Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പുറത്ത് നിന്നും യഥേഷ്ടം ഭക്ഷണം വേണമെന്ന് പ്രതികൾ; റെമീസ് സെല്ലിനുള്ളിൽ സിഗരറ്റ് വലിച്ചു! സിസിടിവി ദ്യശ്യങ്ങൾ കണ്ട് പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരോട് പ്രതികള്‍ തട്ടി കയറി; ജയിൽ നിമയങ്ങൾ പാലിക്കുന്നില്ലെന്ന് ജയിൽ വകുപ്പ്; സ്വർണകടത്ത് കേസിലെ പ്രതികള്‍ക്കെതിരെ കടുപ്പിച്ച് ജയിൽ വകുപ്പ്

10 JULY 2021 10:28 AM IST
മലയാളി വാര്‍ത്ത

സ്വർണകടത്ത് കേസിലെ പ്രതികളായ റെമീസിനും സരിത്തിനുമെതിരെ ജയിൽ വകുപ്പ് രംഗത്ത് എത്തിയിരിക്കുകയാണ്. പ്രതികൾ ജയിൽ നിമയങ്ങൾ പാലിക്കുന്നില്ലെന്നാണ് ജയിൽ വകുപ്പിന്റെ ആരോപണം. ഈ മാസം 5 ന് രാത്രി റെമീസ് സെല്ലിനുള്ളിൽ സിഗററ്റ് വലിച്ചു. സരിത്തും സമീപമുണ്ടായിരുന്നതായി അധികൃതർ. പിന്നാലെ സിസിടിവി ദ്യശ്യങ്ങൾ കണ്ട് പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരോട് പ്രതികള്‍ തട്ടി കയറിയെന്നും അധികൃതര്‍ പറയുന്നു.

അതോടൊപ്പം തന്നെ പുറത്ത് നിന്നും യഥേഷ്ടം ഭക്ഷണം വേണമെന്നാണ് പ്രതികളുടെ ആവശ്യം. സൗന്ദര്യ സംരക്ഷണ വസ്തുക്കൾ ഉൾപ്പെടെ റമീസിന് പാഴ്സൽ എത്തുന്നതായി പരാതി. ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ തന്നെ ഇത് കൈമാറുനില്ല. ഇതേ ചൊല്ലി ഉദ്യോഗസ്ഥരെ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കസ്റ്റംസ് - എന്‍ഐഎ കോടതിയിൽ പൂജപ്പുര ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകി.

അതോടൊപ്പം തന്നെ ജൂലൈ 5 നുള്ള സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് നൽകിയിരിക്കുന്നത്. പാഴ്സല്‍ എത്തുന്ന സാധനങ്ങള്‍ പെട്ടെന്ന് നല്‍കാത്തതിന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പുറത്തുനിന്ന് ഭക്ഷണം ആവശ്യപ്പെട്ട് പ്രതികള്‍ നിര്‍ബന്ധം പിടിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

സരിത്തിന്‍റെ അമ്മയുടെ പരാതിയില്‍ ജയില്‍ ഡിജിപിയോട് എറണാകുളം എക്കണോമിക് ഒഫന്‍സ് കോടതി വിശദീകരണം തേടിയിട്ടുണ്ട്. സരിത്തിനെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി കസ്റ്റംസ് കമ്മീഷണര്‍ക്കും സരിതിന്‍റെ അമ്മ പരാതി നല്‍കി. സരിത്തിനെ ഇന്ന് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.

അതേസമയം ജയിലില്‍ ഭീഷണിയും സമ്മര്‍ദ്ദവും നേരിടേണ്ടി വരുന്നുവെന്ന പരാതിയുമായി തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്ത്. ചില നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത്ത് എന്‍ഐഎ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളില്‍ ഒരാളാണ് സരിത്ത്. ജയിലിനുള്ളില്‍ തനിക്ക് സമ്മര്‍ദ്ദവും ഭീഷണിയുമുണ്ടെന്നാണ് സരിത്തിന്റെ ആരോപണം. ഇതിന് പിന്നാലെ സരിത്തിനോട് പരാതി എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. സരിത്തിന് ജയിലില്‍ ഭീഷണി ഉള്ളതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് കോടതിയില്‍ ഇക്കാര്യം സരിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്ത തവണ ഹാജരാക്കുമ്പോള്‍ ഇക്കാര്യം വിശദമായി പറയാമെന്നും സരിത്ത് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (17 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (28 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (45 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (54 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends