Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കേരള കോണ്‍ഗ്രസ് പിളരുന്നു.... ലയനത്തിന്റെ ഒന്നാം വാര്‍ഷികവേളയില്‍ തന്നെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ പിളര്‍പ്പ് ആസന്നമായി.... അണികളും അനുയായികളും ഇല്ലാതെ നേതാക്കള്‍ മാത്രമുള്ള കേരള കോണ്‍ഗ്രസ്‌ജോസഫ് പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനത്തേക്ക് പിസി തോമസും ലയിച്ചുവന്നതോടെ ഉള്‍പ്പോര് അതിരൂക്ഷം

09 JULY 2021 11:30 AM IST
മലയാളി വാര്‍ത്ത

ലയനത്തിന്റെ ഒന്നാം വാര്‍ഷികവേളയില്‍ തന്നെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ പിളര്‍പ്പ് ആസന്നമായിരിക്കുന്നു. ഓണത്തിന് മുന്‍പുതന്നെ കേരള കോണ്‍ഗ്രസില്‍ കടുവാ കളിയും പുലികളിയും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.


പിജെ ജോസഫ് കഴിഞ്ഞാല്‍ ജോസഫ് ഗ്രൂപ്പിലെ രണ്ടാമന്‍ താനാണെന്ന മോന്‍സ് ജോസഫിന്റെ നിലപാടിനോടു യോജിക്കാനാവാതെയാണ് ജോണി നെല്ലൂരും ഫ്രാന്‍സീസ് ജോര്‍ജും തോമസ് ഉണ്ണിയാടനും പരസ്യമായ നിലപാടെടുത്തിരിക്കുന്നത്. അണികളും അനുയായികളും ഇല്ലാതെ നേതാക്കള്‍ മാത്രമുള്ള കേരള കോണ്‍ഗ്രസ്‌ജോസഫ് പാര്‍ട്ടിയില്‍ രണ്ടാം സ്ഥാനത്തേക്ക് പിസി തോമസും ലയിച്ചുവന്നതോടെ
ഉള്‍പ്പോര് അതിരൂക്ഷമായിരിക്കുന്നു.




പിളര്‍പ്പ് ഒഴിവാക്കാന്‍ പിസി തോമസ് വിമതമാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പിനുള്ള ഒരു സാധ്യതയും പാര്‍ട്ടിയില്‍
ഇല്ലാതായിരിക്കുന്നു. രണ്ടു ഘട്ടങ്ങളിലായി 85 ജനറല്‍ സെക്രട്ടറിമാരെയും മറ്റ് ഭാരവാഹികളെയും കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിട്ടും തൃപ്തി വരാത്തവരാണ് കലഹവുമായി മുന്നിലെത്തിയിരിക്കുന്നത്. നിലവില്‍ 105 സ്ംസ്ഥാന ഭാരവാഹികളാണ് ജോസഫ് വിഭാഗത്തിലുള്ളത്.
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആരുമില്ല, എല്ലാവര്‍ക്കും നേതാവായി കസേരയില്‍ ഇരിക്കണം എന്ന നയം മാത്രമാണ് കേരള കോണ്‍ഗ്രസിന്റെ തനതു ശൈലി.




തനിക്കുശേഷം മകനെ നേതൃത്വത്തില്‍ അവരോധിക്കാന്‍ പിജെ ജോസഫ് തയാറെടുക്കുമ്പോഴാണ് പാര്‍ട്ടിയെ വെട്ടിപ്പിടിക്കാന്‍ എട്ടു പത്തുനേതാക്കള്‍ പരസ്യമായി കളത്തിലിറക്കിയിരിക്കുന്നത്. പാര്‍ട്ടിയില്‍ കൂടിയാലോചനയില്ലെന്നും സെക്രട്ടറി ജനറല്‍ ജോയ് ഏബ്രഹാം നോട്ടീസ് നല്‍കിയും വാട്സ് ആപ്പിലും ഫേസ് ബുക്കിലും പ്രഖ്യാപിച്ച ഭാരവാഹികളെ അംഗീകരിക്കില്ലെന്നു വ്യക്തമാക്കി നേതാക്കള്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃകമ്മിറ്റി ബഹിഷ്‌കരിക്കുകയും ചെയ്തു. ഏതാനും പേര്‍ ജോസ് കെ മാണിയുമായ ചര്‍ച്ച നടത്തി മാണിയിലേക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്തു.


പിസി തോമസിന്റെ കേരള കോണ്‍ഗ്രസും ജേക്കബ് വിഭാഗം വിട്ടുവന്ന ജോണി നെല്ലൂരിന്റെ കേരള കോണ്‍ഗ്രസും ജനാധിപത്യ കേരള കോണ്‍ഗ്രസ് വിട്ടുവന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ കേരള കോണ്‍ഗ്രസും ഉള്‍പ്പെടെ ആറു പാര്‍ട്ടികളാണ് കഴിഞ്ഞ വര്‍ഷം ജോസഫില്‍ ലയിച്ചുചേര്‍ന്നത്. തെരഞ്ഞെടുപ്പില്‍ 12 ഇടത്ത് മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് ആകെ ജയിക്കാനായത് രണ്ടിടത്തു മാത്രം.

 




തൊടുപുഴയിലും കടുത്തുരുത്തിയിലും ജയിച്ചപ്പോള്‍ മറ്റിടങ്ങളിലെ തോല്‍വിയേറെയും പതിനായിരത്തില്‍പരം വോട്ടുകളുടെ കുറവിലായിരുന്നു.


ജോസഫ് വിഭാഗത്തില്‍ പിജെ ജോസഫ് ചെയര്‍മാനെയും വര്‍ക്കിംഗ് ചെയര്‍മാനായി പി.സി.തോമസിനെയും എക്സിക്യൂട്ടീവ് ചെയര്‍മാനായി മോന്‍സ് ജോസഫിനെയും ചീഫ് കോര്‍ഡിനേറ്ററായി ടി യു കുരുവിളയെയും ഈയിടെ നിയമിച്ചിരുന്നു. കോവിഡ് മഹാമാരി മറയാക്കി തെരഞ്ഞെടുപ്പ് ഒഴിവാക്കി നിയമനമാണ് നടത്തിയത്. ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവര്‍ക്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനമാണ് നല്‍കിയത്. സെക്രട്ടറി ജനറലായി ജോയ് ഏബ്രഹാമിനെയും ട്രഷററായി എബ്രഹാം കളമണ്ണിലിനെയും തെരഞ്ഞെടുത്തു. ഡെപ്യൂട്ടി ചെയര്‍മാനായി പ്രഖ്യാപിച്ചിട്ടും നേതൃത്വത്തോടുള്ള വിയോജിപ്പ് കാരണം പദവി ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നു നേതൃത്വത്തെ ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.





മുന്‍ എംഎല്‍എമാര്‍ കൂടിയായ ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍, മുതിര്‍ന്ന നേതാവ് അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ വിയോജിപ്പ് കാരണം ചമുതലകള്‍ ഏറ്റെടുത്തിട്ടില്ല. പാര്‍ട്ടിയില്‍ ഏകപക്ഷീയമായി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ്, സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം എന്നിവരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും പിജെ ജോസഫിന് പ്രത്യേക റോള്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നുമാണ് എതിര്‍ പക്ഷം പറയുന്നത്.


ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ ഉള്‍പ്പെടെ നാലു നേതാക്കള്‍ അടുത്ത മാസം മാണി വിഭാഗത്തിലേക്ക് ചേക്കേറാനുള്ള അണിയറ നീക്കങ്ങള്‍ സജീവമാണ്. യൂത്ത്ഫ്രണ്ട്, കെ. എസ്.സി, വനിതാ കോണ്‍ഗ്രസ്, കെ ടി യു സി, കര്‍ഷക കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ എല്ലാംതന്നെ പിളര്‍പ്പിലേക്കു നീങ്ങുകയാണ്.

 

 

പോഷകസംഘടകളില്‍ പലതിനും ഭാരവാഹികള്‍പോലും ഇല്ലാത്ത ദയനീയാവസ്ഥയാണ് സംജാതമായിരിക്കുന്നത്. പിളര്‍പ്പു വരുന്നതോടെ ജില്ലാ കമ്മിറ്റികളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് വിമതനേതാക്കള്‍. കേരളത്തില്‍ മറ്റൊരു പാര്‍ട്ടിയും ഉണ്ടാകാത്ത വിപുലമായ ഭാരവാഹി ലിസ്റ്റാണ് കഴിഞ്ഞയാഴ്ച കേരള കോണ്‍ഗ്രസ് ജോസഫില്‍ പുറത്തിറക്കിയിരിക്കുന്നത്. തപാലില്‍ കത്ത് ലഭിച്ചപ്പോഴാണ് പലരും തന്റെ സ്ഥാനലബ്ദി അറിയുന്നതുതന്നെ. സ്ഥാനത്തില്‍ തൃപ്തി വരാതെ ലഭിച്ച കത്ത് അതേ പടി മടക്കത്തപാലില്‍ തിരിച്ചയച്ച സംഭവവുമുണ്ടായി.



കൂടാതെ പാര്‍്ട്ടിയുടെ ഫേസ് ബുക്കിലും സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരത്തില്‍ മറ്റുള്ളവര്‍ വിളിച്ചു പറയുമ്പോഴും ഏറെ നേതാക്കളും തങ്ങളുടെ സ്ഥാനലബ്ദി അറിയുന്നതു തന്നെ. ആളും ആരവുമില്ലാതെ അര്‍ധരാത്രി ജോസഫ് പാര്‍ട്ടിയില്‍ ലയിച്ച് വാര്‍ത്ത സൃഷ്ടിച്ച പിസി തോമസ് 10 ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വാങ്ങിയെടുത്തു എന്നതാണ് ഏറ്റവും വിചിത്രമായത്. പിസി തോമസ് വിഭാഗത്തില്‍
എണ്ണിപ്പറയാവുന്ന ഒരു നേതാവു പോലും നിലവില്ലെന്നിരിക്കെയാണ് വാര്‍ഡു പ്രസിഡന്റായി പോലും പ്രവര്‍ത്തന പരിചയമില്ലാത്തവരെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അവരോധിച്ചിരിക്കുന്നത്.



കെപിസിസിയുടെ കഴിഞ്ഞ 200 അംഗ ഭാരവാഹി പട്ടികയെ കടത്തിവെട്ടുകയാണ് ജോസഫിന്റെ കേരള കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ മൊത്തം പ്രവര്‍ത്തരില്‍ നല്ലൊരു ശതമാനം പേരും ഭാരവാഹികളായി മാറിയ ജോസഫ് പാര്‍ട്ടിയില്‍ ജോസ് കെ മാണിയുടെ പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റ് വരെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കുകയാണ്.



ജോസ് കെ മാണിയുടെ തട്ടകമായ പാലായില്‍ നിന്നു മാത്രം നാലു പേരെ ജനറല്‍ സെക്രട്ടിമാരാക്കി, ഏറ്റുമാനൂരില്‍ നിന്ന് രണ്ടും കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഒന്നും എന്ന മട്ടില്‍ കോട്ടയം ജില്ല യില്‍ നിന്നു 12 ജനറല്‍ സെക്രട്ടറിമാര്‍. നിലവില്‍ ചെയര്‍മാന്‍, വര്‍ക്കിംങ്ങ് ചെയര്‍മാന്‍, എക്സിക്യൂട്ടീവ് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിങ്ങനെ 25 ഭാരവാഹികളെ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധതരം ചെയര്‍മാന്‍മാര്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും ഇടയില്‍ സെക്രട്ടറി ജനറലും സീനിയര്‍ ജനറല്‍ സെക്രട്ടറിമാരും വേറെയുമുണ്ട്.

 

പാര്‍ട്ടിയില്‍ നിന്നും ജോസ് കെ മാണി വിഭാഗത്തിലേയ്ക്കുള്ള ഒഴുക്ക് തടയാനാണ് ജംബോ പട്ടികയിറക്കാന്‍ ജോസഫ് ഒരുങ്ങുന്നതെങ്കിലും പദവി ലഭിക്കുന്ന മുറയ്ക്ക് ജോസ് പക്ഷത്ത് ചേക്കേറാന്‍ ജോസഫിനൊപ്പമുള്ള നിരവധി നേതാക്കളാണ് തയ്യാറെടുത്തുവരുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (16 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (27 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (44 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (53 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends