Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഇത്രയും പ്രതീക്ഷിച്ചില്ല... തുടര്‍ച്ചയായ പരിശോധനകള്‍ വെല്ലുവിളിയായി ഏറ്റെടുത്ത കിറ്റക്‌സ് പതുക്കെ കേരളം വിടാനൊരുങ്ങുന്നു; തെലുങ്കാനയുമായി നടത്തിയ ചര്‍ച്ച വിജയം; ഇവിടത്തെ വ്യവസായ മന്ത്രി പ്രസ്ഥാവന നടത്തുമ്പോള്‍ തെലുങ്കാന വ്യവസായ മന്ത്രി പ്രാവര്‍ത്തികമാക്കി; കിറ്റക്‌സ് ആദ്യഘട്ടത്തില്‍ 1000 കോടി രൂപ തെലങ്കാനയില്‍ നിക്ഷേപിക്കും

10 JULY 2021 09:38 AM IST
മലയാളി വാര്‍ത്ത

ഇവിടത്തെ നമ്മുടെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ചാനലുകളിലൂടെ പ്രസ്ഥാവന നടത്തുമ്പോള്‍ തെലുങ്കാന വ്യവസായ വകുപ്പ് മന്ത്രി വിത്തിന്‍ 24 അവേഴ്‌സിനുള്ളില്‍ കാര്യം നടത്തി. കിറ്റെക്‌സ് സംഘത്തിനായി തെലങ്കാന സര്‍ക്കാര്‍ പ്രത്യേക വിമാനമയച്ചാണ് വരുത്തിച്ചത്. കിറ്റക്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം. ജേക്കബുമായി നടത്തിയ ചര്‍ച്ച വിജയകരമെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ. ടി. രാമ റാവു തന്നെയാണ് അറിയിച്ചത്.

തെലങ്കാന സര്‍ക്കാരിന്റെ പ്രത്യേക്ഷ ക്ഷണം സ്വീകരിച്ചാണ് സാബു ജേക്കബും സംഘവും ഇന്ന് ഹൈദരാബാദിലെത്തിയത്. മന്ത്രി രാമ റാവുവിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. സംഘം നാളെ മടങ്ങും.

ആയിരം കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ കിറ്റെക്‌സ് തെലങ്കാനയില്‍ രംഗപ്രവേശം ചെയ്യുമെന്ന് ട്വിറ്ററിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കുട്ടികള്‍ക്കുള്ള വസ്ത്ര നിര്‍മാതാക്കളായ കിറ്റക്‌സ് ഗ്രൂപ്പിന്റെ പ്രവേശനത്തില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വാറങ്കലിലുള്ള കകതിയ മെഗാ ടെക്‌സ്‌റ്റൈല്‍സ് പാര്‍ക്കില്‍ കിറ്റെക്‌സിന്റെ ഫാക്ടറികള്‍ സ്ഥാപിക്കും. ഉടനടിയുള്ള തീരുമാനത്തില്‍ കിറ്റെക്‌സ് എംഡി സാബു ജേക്കബിനെ അഭിനന്ദിക്കുന്നുവെന്നും തെലങ്കാന വ്യവസായ മന്ത്രി അറിയിച്ചു. ടെക്‌സ്‌റ്റൈല്‍ പ്രോജക്ടിനായി വാറങ്കലില്‍ 1,000 കോടി രൂപ നിക്ഷേപിക്കാനുള്ള കരാര്‍ സ്ഥിരീകരിക്കുന്നതായി കിറ്റെക്‌സ് എംഡി സാബു ജേക്കബ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ നിക്ഷേപം തെലങ്കാനയില്‍ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്ന് പിന്‍മാറുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിറ്റെക്‌സിന് തെലങ്കാനയില്‍ നിന്ന് ക്ഷണം ലഭിച്ചത്. മറ്റു സംസ്ഥാനങ്ങളും കിറ്റെക്‌സിനെ ക്ഷണിച്ചിരുന്നു.

കേരളത്തില്‍ നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്ന 3500 കോടി രൂപയുടെ വ്യവസായ പദ്ധതി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തെലങ്കാനയിലേക്കു മാറ്റാന്‍ നീക്കം തുടങ്ങിയതിനു പിന്നാലെ കിറ്റെക്‌സ് ഓഹരി വില കുതിച്ചുയര്‍ന്നു. തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് കിറ്റെക്‌സ് സംഘം ഇന്നലെ ഹൈദരാബാദില്‍ എത്തിയ ദിവസം ഉണ്ടായ ഈ നേട്ടം കമ്പനി നിലപാടിനുള്ള ബിസിനസ് കമ്മ്യൂണിറ്റിയുടെ പിന്തുണയുടെ സൂചനയായി.

ഓഹരി മൂല്യം കൂടിയത് തങ്ങളുടെ നിലപാടുമായി മുന്നോട്ടുപോകാന്‍ കമ്പനിക്ക് ധൈര്യം പകരുകയും ചെയ്തു. അതേസമയം, കേരളം നിക്ഷേപ സൗഹൃദമാണെന്ന വാദം വ്യവസായ വകുപ്പ് ആവര്‍ത്തിച്ചു. ഇക്കാര്യങ്ങള്‍ അധികൃതര്‍ വിശദീകരിക്കുകയും ചെയ്തു. ആക്ഷേപങ്ങള്‍ക്ക് ഇടവരുത്തുംവിധം ഓരോ വകുപ്പും അടിക്കടി കയറിയിറങ്ങി പരിശോധന നടത്തുന്ന രീതി ഉപേക്ഷിക്കാനും തീരുമാനിച്ചു.

തുടര്‍ച്ചയായി രണ്ടാംദിവസവും ഓഹരി സൂചിക നഷ്ടത്തില്‍ ക്ലോസ് ചെയ്തപ്പോഴാണ് കിറ്റെക്‌സിന്റെ മിന്നും പ്രകടനം. ഒറ്റ ദിവസംകൊണ്ട് 19.72 ശതമാനത്തിന്റെ (23.15 രൂപ) വര്‍ദ്ധന. 117.4 രൂപയില്‍ വ്യാപാരം തുടങ്ങിയ കിറ്റെക്‌സ് ഓഹരി വില 140.55 രൂപയിലേക്ക് ഉയര്‍ന്നു. ഒരുവേള മൂല്യം 140.85 രൂപവരെ ഉയര്‍ന്നിരുന്നു.വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് നേരിട്ട പരിശോധനാ പീഡനം കഴിഞ്ഞമാസം കിറ്റെക്‌സിന്റെ ഓഹരി മൂല്യം ഇടിച്ചിരുന്നു. ജൂണില്‍ ശരാശരി 130 രൂപയ്ക്കുമേല്‍ ഉണ്ടായിരുന്ന വില, ഈമാസം ആദ്യവാരം 108 രൂപ വരെ താഴ്ന്നു. ഈ വര്‍ഷം ജനുവരി ഒന്നിന് 110-111 രൂപയായിരുന്നു ഓഹരിവില. ഏപ്രിലില്‍ ഇത് 9394 രൂപയിലെത്തിയിരുന്നു.

അതേസമയം കേരളത്തില്‍ ഉപേക്ഷിച്ച 3,500 കോടിയുടെ അപ്പാരല്‍ പാര്‍ക്ക് ഉള്‍പ്പെടെ പദ്ധതികള്‍ തെലങ്കാനയില്‍ നടപ്പാക്കും. കിറ്റെക്‌സ് ചെയര്‍മാന്‍ സാബു എം. ജേക്കബും തെലങ്കാന വ്യവസായമന്ത്രി കെ.ടി. രാമറാവുവുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends