Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

മഴ കനക്കുമ്പോള്‍ മനവും... കാലം തെറ്റിയ കാലവര്‍ഷം കേരളത്തില്‍ ശക്തമാകുമ്പോള്‍ അല്‍പം ആശങ്കയോടെ കേരളം; കോവിഡിന് പിന്നാലെ സിക്ക വൈറസും ഭീതിയിലാകുമ്പോള്‍ മഴക്കാലം ശ്രദ്ധിക്കണം; പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത അത്യാവശ്യം

10 JULY 2021 10:26 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് പല സ്ഥലത്തും മഴ കനക്കുകയാണ്. കാലം തെറ്റിയ കാലവര്‍ഷം സംസ്ഥാനത്തു കനക്കുകയാണ്. മണ്‍സൂണ്‍ ഇടവേളയ്ക്കുശേഷം വീണ്ടും മഴയ്ക്ക് അനുകൂല സാഹചര്യം രൂപപ്പെട്ടതോടെ ആശങ്കയുമുയരുന്നു. 2019ലേതിനു സമാനമായ സാഹചര്യത്തിലേക്ക് പോകരുതെന്നാണ് പലരുടേയും പ്രാര്‍ത്ഥന. കോവിഡിന് പിന്നാലെ സിക്ക വൈറസും ആശങ്കയിലാണ്. മഴക്കാലം കൊതുക് വളരാന്‍ സാധ്യതയേറെയാണ്. അതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയുണ്ട്.

വരുംദിവസങ്ങളില്‍ അതിതീവ്രമഴയുടെ മുന്നറിയിപ്പാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയത്. നളെയോടെ കര്‍ണാടകയ്ക്കും ഗോവയ്ക്കുമിടയിലുള്ള കാലവര്‍ഷപ്പാത്തി കേരളത്തിനടുത്ത് എത്തുന്നതോടെ കാറ്റ് ശക്തിയാര്‍ജിച്ച് 14 മുതല്‍ മഴ കനക്കുമെന്നാണു നീരീക്ഷണം. ഇന്നലെ മുതല്‍ പലയിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചുതുടങ്ങി.

2019നുശേഷം ആദ്യമായാണു സംസ്ഥാനത്തു കാലവര്‍ഷം ഇത്ര ദുര്‍ബലമാകുന്നത്. എന്നാല്‍, വരുംദിവസങ്ങളില്‍ ഈ മഴക്കുറവ് നികത്തപ്പെടുമെന്നാണു സൂചന. പ്രളയസാധ്യതയും തള്ളിക്കളയാനാവില്ല. കാലവര്‍ഷം ആരംഭിച്ച ജൂണ്‍ ഒന്നുമുതല്‍ ഇതുവരെ 50% മഴക്കുറവാണുണ്ടായത്. പ്രതീക്ഷിച്ചതിലുമേറെ വേനല്‍മഴ കിട്ടിയതിനാല്‍ സംസ്ഥാനത്തെ കാര്യമായി ബാധിച്ചില്ലെന്നു മാത്രം.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍നിന്ന് ആരംഭിച്ച്, കേരളത്തിലൂടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ 38 ദിവസം യാത്ര ചെയ്ത് രാജസ്ഥാനില്‍ അവസാനിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണു മണ്‍സൂണ്‍. എല്ലാവര്‍ഷവും ജൂണ്‍ തുടക്കത്തിലാണു മണ്‍സൂണ്‍ (തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം) കേരളത്തിലെത്തുന്നത്. തുലാവര്‍ഷത്തേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുന്നതു കാലവര്‍ഷത്തിലാണ്. എന്നാല്‍, ഇക്കുറി കാലവര്‍ഷം അവസാനിക്കാറായിട്ടും പകുതി മഴ പോലും ലഭിച്ചില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറയുകയും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കൂടുകയുമാണു പതിവ്.

ജൂണില്‍ ശരാശരി ലഭിക്കേണ്ടത് 643 മില്ലിമീറ്റര്‍ മഴയാണ്. 39 വര്‍ഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂണാണു കടന്നുപോയത് 408.4 മില്ലിമീറ്റര്‍ (36% കുറവ്). ഇതിനു മുമ്പ് 1983 (322.8 മി.മീ), 2019 ( 358.5 മി.മീ) വര്‍ഷങ്ങളിലാണ് ജൂണില്‍ ഏറ്റവും കുറവ് മഴ ലഭിച്ചത്. 2013ലാണ് ജൂണില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്1042.7 മില്ലിമീറ്റര്‍. ജൂലൈയിലും ഇതുവരെ മഴക്കുറവാണ്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുപ്രകാരം പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും മഴ കുറഞ്ഞത്. ഈ ജില്ലകളില്‍ 70% മഴ കുറഞ്ഞു.

കോട്ടയം ജില്ലയിലാണു കൂടുതല്‍ മഴ ലഭിച്ചത്. അവിടെയും 25% കുറവുണ്ട്. മലയോരജില്ലകളായ വയനാട് 60%, ഇടുക്കി 50% എന്നിങ്ങനെയാണു മഴക്കുറവ്. പകല്‍ കടുത്ത വെയിലും ഉഷ്ണവുമാണു മിക്ക ജില്ലയിലും അനുഭവപ്പെടുന്നത്. കാലവര്‍ഷക്കാറ്റിന്റെ സഞ്ചാരദിശയില്‍ പെട്ടന്നുണ്ടായ വ്യതിയാനമാണു മഴ കുറയാന്‍ കാരണം.

അതേസമയം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അതീതീവ്രമഴ പ്രവചിച്ചതോടെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെലോ അെലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. നാളെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലെര്‍ട്ട്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 12നു കണ്ണൂരും ഓറഞ്ച് അെലര്‍ട്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. ഇന്നു മുതല്‍ 12 വരെ കേരളതീരത്തുനിന്നു കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം. നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്. 12ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍ഗോഡ്. 13ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിങ്ങനെയാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (6 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (26 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (37 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (54 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends