Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഇരട്ട ചങ്കനല്ല, ഇത് ഇരട്ട താപ്പൻ... പാവങ്ങളുടെ ഭൂമി കട്ടവന് "നന്ദി"... ഒടുവിൽ കിറ്റെക്സ് സാബുവിന് പിണറായി സർക്കാർ വക ചവിട്ടും കുത്തും...

06 JULY 2021 11:10 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

സ്വന്തമായി അധ്വാനിച്ച് ഒരു വ്യവസായ സാമ്രാജ്യം കെട്ടി പൊക്കിയ കിറ്റെക്സ് സാബുവിന് ചവിട്ടും കുത്തും. ആയിരക്കണക്കിന് ഏക്കറുകൾ ഉള്ള സർക്കാർ ഭൂമി അനധികൃതം ആയി കൈവശം വച്ച ഹാരിസൺസ് മലയാളത്തിന്റെ ഇപ്പോഴത്തെ ഉടമ ഹർഷ് ഗോയെങ്കയ്‌ക്കു തലോടലും, പ്രശംസയും, നന്ദി പ്രകാശിപ്പിക്കലും.

യഥാർത്ഥ ബൂർഷ്വാ സ്വന്തക്കാരൻ ആകുന്ന പ്രേത്യേകതരം പിണറായിസ്റ് കമ്മ്യൂണിസം ആണിവിടെ നടപ്പിലാക്കുന്നത്. മണ്ടന്മാരാകുന്നത് അധ്വാനിക്കുന്നവരും സാധാരണക്കാരും.

കേരളത്തിലെ ഒരേ ഒരു വ്യവസായം ആയ “രാഷ്ട്രീയം” എങ്ങനെയാണു അവർക്ക് വേണ്ടവരെ വളർത്തുകയും വേണ്ടാത്തവരെ ഒതുക്കുകയും ചെയ്യുന്നത് എന്നതിന്റെ വ്യക്തമായ ഉദാഹരണം ആണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം അല്ല എന്ന് പറഞ്ഞതിന് നാനാ വശത്തു നിന്നും രൂക്ഷമായ ആക്രമണം നേരിട്ട് കൊണ്ടിരിക്കുകയാണ് കിറ്റെക്സ് സാബു. സാബു കേരളത്തെ താറടിച്ചു കാട്ടുന്നു എന്നാണ് ചില വിപ്ലവ സിംഹങ്ങളുടെ ആരോപണം. വി ഗാർഡ് ,

ഉജാല തുടങ്ങി മലയാളി സംരംഭകരുടെ അഭിമാനകരമാകേണ്ട പല ഉദ്യമങ്ങളും ഇപ്പോൾ കേരളത്തിന് പുറത്താണ് എന്നത് പകൽ പോലെ വ്യക്തമാണ്. എങ്കിലും അപ്രിയ സത്യങ്ങൾ ഇവിടെ തുറന്നു പറയാൻ പാടുള്ളതല്ല. അഭിപ്രായ സ്വാതന്ത്രം എന്നത് ഇവിടെ ചില പ്രേത്യേക പാർട്ടിക്കാർക്ക് മാത്രം തീറെഴുതിയിട്ടുള്ളതാണ്.

ട്വന്റി ട്വന്റി എന്ന പാർട്ടി എപ്പോ തുടങ്ങിയോ അപ്പോൾ മുതൽ തുടങ്ങിയതാണ് കിറ്റെക്സ് സാബുവിന്റെ കഷ്ടകാലം എന്ന് ആരെങ്കിലും ഈ പശ്ചാത്തലത്തിൽ പറഞ്ഞാൽ അതിനെ തെറ്റ് പറയാൻ കഴിയില്ല.

എന്നാൽ എല്ലാ വ്യവസായികളോടും സമാന മനോഭാവം ആണ് ഇരട്ട ചങ്കന് എന്ന് പറയാൻ കഴിയില്ല. ചിലരെ വലിയ ഇഷ്ടമാണ്. അത് പക്ഷെ മോളെ ഐ ടി സ്ഥാപനത്തിന്റെ എം ഡി ആക്കിയത് കൊണ്ടാണ് എന്ന് ചില കുപ്രചാരണക്കാർ അടക്കം പറയുമെങ്കിലും കാര്യമാക്കണ്ട.

അവർ അവരുടെ വഴിക്ക് പോകും. പോകാത്തവർക്ക് വേണ്ടി ഇന്നോവയും കോടി സുനിയും അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഒക്കെ ഉണ്ട്. അത് കൊണ്ട് അത് മൈൻഡ് ആക്കണ്ട

ഇനി ഏതു തരത്തിലുള്ള വ്യവസായികളെയാണ് ഇരട്ട ചങ്കന് ഇഷ്ടം എന്ന് മനസിലാക്കാൻ നമ്മുടെ മുന്നിൽ രണ്ട് ഉദാഹരണങ്ങൾ ഉണ്ട്. ഒന്ന് , കേരളം വ്യവസായ സൗഹൃദ സംസ്ഥാനം അല്ല എന്ന് തുറന്നു പറഞ്ഞ, സ്വന്തം അധ്വാനം കൊണ്ട് ഉയരത്തിൽ എത്തിയ കിറ്റെക്സ് സാബു.

രണ്ട് , കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം നിലനിൽക്കുന്നു എന്ന് ഈ സാഹചര്യത്തിൽ ട്വീറ്റ് ചെയ്ത് മുഖ്യ മന്ത്രിയുടെയും കേരളത്തിന്റെയും മുഖം രക്ഷിച്ച ആർ പി ജി ഗ്രൂപ്പ് ഉടമസ്ഥൻ ഹർഷ് ഗോയെങ്ക

അദ്ദേഹത്തിന്റെ ഈ മഹത്തായ സേവനത്തിനു നന്ദി അറിയിച്ചു കൊണ്ട് പിണറായി വിജയൻ പ്രതികരിച്ചതും ശ്രദ്ധേയം ആയിരിന്നു. കിറ്റെക്സ് സാബുവിനെ കുറിച്ച് നമുക്ക് എല്ലാവര്ക്കും അറിയാം എന്നാൽ ആരാണ് ഈ ഹർഷ് ഗോയെങ്ക ? ഹാരിസൺ മലയാളം എന്നത് വളരെ പ്രശസ്തമായ ഒരു പേരാണ് മലയാളികൾക്കിടയിൽ. കുപ്രസിദ്ധമായ എന്ന് പറയുന്നതായിരിക്കും കുറെ കൂടെ നല്ലത്.

1907 ൽ ആണ് അന്നത്തെ ബ്രിട്ടൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹാരിസൺസ് ആൻഡ് ക്രോസ്സ് ഫീൽഡ് കേരളം ആസ്ഥാനമാക്കി മലയാളം പ്ലാന്റേഷൻസ് ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കുന്നത്. 1988 ൽ ഈ കമ്പനിയെ ആർ പി ജി ഗ്രൂപ്പ് ഏറ്റെടുക്കുക ഉണ്ടായി.

1947 ൽ ബ്രിട്ടൺ ഇന്ത്യ വിട്ടു പോകുമ്പോൾ അവരുടെ കയ്യിൽ ഉണ്ടായിരുന്ന മുഴുവൻ ഭൂമിയും സ്വാഭാവിക പ്രക്രിയയാൽ ഇന്ത്യൻ സർക്കാരിന്റെ അധീനതയിൽ ആയി. അതതു സംസ്ഥാനങ്ങളുടെ കീഴിലും ആയി. എന്നാൽ അത്തരത്തിലൊരു കാര്യം ഇന്നും നടന്നിട്ടില്ലാത്ത ഒരു കമ്പനി ആണ് ആർ പി ജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള ഹാരിസൺസ് മലയാളം. ഇതിന്റെ പേരിൽ വർഷങ്ങളായി കേസ് നടത്തുകയാണ് സർക്കാർ.

ഹാരിസൺസ് മലയാളം ഉൾപ്പെട്ട ഈ ആർ പി ജി ഗ്രൂപ്പിന്റെ ഇന്നത്തെ ഉടമയാണ് കേരളം നിക്ഷേപ സൗഹൃദം എന്ന് പറഞ്ഞ ഹർഷ് ഗോയെങ്ക. അതായത് ആയിരകണക്കിന് ഏക്കർ സർക്കാർ ഭൂമി അനധികൃതം ആയി കൈവശം വച്ചതിനെ വെളുപ്പിക്കാൻ സഹായിച്ചതിനെയാണ് പ്രസ്തുത ഗോയങ്ക നിക്ഷേപ സൗഹൃദം എന്ന് വിളിച്ചത്. ഇതിനെ നിക്ഷേപ സൗഹൃദം എന്നല്ല കക്കൽ സൗഹൃദം എന്നാണ് സത്യത്തിൽ വിളിക്കേണ്ടത്

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ഹാരിസൺ ഭൂമി ഇടപാടുകളെ പറ്റി സമഗ്രാന്വേഷണം നടന്നത്. അന്ന് റവന്യു പ്ളീഡർ ആയിരുന്ന സുശീല ഭട്ട് കമ്പനിക്കെതിരെ എല്ലാ തെളിവുകളും ഹാജരാക്കിയിരുന്നു.തുടർന്ന് കൊല്ലം , പത്തനം തിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഉള്ള ആയിരക്കണക്കിന് ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു

ഒന്നാം പിണറായി സർക്കാർ അധികാരമേറിയതിനു ശേഷം അനവധി തവണ ഹാരിസൺസ് അധികൃതർ ഭൂമി നഷ്ടപ്പെടുന്നത് തടയാൻ സി പി എം , സി പി ഐ ഉന്നത നേതാക്കളെ സമീപിക്കുകയുണ്ടായിരുന്നു.തുടർന്ന് ഗവൺമെന്റ് പ്ളീഡർ സ്ഥാനത്തു നിന്നും മാറ്റുകയും ഹാരിസൺസിന് അനുകൂലമായ തരത്തിലുള്ള നടപടികൾ സ്വീകരിക്കാൻ തുടങ്ങുകയും ചെയ്തു.

കേസ് നടത്തുന്നതിലെ സർക്കാരിന്റെ ബോധപൂർവ്വമായ അനാസ്ഥയും ഉത്തരവാദിത്വമില്ലായ്മയും കാരണം 2018 ൽ ഡിവിഷൻ ബെഞ്ച് ഹാരിസൺസ് ഭൂമി ഏറ്റെടുത്ത നടപടി റദ്ധാക്കി

സർക്കാരിന് ലഭിക്കേണ്ട 59000 ഏക്കറോളം പാട്ട ഭൂമി ഏറ്റെടുക്കാതെ കോടതിയിൽ ഹാരിസണിനു അനുകൂല നടപടി സ്വീകരിച്ചതിന് ഉപകാര സ്മരണ ആയാണ് ഗോയെങ്കയുടെ ട്വീറ്റിനെ പലരും വിശേഷിപ്പിക്കുന്നത്.

ഹാരിസൺസ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിജിലെൻസ്, ക്രൈം ബ്രാഞ്ച് അന്വേഷണങ്ങൾ നില നിൽക്കുമ്പോൾ ആണ് " നിങ്ങളുടെ സത്യ സന്ധതയെ അനുമോദിക്കുന്നു " എന്ന് മുഖ്യ മന്ത്രി ഗോയെങ്കയോട് പറയുന്നത്.

അങ്ങനെയുള്ള ഹാരിസൺ മുതലാളി പറയുകയാണ് ഇവിടെ, കേരളത്തിൽ ഞങ്ങൾക്ക് പരമ സുഖം ആണ്. ഞങ്ങളാണ് ഇവിടത്തെ ഏറ്റവും വലിയ തൊഴിൽ ദാതാക്കൾ. മാത്രമല്ല ഞങ്ങൾക്കിവിടെ പരമ സുഖം തന്നെ. കള്ളന് കഞ്ഞി വയ്ക്കുന്ന ചിലർ ഇവിടെ ഉള്ളപ്പോൾ നിങ്ങളെ പോലുള്ളവർക്ക് ഇവിടെ പരമ സുഖം ആയില്ലെങ്കിലേ അതിശയം ഉള്ളൂ.

ലക്ഷകണക്കിന് പാവപ്പെട്ടവർ തല ചായ്ക്കാൻ ഇടമില്ലാതെ ദുരിതത്തിൽ കഴിയുമ്പോൾ ആണ് ഒരു ജന പക്ഷ സർക്കാർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ ആയിരക്കണക്കിന് ഏക്കർ ഭൂമി ഭൂമാഫിയക്ക് തീറെഴുതി കൊടുക്കുന്നത്

അതെ സമയം ഈ ഭൂമിയിൽ സ്വന്തമായി അധ്വാനിച്ച് ഇവിടെ ഒരു ബിസിനസ് സാമ്രാജ്യം സ്ഥാപിച്ച് ലോകത്തു തന്നെ ആ മേഖലയിലെ ഒന്നാം നമ്പർ വ്യവസായി ആയി മലയാളികൾക്കാകെ അഭിമാനമായി തല ഉയർത്തി നിൽക്കുന്ന ഒരാളോട് പറയുന്നു " കടക്കു പുറത്ത് "

ഇത് ഇരട്ട ചങ്കാണോ അതോ ഇരട്ട താപ്പോ ?? ഇതിനെ എന്താണ് വിളിക്കേണ്ടതെന്നു കേരളത്തിലെ ജനങ്ങൾ തീരുമാനിക്കേണ്ടതാണ്

എന്ത് കൊണ്ടാണ് കിറ്റെക്സ് സാബുവിന് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് മനസ്സിലാകണമെങ്കിൽ ചാനൽ ചർച്ചകൾ കാര്യമായി ഒന്ന് ശ്രദ്ധിച്ചാൽ മതി. ചില ആക്ഷേപങ്ങൾ ഇങ്ങനെയാണ്. തനിക്ക് മാനം മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി വീട്ടിലിരുന്നാൽ പോരെ ? രാഷ്ട്രീയ പാർട്ടി തുടങ്ങേണ്ട എന്ത് ആവശ്യം ആണുള്ളത്? ഒളിഞ്ഞും തെളിഞ്ഞും പലരും രോഷം കൊള്ളുന്നു.

കേരളം വ്യവസായ സൗഹൃദം അല്ല എന്ന് പറഞ്ഞാൽ അത് മുഴുവനായും ശരിയാവില്ല, കാരണം രാഷ്ട്രീയം എന്ന ഒരു വൻ വ്യവസായം ഇവിടെ തഴച്ചു വളർന്നിട്ടുണ്ട്. അതാണ് ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ ഏറ്റവും കൂടുതൽ ലാഭവും, അധികാരവും , പ്രശസ്തിയും ലഭിക്കാനുള്ള എളുപ്പ മാർഗ്ഗം. അതിന്റെ കടയ്ക്കൽ ആണ് കിറ്റെക്സ് സാബു കൊണ്ട് കത്തി വയ്ക്കാൻ നോക്കുന്നത്. സഹിക്കാൻ പറ്റുമോ ?

രാഷ്ട്രീയ വ്യവസായത്തിന് ഏറ്റവും ആവശ്യം അഷ്ടിക്ക് വകയില്ലാത്ത ജനവും വ്യവസായികൾ ഇല്ലാത്ത നാടും ആണ്. അതാകുമ്പോ ഇടയ്ക്കിടെ എന്തെങ്കിലും നക്കാപ്പിച്ച കൊടുത്താൽ നമ്മളെന്തോ മഹാന്മാർ ആണെന്ന് അവർ കരുതുകയും വോട്ട് ചെയ്യുകയും ചെയ്യും. വ്യവസായികൾ ഇല്ലാത്തത് കൊണ്ട് പുരോഗമനം ഇങ്ങോട്ടേക്ക് വരുകയും ഇല്ല, എതിരാളികളും ഉണ്ടാകില്ല 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (2 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (2 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (2 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (2 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (3 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (3 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (3 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (3 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (3 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (3 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (3 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (4 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (4 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (4 hours ago)

Malayali Vartha Recommends