Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ജയിലധികൃതർക്ക് കീഴടങ്ങാതെയും ജയിൽ നിയമങ്ങൾക്ക് വഴങ്ങാതെയും റമീസും സരിത്തും : പരാതിയുമായി ജയിലധികൃതർ

10 JULY 2021 02:19 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് പ്രതികളായ കെടി റമീസിനും സരിത്തിനുമെതിരെ ജയില്‍ വകുപ്പ് രംഗത്തുവന്നിരിക്കുകയാണ്. ഇരുവരും ജയിൽ ചട്ടങ്ങൾ പാലിക്കുന്നില്ലെന്നുള്ള വമ്പൻ ആരോപണമാണ് ഇവർക്കെതിരെ ഉയർത്തിയിരിക്കുന്നത്.

റമീസ് ജയിലിൽ ലഹരി ഉപയോഗിച്ചുവെന്നും സരിത്ത് ഇതിന് കാവൽ നിന്നുവെന്നും ജയിൽ വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എൻഐഎ കോടതി, എറണാകുളം പ്രിൻസിപ്പൾ സെക്ഷൻസ് കോടതി, സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതി എന്നിവയിലാണ് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ജൂലൈ അഞ്ചിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അഞ്ചാം തിയതി രാത്രി റമീസ് സെല്ലിന്റെ പിറകുവശത്തേക്ക് പോയശേഷം എന്തോ വലിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയെന്നാണ് ജയിൽ അതികൃതരുടെ റിപ്പോർട്ടിലുള്ളത്. റമീസ് ലഹരി ഉപയോഗിക്കുമ്പോൾ സരിത്ത് ഉദ്യോഗസ്ഥർ വരുന്നുണ്ടോയെന്നറിയാനായി സെല്ലിന് മുന്നിൽ കാവൽ നിന്നതായും സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ കെ.ടി റമീസിന് പാഴ്സൽ വന്നിരുന്നു. ജയിലിൽ ഉപയോഗിക്കാൻ അനുവാദമില്ലാത്ത ചില സാധനങ്ങൾ പാഴ്സലിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് കൈമാറാൻ ജയിൽ അധികൃതർ തയ്യാറായില്ല. ഇതേ തുടർന്ന് ജയിൽ അധികൃതരുമായി വാക്കേറ്റം ഉണ്ടായതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ കോടതിയിൽ ഹാജരാക്കിയപ്പോൾ സരിത്ത് ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരാതി ഉയർത്തുകയുണ്ടായി. ബിജെപി കോൺഗ്രസ് നേതാക്കളുടെ പേര് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പറയാൻ പ്രേരിപ്പിച്ചുവെന്നാണ് ഈ പരാതിയിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ എട്ടാം തിയ്യതി പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് സരിത്തിനും റമീസിനും എതിരായ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. എൻഐഎ കോടതി സരിത്തിനെ നേരിട്ട് കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ കോടതി ഇടപെടലുണ്ടായാൽ പ്രതികളെ കേരളത്തിന് പുറത്തേക്കുള്ള ജയിലേക്ക് മാറ്റാനും സാധ്യതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (41 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (48 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (57 minutes ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (5 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (6 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends