കൊല്ലത്ത് ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്ബ് ജീവനക്കാരന് യുവാവിന്റെ ക്രൂര മര്‍ദ്ദനം

പള്ളിമുക്കില്‍ ഭിന്നശേഷിക്കാരനായ പെട്രോള്‍ പമ്ബ് ജീവനക്കാരന് യുവാവിന്റെ ക്രൂരമര്‍ദ്ദനം. പെട്രോള്‍ പമ്ബ് ജീവനക്കാരനായ സിദ്ദീഖിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. മര്‍ദ്ദിച്ചയാളെ പൊലീസ് പിടികൂടിയതായാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ബൈക്കില്‍ പെട്രോള്‍ അടിക്കുന്നതിന് വേണ്ടി പമ്ബില്‍ എത്തിയ കൂട്ടിക്കട സ്വദേശിയായ യുവാവ് പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലി യാതൊരു പ്രകോപനവും കൂടാതെ ജീവനക്കാരനോട് തര്‍ക്കിക്കുകയും തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. സമീപത്ത് ഉണ്ടായിരുന്നവര്‍ പിടിച്ച് മാറ്റാന്‍ ശ്രമിച്ചിട്ടും യുവാവ് മര്‍ദ്ദനം തുടരുകയായിരുന്നു. ഇതിനിടെ ബാഗില്‍ സൂക്ഷിച്ചിരുന്ന പൈസ വലിച്ചെറിഞ്ഞെന്നും മര്‍ദ്ദനമേറ്റ സിദ്ദിഖ് പറയുന്നു.വെള്ളിയാഴ്ചതന്നെ ഇരവിപുരം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
https://www.facebook.com/Malayalivartha























