഡാന്റ് ജിഗ്​വാളിനെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി എങ്കിലും ബെഗളൂരു യൂണിറ്റിൽ നിന്നുള്ള നിർദേശ പ്രകാരമാണ് നടപടിയെന്നും നിർദേശം നടപ്പാക്കുകയേ നിർവാഹമുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി, കേന്ദ്ര പ്രതിരോധ മന്ത്രി എന്നിവരെ നേരിൽ കണ്ട് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള നീക്കം സ്കൂൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. അതിനിടെ, വഴിമുടക്കി വേലികെട്ടുന്നതിനെതിരെ സെന്റ് മൈക്കിൾ സ്കൂൾ അധികൃതർ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി ഒരാഴ്ച കൊണ്ടു പ്രതിരോധ വകുപ്പിന്റെ വിശദീകരണം തേടും. ഹർജി വീണ്ടും പരിഗണിക്കും.

 

 

സെന്റ് മൈക്കിൾസ് സ്കൂളിനു മുന്നിലുള്ള വിളക്കുംതറ മൈതാനിയിലൂടെ വേണം കുട്ടികൾക്ക് സ്കൂളിലെത്താൻ. 2500 കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്കുള്ള ഏക വഴി മൈതാനിയിലൂടെയാണ്. സ്കൂളിലേക്കുള്ള പ്രവേശനത്തിനു ഒരു ഭാഗം പട്ടാളം വിട്ടിട്ടുണ്ടെങ്കിലും ഇതും അടയ്ക്കുമെന്ന ആശങ്കയുണ്ട്. പൊതുജനം ഉപയോഗിച്ചു വന്നിരുന്ന ഈ ഭാഗം അടുത്ത കാലത്താണ് എ–വൺ ലാൻഡ് ആയി ഡിഎസ്​സി പ്രഖ്യാപിച്ചത്.

ഇതോടെയാണ് മൈതാനി അടയ്ക്കാനുള്ള നീക്കം പട്ടാളം ആരംഭിച്ചത്. നഗരത്തിൽ നടക്കുന്ന പൊതുപരിപാടികളുടെ തുടക്കം വിളക്കുംതറ മൈതാനിയിൽ നിന്നാണ്. രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും സർക്കാരിന്റെയും റാലികളും ഘോഷ യാത്രകളും സാംസ്കാരിക ജാഥകളും ആരംഭിക്കാറുള്ളത് വിളക്കുംതറ മൈതാനി കേന്ദ്രീകരിച്ചാണ്.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ നഗരസഭാ മുൻ കൗൺസിലർ പ്രശാന്ത് മാറോളി നിര്യാതനായി  (13 minutes ago)

പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സർക്കാർ ഇടപെൽ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകൾ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി  (28 minutes ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (36 minutes ago)

തൃശ്ശൂർ ‌നെടുപുഴയിൽ കോൾപാടത്ത് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി  (49 minutes ago)

കേരള സർവകലാശാല സിൻഡിക്കേറ്റിലേക്ക് പുതിയ അംഗങ്ങളെ നിർദേശിച്ച് സംസ്ഥാന സർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്.... പവന് 200 രൂപയുടെ കുറവ്  (1 hour ago)

ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌ത സംഭവം... അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി  (1 hour ago)

  ലോട്ടറി കൂടുതൽ ആകർഷകമാക്കാൻ സമ്മാനഘടന പരിഷ്കരിക്കും...  (2 hours ago)

പ്രാർത്ഥനയുടെ നിമിഷങ്ങൾ... ആരാധകർക്ക് ചിന്തിക്കാൻ വയ്യ,വിറച്ച് ജയിച്ച് അർജന്റീന (2-3), ആസാമാന്യ പോരാട്ടവീര്യം, പൊരുതി വീണ് കാബോ വെർദെ  (2 hours ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ച് സർക്കാർ...  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവച്ചു....  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് എംഎസ്സിയുമായുള്ള ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ അതൃപ്തി അറിയിച്ച പശ്ചാത്തലത്തിൽ വിശദീകരണ കുറിപ്പുമായി അദാനി പോർട്‌സ് സിഇഒ  (2 hours ago)

കനത്ത പാറ വീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത .... നെല്ലിയാമ്പതി ചുരം റോഡില്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ  (3 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ വീട്ടിലെ റെയ്ഡിനെ തുടര്‍ന്ന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്  (3 hours ago)

രാജസ്ഥാനിലെ പച്ച്പദ്രയിൽ 79,450 കോടി രൂപയുടെ നിക്ഷേപത്തിൽ നിർമിച്ച രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കൽ സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും  (4 hours ago)

Malayali Vartha Recommends