കൊട്ടാരക്കരയിൽ സ്കൂട്ടറില്‍ ലോറിയിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊട്ടാരക്കര പുത്തൂര്‍ മൈലംകുളം സ്കൂട്ടറില്‍ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു. പൂയപ്പള്ളി സ്വദേശി 48 വയസ്സുള്ള വത്സല അമ്മയാണ് മരിച്ചത്. ബന്ധുവിനോടൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. പിന്‍ സീറ്റില്‍ ഇരുന്ന വത്സല അമ്മ ലോറിക്കടിയില്‍ അകപ്പെട്ടിരുന്നു. ഉടന്‍ തന്നെ കൊട്ടാരക്കരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊലീസ് പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























