Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഇതിലും വലുത് വരാനിരിക്കുന്നു... സഹകരണ മേഖലയില്‍ കൈ വയ്ക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തില്‍ പുലിവാല് പിടിച്ച് സഖാക്കള്‍; സി.പി.എമ്മിന് ആധിപത്യമുള്ള സഹകരണ മേഖലയിലേക്ക് ബി.ജെ.പി.ആര്‍.എസ്.എസ്. നുഴഞ്ഞു കയറ്റത്തിന് വഴിതുറക്കുമെന്ന് വിലയിരുത്തല്‍

10 JULY 2021 11:38 AM IST
മലയാളി വാര്‍ത്ത

സഖാക്കളെ സംബന്ധിച്ച് ഇതിലും വലുത് വരാനില്ല. എന്നാല്‍ ബി.ജെ.പി. ആര്‍.എസ്.എസ്. നേതാക്കളെ സംബന്ധിച്ച് ഇതൊരു സുവര്‍ണാവസരമാണ്. സഹകരണ മേഖല കേന്ദ്രത്തിന് കീഴിലായാല്‍ അതിന്റെ പല നേട്ടങ്ങളും ബിജെപിക്കാര്‍ക്ക് ലഭിക്കും. അതേസമയം സഖാക്കള്‍ക്ക് കോട്ടങ്ങളാകുകയും ചെയ്യും.

കേന്ദ്രത്തില്‍ പുതിയ സഹകരണവകുപ്പും അമിത് ഷാ അതിന്റെ ചുമതലയുള്ള മന്ത്രിയുമായതോടെ സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടം കൊഴുക്കുകയാണ്. സി.പി.എമ്മിന് ആധിപത്യമുള്ള സംസ്ഥാനത്തെ സഹകരണമേഖലയിലേക്ക് ബി.ജെ.പി.ആര്‍.എസ്.എസ്. നുഴഞ്ഞുകയറ്റത്തിന് വഴിതുറക്കുന്നതാകും കേന്ദ്രനടപടിയെന്നാണ് വിലയിരുത്തല്‍.

ഗുജറാത്തില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രം പുതിയ രീതിയില്‍ കേരളത്തിലും അമിത് ഷാ പയറ്റുമെന്ന ആശങ്ക സി.പി.എമ്മിനും കോണ്‍ഗ്രസിനുമുണ്ട്. നിധി ബാങ്കുകളുടെ പരീക്ഷണം ഇതിന്റെ തുടക്കമാണെന്നാണ് സി.പി.എം. വിലയിരുത്തുന്നത്. അതിനാല്‍, ബി.ജെ.പി. നീക്കം ഗൗരവത്തോടെ കാണാനും ചെറുക്കാനുമുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. പാര്‍ട്ടി അംഗങ്ങളെയും അനുഭാവികളെയും നിധിയില്‍നിന്നടക്കം സാമൂഹിക അകലത്തില്‍ നിര്‍ത്തണമെന്ന നിര്‍ദേശമാണ് സി.പി.എം. കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയത്.

സഹകരണം സംസ്ഥാന വിഷയമാണെങ്കിലും കേന്ദ്രത്തിന് ഇടപെടാന്‍ ഒട്ടേറെ പഴുതുകളുണ്ട്. മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍, നിധി കമ്പനികള്‍ എന്നിവയെല്ലാം കേന്ദ്രസഹകരണ വകുപ്പിനു കീഴില്‍ വരുന്നതാണ്. സഹകരണ സംഘങ്ങള്‍ക്ക് സ്വാശ്രയ ഗ്രൂപ്പുകള്‍, കര്‍ഷക ഉത്പാദക കമ്പനികള്‍, സംരംഭങ്ങള്‍ എന്നിവ തുടങ്ങാം. ഇതിന് നബാര്‍ഡ്, എന്‍.സി.ഡി.സി., നാഫെഡ് തുടങ്ങിയ കേന്ദ്രഏജന്‍സികള്‍ സഹായം നല്‍കുന്നുണ്ട്. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങള്‍ക്ക് കേരള ബാങ്ക് വഴിയാണ് ഈ സഹായം ലഭ്യമാകുന്നത്. കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സഹകരണ സംഘങ്ങള്‍ക്ക് കേരള ബാങ്കിനെ ഒഴിവാക്കി കേന്ദ്ര ഏജന്‍സികളുടെ സഹായം നേരിട്ട് ലഭ്യമാക്കാനാകും.

കോണ്‍ഗ്രസ് മുക്ത ഗുജറാത്തിന് അമിത് ഷാ കൊണ്ടുവന്ന സഹകരണ രാഷ്ട്രീയ പരീക്ഷണമാണ് അവിടത്തെ ബി.ജെ.പി.യുടെ അടിത്തറ ബലപ്പെടുത്തിയത്. സഹകാരികളെ കൂടെനിര്‍ത്തിയും പുതിയ അംഗങ്ങളെ ചേര്‍ത്ത് സംഘങ്ങളില്‍ ഭരണം നേടിയും അത് വിജയിപ്പിച്ചു. സഹകരണ സംഘങ്ങളുടെ സേവനവും സ്വാധീനവും മറയാക്കി ഒരു മണ്ഡലത്തില്‍ പതിനായിരം വോട്ടുവരെ മറിക്കാന്‍ ബി.ജെ.പി.ക്ക് കഴിഞ്ഞു. ഗുജറാത്തിലെ ഭൂരിപക്ഷം സഹകരണ സംഘങ്ങളും ഇപ്പോള്‍ ബി.ജെ.പി. നിയന്ത്രണത്തിലാണ്.

സേവന രാഷ്ട്രീയം ആണ് സഹകരണ സംഘങ്ങളിലൂടെ ബി.ജെ.പി. ലക്ഷ്യമിടുന്നത്. നിധി കമ്പനികള്‍ രൂപവത്കരിക്കുന്നതിലൂടെ 200 അംഗങ്ങളാണ് അതിന്റെ ഭാഗമാകുന്നത്. സ്വാശ്രയസംഘങ്ങളും കേന്ദ്രതലത്തില്‍ രജിസ്റ്റര്‍ ചെയ്യാനാകും. ഇതിലൂടെ സഹകരണ സംരംഭങ്ങള്‍ വരും. അതിന് കേന്ദ്രസഹായവും ലഭിക്കും. അതിന്റെ ഭാഗമാകുന്നവരും കുടുംബവും ബി.ജെ.പി.യോട് ചേര്‍ന്നുനിന്നാല്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനാകും. ഇതാണ് ബി.ജെ.പി.യുടെ പ്രതീക്ഷ.

അതേസമയം സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നാക്രമണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ഇതിന് ഏതു രീതിയിലുള്ള നടപടി സ്വീകരിക്കണമെന്നത് സര്‍വകക്ഷിയോഗം ചേര്‍ന്ന് തീരുമാനിക്കും. ഭരണഘടനയനുസരിച്ച് സഹകരണം സംസ്ഥാന വിഷയമാണ്. കേന്ദ്രത്തില്‍ സഹകരണ മന്ത്രാലയം രൂപവത്കരിച്ചതില്‍ ആശങ്കയുള്ളതിനാല്‍ ഇക്കാര്യവും യോഗം ചര്‍ച്ചചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (18 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (29 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (46 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (55 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends