Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ആയിഷയുടെ ലാപ് ടോപ്പില്‍ എന്താണുള്ളത് : മൊബൈല്‍ കണ്ട് പോലീസ് ഞെട്ടിയതെന്തിന്?

09 JULY 2021 11:43 AM IST
മലയാളി വാര്‍ത്ത

ആയിഷ സുല്‍ത്താനയുടെ മൊബൈല്‍ ഫോണില്‍ സേവ് ചെയ്തിരുന്ന വിവരങ്ങള്‍ കേട്ട് കവറത്തി പോലീസ് ഞെട്ടിയോ? ആയിഷ രാജ്യദ്രോഹം നടത്തി എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് ശരിയാണോ? ആയിഷയുടെ ലാപ് ടോപ് പോലീസ് പിടിച്ചെടുത്തത് ഇതിന്റെ ഭാഗമാണെന്ന് കേള്‍ക്കുന്നു.

മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കവറത്തി പോലീസ് ആയിഷയെ തേടി കൊച്ചിയിലെത്തിയത്.

 



സുപ്രധാന വിവരങ്ങളാണ് മൊബൈലില്‍ ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അയിഷയുടെ ലാപ്പ്‌ടോപ്പ് പരിശോധിച്ചത്.

രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. കൊച്ചി കാക്കനാട്ടെ ആയിഷയുടെ ഫ്‌ലാറ്റിലെത്തിയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് ആയിഷ എതിര്‍ത്തെന്നാണ് സൂചന .

 

 

എന്നാല്‍ സര്‍ച്ച് വാറണ്ടുമായി എത്തിയ പോലീസ് ലാപ്‌ടോപ്പ് പിടിച്ചെടുക്കുകയായിരുന്നു. ആയിഷയുടെ ബാങ്ക് ഇടപാട് രേഖകളും പോലീസ് പരിശോധിച്ചു. എന്നാല്‍ പിടിച്ചെടുത്തത് സഹോദരന്റെ ലാപ്ടടോപ്പാണെന്ന് അയിഷ പറഞ്ഞു.

പൊലീസിന്റെ നടപടി മറ്റ് ചിലരുടെ അജണ്ടയുടെ ഭാഗമാണെന്നാണ് അയിഷ സുല്‍ത്താനയുടെ വാദം . മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടുതല്‍ ചോദ്യം ചെയ്യല്‍.?തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗം,? ഹൈക്കോടതി നടപടി ആത്മവിശ്വാസം നല്‍കുന്നതെന്ന് അയിഷ

 


?
ഇന്നലെ രാവിലെയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കൊച്ചിയിലെത്തിയത്. മുന്‍കൂട്ടി അറിയിക്കാതെയാണ് പൊലീസ് ചോദ്യം ചെയ്യലിന് എത്തിയതെന്ന് അയിഷ സുല്‍ത്താന പറഞ്ഞു. പൊലീസിന്റെ ഇത്തരത്തിലുള്ള നടപടികള്‍ തനിക്കും കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും അയിഷ പറഞ്ഞു.
?
സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് അയിഷ സുല്‍ത്താനയ്ക്കെതിരെയുള്ള രാജ്യദ്രോഹ കേസിന് ആധാരം. ഇതില്‍ പിന്നീട് ആയിഷ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത് മുഖവിലയ്‌ക്കെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. ലക്ഷദ്വീപിലെ ബി.ജെ.പി ഘടകമാണ് അയിഷയ്ക്കെതിരെ പരാതി നല്‍കിയത്. കേസില്‍ നേരത്തെ ലക്ഷദ്വീപില്‍ വെച്ച് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അയിഷ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. എന്നിട്ടും ആയിഷ ഹൈക്കോടതിയിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നത്.

 



ആയിഷ ഇപ്പോള്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്.ആയിഷയുടെ അക്കൗണ്ടുകളില്‍ വിദേശത്ത് നിന്നും ഫണ്ട് വരുന്നുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇത് ദേശ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ വേണ്ടിയാണ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നവരുടെ അക്കൗണ്ടുകളില്‍ ക്രമാതീതമായി പണം എത്താറുടെന്നാണ് പോലീസ് ഭാഷ്യം.

ആയിഷക്കൊപ്പം അവരുടെ ബന്ധുക്കളും ലക്ഷദ്വീപ് പോലീസിന്റെ സ്‌കാനറിലാണ്. ലക്ഷദ്വീപ് പോലീസിനൊപ്പം കേന്ദ്ര സര്‍ക്കാരും ആയിഷയുടെ നീക്കങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (16 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (27 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (44 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (53 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends