Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കരുണാമയനേ കാവല്‍വിളക്കേ... ഐഡിയാ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ വിജയി ജോബി ജോണിന്റെ ഫേസ് ബുക്ക് ലൈവ് വൈറലാകുന്നു; രണ്ട് കൊല്ലമായി തന്റെ കുഞ്ഞുങ്ങളെ പുറത്ത് പോലും ഇറക്കാറില്ല, അത്രയും ശ്രദ്ധിച്ചാണ് ഞാന്‍ നടന്നത്, എന്നിട്ടാണ് ഈ അവസ്ഥയിലൂടെ പോവേണ്ടി വന്നത്; കരളലിയിപ്പിക്കുന്ന ദുരവസ്ഥ പങ്കുവച്ച് താരം

10 JULY 2021 09:45 AM IST
മലയാളി വാര്‍ത്ത

കോവിഡ് സകല മലയാളികളുടേയും ജീവിതം മാറ്റി മറിച്ചു. പല നല്ല ജീവനുകളേയും കോവിഡ് കവര്‍ന്നു. ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളി വിട്ടു. പലരും കോവിഡിന്റെ ബുദ്ധിമുട്ടിലാണ് ഇപ്പോഴും. ഐഡിയാ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഗായകനായ ജോബി ജോണ്‍ വീണടും വാര്‍ത്തകളില്‍ നിറയുകയാണ്.

ഷോയുടെ നാലാം സീസണില്‍ ഒരു കോടിരൂപയുടെ സമ്മാനം നേടിയതിനുശേഷം ജോബിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പ്രേക്ഷകര്‍ക്ക് ലഭ്യമായിരുന്നില്ല. മറ്റ് പല മത്സരാര്‍ത്ഥികളെയും പല വേദികളിലും കാണാന്‍ കഴിഞ്ഞപ്പോഴും ഈ പ്രിയപ്പെട്ട കലാകാരന്‍ അത്രത്തോളം സജീവമായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഇന്ന് ജോബിയുടെ അവസ്ഥ ഏറെ വേദനാജനകമാണ്. സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ലൈവില്‍ ഇന്നത്തെ തന്റെ അവസ്ഥയും നല്ലപാട്ട് പ്രേക്ഷകര്‍ക്ക് നല്‍കാന്‍ കഴിയാത്തതിന്റെ കാരണവും ജോബി പങ്കുവച്ചു.

കൊവിഡ് ബാധ തന്റെ ലംഗ്‌സിനെ എഫക്ട് ചെയ്തതായി ജോബി വീഡിയോയില്‍ പറയുന്നു. കൊവിഡ് വന്ന് പോയെങ്കിലും പോസ്റ്റ് സിംപ്റ്റംസ് പ്രത്യക്ഷപ്പെടുകയായിരുന്നു. അത് പോലെ തന്നെ ന്യൂമോണിയ കുറച്ചധികം വന്നിരുന്നു. ബ്രീതിംഗിന്റെയും ചെറുതായിട്ട് ശ്വാസംമുട്ടലിന്റെയും ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ഇപ്പോള്‍ റിനയ് മെഡിസിറ്റിയില്‍ അഡ്മിറ്റ് ആണ് താനെന്നും ജോബി വ്യക്തമാക്കി.

സ്റ്റാര്‍ സിംഗറില്‍ നിന്ന് ഇറങ്ങിയത് ശേഷം, നല്ല പാട്ട് പാടാനോ നല്ല പാട്ട് പാടിത്തരാനോ സാധിച്ചില്ല. അല്ലെങ്കില്‍ എനിക്ക് അങ്ങനത്തെ ഒരു സോംഗ് കിട്ടിയതില്ല. ആ ഒരു വേദനയോട് കൂടി ഇവിടെ നിന്ന് പോകുമോ എന്നുപോലും ചിന്തിച്ച സമയം ഉണ്ടായിരുന്നു. അത്രയും ബുദ്ധിമുട്ടായിരുന്നു കൊവിഡ്. നമുക്ക് അറിയാം കുറേ പേര്‍ക്കൊക്കെ അത് വന്ന് മാറിമറിഞ്ഞു പോകുമായിരിക്കും. എന്നാല്‍ ചിലര്‍ക്ക് അത് വരുന്നത് വളരെ ഭീകരമായ രീതിയില്‍ ആണ്. ഇത് പറയാന്‍ കാരണം രണ്ട് കൊല്ലമായി എന്റെ കുഞ്ഞുങ്ങളെ പുറത്ത് പോലും ഇറക്കാറില്ല, അത്രയും ശ്രദ്ധിച്ചാണ് ഞാന്‍ നടന്നത്, എന്നിട്ടാണ് ഈ അവസ്ഥയിലൂടെ പോവേണ്ടി വന്നതെന്നും ജോബി പറയുന്നു.

ക്രിസ്തീയ ഭക്തിഗാന ആല്‍ബങ്ങള്‍ ചെയ്തു സംഗീത രംഗത്ത് സജീവമായി തുടരുന്ന ജോബി കൊവിഡ് ബാധിച്ച അവസ്ഥയെകുറിച്ചാണ് സംസാരിക്കുന്നത്. കുറച്ചധികം ദിവസങ്ങളായി കൊവിഡിന്റെ വിഷമതകളനുഭവിച്ച് ചികിത്സയിലാണ് താനും കുടുംബവും എന്നും ജോബി വീഡിയോയിലൂടെ പറയുന്നു.

കുടുംബാംഗങ്ങള്‍ക്കും തനിക്കും മോശമായ രീതിയിലാണ് കൊവിഡ് ബാധിച്ചതെന്നും വല്ലാത്ത പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നു പോയതെന്നും പ്രിയപ്പെട്ടവരോടായി ജോബി പറയുന്നു. അത്രയും ശ്രദ്ധിച്ച് ജീവിച്ചിട്ടും തനിക്കീ അവസ്ഥയിലൂടെ പോകേണ്ടി വന്നു. വളരെയധികം ബുദ്ധിമുട്ടി. പറഞ്ഞറിയിക്കാനാകില്ല. എന്തായാലും ദൈവം എല്ലാത്തില്‍ നിന്നും രക്ഷിക്കുന്നു. ഇപ്പോള്‍ നല്ല ആശ്വാസമുണ്ട് എന്നും ജോബി പറയുന്നു. ഒരുപാട് ആളുകള്‍ ആണ് എനിക്ക് വേണ്ടി പ്രാര്‍ഥിച്ചത്, ഇനിയും എനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമേ എന്നും ജോബി പറയുന്നു.

ഇതൊന്ന് പറയാന്‍ വേണ്ടിയാണ് ലൈവില്‍ വന്നത്. അല്ലെങ്കില്‍ ഞാന്‍ ലൈവിലൂടെ വരുന്ന ആളല്ല. ഒരുപാട് ആളുകള്‍ ആണ് എന്റെ വിവരം അന്വേഷിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. അവരോടായി വിവരം പറയാന്‍ ആണ് ഇപ്പോള്‍ വന്നത്. എല്ലാം മാറിയ ശേഷം നമുക്ക് വീണ്ടും കാണാന്‍ കഴിയുമെന്ന പ്രതീക്ഷയാണ്. നമ്മള്‍ വളരെയധികം ശ്രദ്ധിക്കണം. ഈ വൃത്തികെട്ട അസുഖത്തെ നിസാരവത്കരിക്കരുത്. നമുക്ക് ഒരിക്കലും ഇതിന്റെ അവസ്ഥയെ കുറിച്ച് ഒന്നും പ്രവചിക്കാന്‍ സാധിക്കുകയില്ല. എങ്കിലും അതുണ്ടാക്കുന്ന അവസ്ഥ അതി ഗുരുതരം ആണെന്നും ജോബി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends